Malayalam News Highlights : ഇപിക്കും പി.കെ.ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർജി
Jul 30, 2022, 11:50 PM IST
എകെജി സെന്‍റര്‍ ആക്രമണം നടന്ന് ഇന്ന് ഒരുമാസം പിന്നിടുന്നു. വിവാദമായ കേസിൽ പ്രതിയെ കുറിച്ച് യാതൊരു തുമ്പും കിട്ടാത്തത് കേരള പൊലീസിനും സർക്കാരിനും നാണക്കേടായിത്തുടരുന്നു. ഇന്നത്തെ വാര്‍ത്തകളറിയാം...
11:50 PM
പ്ലസ് വൺ പ്രവേശനം-ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീലിന്
പ്ലസ് വൺ പ്രവേശനം. 10% കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റ് പൊതു മെരിറ്റിലേക്ക് മാറ്റണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. 10% സീറ്റ് പൊതുമെറിറ്റിലേക്ക് മാറ്റാതെ അലോട്ട്മെന്റ് നടത്തും.
11:27 PM
ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം.
ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. അടുത്തിടെ തിരുവനന്തപുരം കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നവ്ജ്യോത് ഖോസയെ ലേബർ കമ്മീഷണറായി നിയമിച്ചു. നവ്ജ്യോത് ഖോസയെ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ അവധി കഴിഞ്ഞെത്തിയ ഡോ.ചിത്രയാണ് പുതിയ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡി. പിആർഡി ഡയരക്ടർ ജാഫർ മാലിക്കിന് കുടുംബശ്രീ ഡയറക്ടറുടെ അധിക ചുമതല നൽകി.
9:25 PM
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയും എതിരെ രാജ്യവ്യാപക പ്രതിഷേധം
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയും എതിരെ രാജ്യവ്യാപക പ്രതിഷേധം ആഗസ്റ്റ് 5 ന് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്. എംപിമാർ പാർലമെൻ്റിൽ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. പ്രവർത്തക സമിതി അംഗങ്ങളും മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചിലും പങ്കെടുക്കും.
9:23 PM
തൃശൂരിൽ യുവാവിന്‍റ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം
തൃശൂരിൽ യുവാവിന്‍റ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഇയാൾ മൂന്ന് ദിവസം മുൻപാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. യുഎഇ നിന്ന് 21നാണ് ഇയാള്‍ കേരളത്തിലെത്തിയത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു.
8:05 PM
സംസ്ഥാനത്ത് കൊവിഡ് മരണത്തില്‍ കുറവില്ല
സംസ്ഥാനത്ത് കൊവിഡ് (Covid) മരണം കുറയുന്നില്ല. 24 മണിക്കൂറിനിടെ 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് 1,639 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
6:05 PM
ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റി
വിവാദങ്ങൾക്കൊടുവിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് വത്തിക്കാൻ. തൃശ്ശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനാണ് അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ ചുമതല. വിമത വൈദിക നീക്കത്തെ പിന്തുണച്ച ബിഷപ് ആന്‍റണി കരിയിലിന്‍റെ രാജി കത്ത് വത്തിക്കാൻ നേരിട്ട് എഴുതി വാങ്ങിയിരുന്നു.
6:00 PM
അങ്കണവാടി കുട്ടികൾക്ക് ഇനി മുതൽ പാലും മുട്ടയും
പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി (Anganawadi) പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
5:59 PM
കരുവന്നൂര്‍ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് വി ഡി സതീശൻ
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
5:58 PM
മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു
തലശ്ശേരി ധർമ്മടത്ത് മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു. തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
5:58 PM
ടീസ്ത സെതൽവാദിനും ആർ ബി ശ്രീകുമാറിനും ജാമ്യമില്ല, ഹർജി തള്ളി ഗുജറാത്ത് കോടതി
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിനും മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാറിനും ജാമ്യമില്ല. അഹമ്മദാബാദ് സെഷൻസ് കോടതിയാണ് ഇരുവരുടേയും ജാമ്യപേക്ഷ തള്ളിയത്.
5:57 PM
പട്ടികജാതി ഫണ്ട് തട്ടിപ്പ് : ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേർക്ക് ശിക്ഷ
പട്ടികജാതി വിദ്യാർത്ഥികളുടെ ഫണ്ട് തട്ടിപ്പ് നടത്തിയതിൽ ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേർക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മുൻ എസ് സി ഡയറക്ടർ എ ജെ രാജൻ എസ് സി. വകുപ്പിലെ മുൻ ഫിനാൻസ് ഓഫീസർ എൻ ശ്രീകുമാർ, മുൻ ഡെപ്യൂട്ടി ഡയറക്ടർ സത്യദേവൻ, മുൻ ഡെവലപ്മെൻ്റ് ഓഫീസർ സി സുരേന്ദ്രൻ, വർക്കലയിലുള്ള കമ്പ്യൂട്ടർ സ്ഥാപന ഉടമ സുകുമാരൻ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾക്ക് രണ്ട് വർഷം തടവും അഞ്ചു ലക്ഷം പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്.

അബ്ബാസിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം
അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിൻ്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കാൻ കോടതി നിർദ്ദേശം. മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. കേസിൽ നിന്നും പിന്മാറാൻ വേണ്ടി പ്രദേശവാസിയായ അബ്ബാസ് ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി.
2:04 PM
ഇ.പി.ജയരാജനും പി.കെ.ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർജി
എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ആവശ്യം. പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ് കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ കേസെടുക്കാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
2:03 PM
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്
പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി. 4 സെർവറുകളിൽ ഒരേസമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ കയറിയതാണ് പ്രശ്നത്തിന് കാരണമെന്നും മന്ത്രി
12:46 PM
സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തു. പരാതി വ്യാജമെന്നും ഊന്നുവടിയില്ലാതെ നടക്കാൻ പോലുമാകാത്ത ആളാണ് താനെന്നും സിവിക്
11:01 AM
നെയ്യാറ്റിൻകരയിൽ ഗുണ്ടാ ആക്രമണം
ഉദിയൻകുളങ്ങരയിലെ ഫ്ലക്സ് സെന്ററർ ഉടമ ശ്യാമിനെ കടയിൽ കയറി അക്രമിച്ചെന്നാണ് പരാതി. മൂന്നംഗം സംഘമാണ് മർദ്ദിച്ചതെന്ന് ശ്യാം
10:55 AM
ജഹാംഗീർ പുരി സംഘർഷം, ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്ന് കുറ്റപത്രം
ജഹാംഗീർ പുരി സംഘർഷ കേസിലെ കുറ്റപത്രത്തിൻ്റെ പകർപ്പ് പുറത്ത്. ജഹാംഗീർ പുരിയിൽ നടന്നത് ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
10:50 AM
സർക്കാർ സഹായം തേടി കെഎസ്ആർടിസി
ജൂലൈയിലെ ശമ്പളം വിതരണം ചെയ്യാൻ 65 കോടി സർക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ആർടിസി. ജൂണിലെ ശമ്പള വിതരണം ഇതുവരെ പൂർത്തിയായില്ല, ശമ്പളം നൽകാൻ 26 കോടി കൂടി വേണം
10:48 AM
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: സമയപരിധി നീട്ടി നൽകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
പോർട്ടലിലെ സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന് വി.ശിവൻകുട്ടി. ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ മറ്റൊരാളെ വിളിച്ചാൽ കിട്ടില്ലല്ലോ എന്നും മന്ത്രി
9:20 AM
സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി
കോഴിക്കോട് സ്വദേശിയായ എഴുത്തുകാരിയാണ് പുതിയ പരാതിക്കാരി, കൊയിലാണ്ടി പൊലീസ് കേസെടുത്തു. സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
8:11 AM
ബാരാമുള്ളയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
7:25 AM
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്രവ്യാപനശേഷിയില്ല
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി. മങ്കിപോക്സിന് കാരണം എ. 2 വൈറസ് വകഭേദമെന്ന് ജിനോം സീക്വൻസ് പഠനം. എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്.
7:05 AM
'പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മിൽ എത്തിച്ചേരുമെന്നതിനാല്‍': പ്രതിപക്ഷനേതാവ്
എകെജി സെന്‍റര്‍ ആക്രമണത്തിൽ പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മിൽ എത്തിച്ചേരുമെന്നതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരാണ് അക്രമം ചെയ്തതെന്ന് പൊലീസിന് അറിയാമെന്നും സതീശന്‍.
7:03 AM
ബസിന്‍റെ ക്യാരിയർ പരസ്യ ബോർഡിൽ കുരുങ്ങി അപകടം, വയോധികയ്ക്ക് ഗുരുതര പരിക്ക്
കണ്ണൂരിൽ കെഎസ്ആർടിസി ബസ് ഉണ്ടാക്കിയ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കഴിയുന്ന വീട്ടമ്മയുടെ ചികിത്സ വഴിമുട്ടി. ബസിന്‍റെ ക്യാരിയർ കേബിളിലും പരസ്യബോർഡിലും കുരുങ്ങി, ബോർഡ് തലയിൽ വീണാണ് ശോഭനയെന്ന വഴിയാത്രക്കാരിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റത്. സർജറിക്കുൾപെടെ ലക്ഷങ്ങൾ ചെലവായെങ്കിലും കെഎസ്ആർടിസി ഈ നിർധന കുടുംബത്തെ തിരിഞ്ഞ് നോക്കിയിട്ടില്ല.
7:03 AM
എകെജി സെന്‍റര്‍ ആക്രമണം നടന്നിട്ട് ഒരു മാസം, പ്രതിയെവിട?
എകെജി സെന്‍റര്‍ ആക്രമണം നടന്ന് ഇന്ന് ഒരുമാസം പിന്നിടുന്നു. വിവാദമായ കേസിൽ പ്രതിയെ കുറിച്ച് യാതൊരു തുമ്പും കിട്ടാത്തത് കേരള പൊലീസിനും സർക്കാരിനും നാണക്കേടായിത്തുടരുന്നു. പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് ആക്ഷേപവും ഉയർന്നുകഴിഞ്ഞു. അതിനിടെ പടക്കമേറ്, പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുകയാണ്.
11:50 PM IST:
പ്ലസ് വൺ പ്രവേശനം. 10% കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റ് പൊതു മെരിറ്റിലേക്ക് മാറ്റണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. 10% സീറ്റ് പൊതുമെറിറ്റിലേക്ക് മാറ്റാതെ അലോട്ട്മെന്റ് നടത്തും.
11:27 PM IST:
ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. അടുത്തിടെ തിരുവനന്തപുരം കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നവ്ജ്യോത് ഖോസയെ ലേബർ കമ്മീഷണറായി നിയമിച്ചു. നവ്ജ്യോത് ഖോസയെ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ അവധി കഴിഞ്ഞെത്തിയ ഡോ.ചിത്രയാണ് പുതിയ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡി. പിആർഡി ഡയരക്ടർ ജാഫർ മാലിക്കിന് കുടുംബശ്രീ ഡയറക്ടറുടെ അധിക ചുമതല നൽകി.
9:25 PM IST:
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയും എതിരെ രാജ്യവ്യാപക പ്രതിഷേധം ആഗസ്റ്റ് 5 ന് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്. എംപിമാർ പാർലമെൻ്റിൽ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. പ്രവർത്തക സമിതി അംഗങ്ങളും മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചിലും പങ്കെടുക്കും.
9:23 PM IST:
തൃശൂരിൽ യുവാവിന്‍റ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഇയാൾ മൂന്ന് ദിവസം മുൻപാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. യുഎഇ നിന്ന് 21നാണ് ഇയാള്‍ കേരളത്തിലെത്തിയത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു.
8:05 PM IST:
സംസ്ഥാനത്ത് കൊവിഡ് (Covid) മരണം കുറയുന്നില്ല. 24 മണിക്കൂറിനിടെ 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് 1,639 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
6:05 PM IST:
വിവാദങ്ങൾക്കൊടുവിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് വത്തിക്കാൻ. തൃശ്ശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനാണ് അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ ചുമതല. വിമത വൈദിക നീക്കത്തെ പിന്തുണച്ച ബിഷപ് ആന്‍റണി കരിയിലിന്‍റെ രാജി കത്ത് വത്തിക്കാൻ നേരിട്ട് എഴുതി വാങ്ങിയിരുന്നു.
6:00 PM IST:
പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി (Anganawadi) പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
5:59 PM IST:
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
5:58 PM IST:
തലശ്ശേരി ധർമ്മടത്ത് മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു. തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
5:58 PM IST:
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിനും മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാറിനും ജാമ്യമില്ല. അഹമ്മദാബാദ് സെഷൻസ് കോടതിയാണ് ഇരുവരുടേയും ജാമ്യപേക്ഷ തള്ളിയത്.
5:57 PM IST:
പട്ടികജാതി വിദ്യാർത്ഥികളുടെ ഫണ്ട് തട്ടിപ്പ് നടത്തിയതിൽ ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേർക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മുൻ എസ് സി ഡയറക്ടർ എ ജെ രാജൻ എസ് സി. വകുപ്പിലെ മുൻ ഫിനാൻസ് ഓഫീസർ എൻ ശ്രീകുമാർ, മുൻ ഡെപ്യൂട്ടി ഡയറക്ടർ സത്യദേവൻ, മുൻ ഡെവലപ്മെൻ്റ് ഓഫീസർ സി സുരേന്ദ്രൻ, വർക്കലയിലുള്ള കമ്പ്യൂട്ടർ സ്ഥാപന ഉടമ സുകുമാരൻ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾക്ക് രണ്ട് വർഷം തടവും അഞ്ചു ലക്ഷം പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്.
5:57 PM IST:
പട്ടികജാതി വിദ്യാർത്ഥികളുടെ ഫണ്ട് തട്ടിപ്പ് നടത്തിയതിൽ ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേർക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മുൻ എസ് സി ഡയറക്ടർ എ ജെ രാജൻ എസ് സി. വകുപ്പിലെ മുൻ ഫിനാൻസ് ഓഫീസർ എൻ ശ്രീകുമാർ, മുൻ ഡെപ്യൂട്ടി ഡയറക്ടർ സത്യദേവൻ, മുൻ ഡെവലപ്മെൻ്റ് ഓഫീസർ സി സുരേന്ദ്രൻ, വർക്കലയിലുള്ള കമ്പ്യൂട്ടർ സ്ഥാപന ഉടമ സുകുമാരൻ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾക്ക് രണ്ട് വർഷം തടവും അഞ്ചു ലക്ഷം പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്.
5:57 PM IST:
അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിൻ്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കാൻ കോടതി നിർദ്ദേശം. മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. കേസിൽ നിന്നും പിന്മാറാൻ വേണ്ടി പ്രദേശവാസിയായ അബ്ബാസ് ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി.
2:04 PM IST:
എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ആവശ്യം. പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ് കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ കേസെടുക്കാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
2:03 PM IST:
പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി. 4 സെർവറുകളിൽ ഒരേസമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ കയറിയതാണ് പ്രശ്നത്തിന് കാരണമെന്നും മന്ത്രി
12:46 PM IST:
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തു. പരാതി വ്യാജമെന്നും ഊന്നുവടിയില്ലാതെ നടക്കാൻ പോലുമാകാത്ത ആളാണ് താനെന്നും സിവിക്
11:01 AM IST:
ഉദിയൻകുളങ്ങരയിലെ ഫ്ലക്സ് സെന്ററർ ഉടമ ശ്യാമിനെ കടയിൽ കയറി അക്രമിച്ചെന്നാണ് പരാതി. മൂന്നംഗം സംഘമാണ് മർദ്ദിച്ചതെന്ന് ശ്യാം
10:55 AM IST:
ജഹാംഗീർ പുരി സംഘർഷ കേസിലെ കുറ്റപത്രത്തിൻ്റെ പകർപ്പ് പുറത്ത്. ജഹാംഗീർ പുരിയിൽ നടന്നത് ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
10:50 AM IST:
ജൂലൈയിലെ ശമ്പളം വിതരണം ചെയ്യാൻ 65 കോടി സർക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ആർടിസി. ജൂണിലെ ശമ്പള വിതരണം ഇതുവരെ പൂർത്തിയായില്ല, ശമ്പളം നൽകാൻ 26 കോടി കൂടി വേണം
10:48 AM IST:
പോർട്ടലിലെ സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന് വി.ശിവൻകുട്ടി. ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ മറ്റൊരാളെ വിളിച്ചാൽ കിട്ടില്ലല്ലോ എന്നും മന്ത്രി
9:20 AM IST:
കോഴിക്കോട് സ്വദേശിയായ എഴുത്തുകാരിയാണ് പുതിയ പരാതിക്കാരി, കൊയിലാണ്ടി പൊലീസ് കേസെടുത്തു. സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
8:11 AM IST:
ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
7:25 AM IST:
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി. മങ്കിപോക്സിന് കാരണം എ. 2 വൈറസ് വകഭേദമെന്ന് ജിനോം സീക്വൻസ് പഠനം. എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്.
7:05 AM IST:
എകെജി സെന്‍റര്‍ ആക്രമണത്തിൽ പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മിൽ എത്തിച്ചേരുമെന്നതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരാണ് അക്രമം ചെയ്തതെന്ന് പൊലീസിന് അറിയാമെന്നും സതീശന്‍.
7:03 AM IST: