Malayalam News Live : ദുരിതാശ്വാസഫണ്ട് തട്ടിപ്പ് അന്വേഷണം തുടരാൻ വിജിലൻസ്
Feb 24, 2023, 12:11 PM IST
അർഹതയില്ലാത്തതിന്‍റെ പേരിൽ അപേക്ഷ നിരസിക്കപ്പെട്ട വ്യക്തിക്ക് പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയതായി വിജിലൻസ് കണ്ടെത്തൽ. 4 ലക്ഷം രൂപയാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയുടെ അക്കൗണ്ടിലേക്കെത്തിയത്. ഇടനിലക്കാരുടെ ഇടപെടലാണ് പിന്നിലെന്നാണ് സംശയം . അതേസമയം ഫണ്ട് തട്ടിപ്പിൽ വിശദമായ അന്വേഷണം തുടരാനും ചികിത്സാസഹായത്തിനായി സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാരെ ചോദ്യം ചെയ്യാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്
12:11 PM
ഇന്നലെ എഎപിക്കാരൻ, ഇന്ന് ബിജെപിക്കാരൻ
ദില്ലി സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് മുൻപ് എഎപി അംഗം കൂറുമാറി ബിജെപി പാളയത്തിലെത്തി. ബിജെപിക്ക് മൂന്നാമത്തെ സീറ്റ് ജയിക്കാൻ 35 അംഗങ്ങൾ വേണമെന്ന നിർണായക ഘട്ടത്തിലാണ് കൂറുമാറ്റം.
ദില്ലി എംസിഡി സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: എഎപി കൗൺസിലർ കൂറുമാറി, ജയമുറപ്പിച്ച് ബിജെപി
12:09 PM
സ്ഥലം കൈയ്യേറി റോഡ് വികസനം
പയ്യന്നൂരിൽ റോഡ് വികസനത്തിന് നഷ്ടപരിഹാരം നൽകാതെ സ്ഥലം കൈയ്യേറുന്നെന്ന് പരാതി. സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ജനകീയ സമിതിയാണ് പെരുമ്പ - മാതമംഗലം പിഡബ്യുഡി റോഡ് വീതികൂട്ടാൻ 50 ഓളം കുടുംബങ്ങളുടെ സ്ഥലം കൈയ്യേറിയത്. കോടതിയുടെ സ്റ്റേ ഉത്തരവ് മറികടന്നാണ് പ്രവർത്തികൾ. ജെസിബി ഉപയോഗിച്ച് വീട്ടു മതിലുകൾ പൊളിച്ചിട്ടു.
നഷ്ടപരിഹാരം നൽകാതെ പയ്യന്നൂരിൽ റോഡ് വികസനം; സ്ഥലം കയ്യേറാൻ മുന്നിൽ സിപിഎം ജനകീയ സമിതി
12:08 PM
എടത്തറയിൽ കടകളുടെ പൂട്ടുകൾ പൊളിച്ച് മോഷണശ്രമം
പാലക്കാട് എടത്തറയിൽ കടകളിൽ മോഷണശ്രമം. ആറോളം കടകളുടെ പൂട്ട് തല്ലി പൊട്ടിച്ചു. പാലക്കാട് എത്തറയിൽ പത്തോളം കടകളിൽ മോഷണം നടന്നു. എടത്തറ, അഞ്ചാം മൈൽ, കിഴക്കഞ്ചേരിക്കാവ് പ്രദേശത്തെ കടകളുടെ പൂട്ട് തകർത്തു. ഇന്ന് രാവിലെ കടകൾ തുറക്കാൻ ഉടമകൾ സ്ഥാപനങ്ങളിൽ എത്തിയപ്പോഴാണ് മോഷണ വിവരം തിരിച്ചറിഞ്ഞത്. സംഭവത്തിൽ മങ്കര പോലീസ് അന്വേഷണം തുടങ്ങി.
12:07 PM
മണിമലയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു
മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. മണിമല പാറവിളയിൽ രാജം (70) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സെൽവരാജനെയും (76) മകൻ വിനീഷിനെയും (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 12.30 നാണ് വീടിന് തീപടർന്നത്. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു.
12:06 PM
അംബാനി കമ്പനിയെ മുട്ടുകുത്തിച്ച് മലയാളി
12:05 PM
അടിമാലി അടിയിൽ കേസെടുത്ത് പൊലീസ്
അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ അടിമാലി പോലീസ് കേസ് എടുത്തു. മർദ്ദനമേറ്റ വിനീതിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് മർദ്ദിച്ചുവെന്നാണ് വിനീതിന്റെ മൊഴി. പട്ടിക ജാതി - പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ജസ്റ്റിനും കൂട്ടാളിക്കുമെതിരെ കേസെടുത്തിരിക്കുന്നത്
12:05 PM
വ്യാജ ബോംബ് ഭീഷണി
ഇന്നലെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട രാജധാനി എക്സ്പ്രസിൽ വ്യാജ ബോംബ് ഭീഷണി. പ്രതിയായ യാത്രക്കാരന് എറണാകുളത്ത് നിന്ന് ട്രെയിനിൽ കയറാൻ സാധിക്കാതെ വന്നതിനാൽ, ട്രെയിൻ നിർത്തിയിടാൻ വേണ്ടിയാണ് ഇയാൾ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. പിന്നീട് ഷൊർണൂരിലെത്തി ട്രെയിനിൽ കയറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് നിന്ന് ദില്ലിക്ക് പോകേണ്ടിയിരുന്ന ജയ്സിംഗ് റാത്തോറാണ് പിടിയിലായത്.
11:35 AM
'പറയാൻ പറ്റാത്ത ബന്ധം', ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ച ചെയ്തതെന്ത്? തുറന്ന് പറയണമെന്ന് എം വി ഗോവിന്ദൻ
എന്തായിരുന്നു ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയുമായുള്ള ചർച്ച എന്ന് തുറന്നു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലപ്പോഴും ആർഎസ്എസുമായി ഉഭയക്ഷകി ചർച്ച നടന്നിട്ടുണ്ട്. അത് പാടില്ലെന്ന് സിപിഐഎം പറഞ്ഞിട്ടില്ല. രണ്ട് വർഗീയ ശക്തികൾ തമ്മിലുള്ള ചർച്ച എന്ത് എന്നാണ് അറിയേണ്ടത്. ആർഎസ്എസ് - ജമാ അത്ത് ബന്ധം ഇതുവരെ ബന്ധപ്പെട്ടവർ മറുപടി പറഞ്ഞിട്ടില്ലെന്നും എം വി ഗോവിന്ദൻ
11:35 AM
'വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പണം എടിഎമ്മിലേതുപോലെ കോൺഗ്രസ് ദില്ലിയിലേക്ക് കടത്തി', കടന്നാക്രമിച്ച് മോദി
കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പണം എടിഎമ്മിൽ എന്നപോലെ കോൺഗ്രസ് നേതാക്കൾ ദില്ലിയിലേക്ക് കടത്തിക്കൊണ്ടുപോയെന്ന് മോദി വിമർശിച്ചു. കോൺഗ്രസിന്റെ കാലത്തെ അഴിമതി ഇല്ലാതാക്കാൻ ബിജെപിക്ക് കഴിഞ്ഞുവെന്നും മോദി
8:10 AM
പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകുമോ? കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് തുടക്കം
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗട്ടിലെ റായ്പൂരിൽ ഇന്ന് തുടക്കം. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഇന്നറിയാം. രാവിലെ പത്ത് മണിക്ക് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ തീരുമാനം ഉണ്ടാകും. തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും നടക്കട്ടെയെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്
8:09 AM
അവസാനിക്കാത്ത പോർവിളി; റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ന് ഒരു വർഷം
റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ന് ഒരു വർഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാൻ തന്നെയാണ് സാധ്യത. ഏതൊരു യുദ്ധത്തിലും എന്ന പോലെ നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ തോരാക്കണ്ണീരാണ് യുക്രൈൻ യുദ്ധത്തിന്റെയും ബാക്കിപത്രം. മരിയ്ക്കുകയും പരിക്കേൽക്കുകയും ചെയ്ത റഷ്യൻ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് യുദ്ധമേഖലയെ നിരീക്ഷിക്കുന്നവരുടെ കണക്ക്.
8:08 AM
ചര്‍ച്ചക്ക് പോലും പി.രാജീവ് തയ്യാറാകുന്നില്ല; കയര്‍ മേഖലയിലെ പ്രതിസന്ധിയിൽ വ്യവസായമന്ത്രിയെ രൂക്ഷമായി വിമർശിച്ച് സിപിഐ
കയര്‍ മേഖലയിലെ പ്രതിസന്ധിയിൽ മന്ത്രി പി രാജീവിനെതിരെ ആഞ്ഞടിച്ച് സിപിഐ. ചര്‍ച്ചക്ക് പോലും മന്ത്രി പി രാജീവ് തയ്യാറാകുന്നില്ല. പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി നിയോഗിച്ച വിദഗ്ദ സമിതിയെ അംഗീകരിക്കില്ല, കയര്‍മേഖലയുമായി ബന്ധമുള്ള ഒരാള്‍പോലും സമിതിയിലില്ല. പ്രതിപക്ഷ സംഘടനകളുമായി ചേര്‍ന്ന് സമരം ശക്തമാക്കുമെന്നും ടി ജെ ആഞ്ജലോസ് പറഞ്ഞു
8:07 AM
കോഴിക്കോട്ട് കാല് മാറി ശസ്ത്രക്രിയ; പിഴവ് സമ്മതിച്ച് ഡോക്ടർ, തുറന്നുപറയുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് രോഗിയുടെ ബന്ധുക്കൾ
ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സജ്നയുടെ കുടുംബം. ചികിത്സാ പിഴവ് എന്ന പരാതി വന്ന ശേഷം മാനേജ്മെന്‍റ് നടത്തിയ ചർച്ചയിലാണ് ഇടത് കാലിൽ ശസ്ത്രക്രിയ നടത്താൻ താൻ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടർ പറയുന്നത്. അതേസമയം,മെഡിക്കൽ കോളേജിലെ തുടർപരിശോധനയിൽ ഇടത് കാലിന് തന്നെയാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നതെന്ന് വ്യക്തമായതായി സജ്നയുടെ മകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
8:05 AM
ദുരിതാശ്വാസഫണ്ട് തട്ടിപ്പ്; അപേക്ഷ തളളിയിട്ടും അക്കൗണ്ടിലെത്തിയത് 4 ലക്ഷം രൂപ,വിജിലൻസ് പരിശോധന തുടരും
അർഹതയില്ലാത്തതിന്‍റെ പേരിൽ അപേക്ഷ നിരസിക്കപ്പെട്ട വ്യക്തിക്ക് പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയതായി വിജിലൻസ് കണ്ടെത്തൽ. 4 ലക്ഷം രൂപയാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയുടെ അക്കൗണ്ടിലേക്കെത്തിയത്. ഇടനിലക്കാരുടെ ഇടപെടലാണ് പിന്നിലെന്നാണ് സംശയം . അതേസമയം ഫണ്ട് തട്ടിപ്പിൽ വിശദമായ അന്വേഷണം തുടരാനും ചികിത്സാസഹായത്തിനായി സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാരെ ചോദ്യം ചെയ്യാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്
12:11 PM IST:
ദില്ലി സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് മുൻപ് എഎപി അംഗം കൂറുമാറി ബിജെപി പാളയത്തിലെത്തി. ബിജെപിക്ക് മൂന്നാമത്തെ സീറ്റ് ജയിക്കാൻ 35 അംഗങ്ങൾ വേണമെന്ന നിർണായക ഘട്ടത്തിലാണ് കൂറുമാറ്റം.
ദില്ലി എംസിഡി സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: എഎപി കൗൺസിലർ കൂറുമാറി, ജയമുറപ്പിച്ച് ബിജെപി
12:09 PM IST:
പയ്യന്നൂരിൽ റോഡ് വികസനത്തിന് നഷ്ടപരിഹാരം നൽകാതെ സ്ഥലം കൈയ്യേറുന്നെന്ന് പരാതി. സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ജനകീയ സമിതിയാണ് പെരുമ്പ - മാതമംഗലം പിഡബ്യുഡി റോഡ് വീതികൂട്ടാൻ 50 ഓളം കുടുംബങ്ങളുടെ സ്ഥലം കൈയ്യേറിയത്. കോടതിയുടെ സ്റ്റേ ഉത്തരവ് മറികടന്നാണ് പ്രവർത്തികൾ. ജെസിബി ഉപയോഗിച്ച് വീട്ടു മതിലുകൾ പൊളിച്ചിട്ടു.
നഷ്ടപരിഹാരം നൽകാതെ പയ്യന്നൂരിൽ റോഡ് വികസനം; സ്ഥലം കയ്യേറാൻ മുന്നിൽ സിപിഎം ജനകീയ സമിതി
12:08 PM IST:
പാലക്കാട് എടത്തറയിൽ കടകളിൽ മോഷണശ്രമം. ആറോളം കടകളുടെ പൂട്ട് തല്ലി പൊട്ടിച്ചു. പാലക്കാട് എത്തറയിൽ പത്തോളം കടകളിൽ മോഷണം നടന്നു. എടത്തറ, അഞ്ചാം മൈൽ, കിഴക്കഞ്ചേരിക്കാവ് പ്രദേശത്തെ കടകളുടെ പൂട്ട് തകർത്തു. ഇന്ന് രാവിലെ കടകൾ തുറക്കാൻ ഉടമകൾ സ്ഥാപനങ്ങളിൽ എത്തിയപ്പോഴാണ് മോഷണ വിവരം തിരിച്ചറിഞ്ഞത്. സംഭവത്തിൽ മങ്കര പോലീസ് അന്വേഷണം തുടങ്ങി.
12:07 PM IST:
മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. മണിമല പാറവിളയിൽ രാജം (70) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സെൽവരാജനെയും (76) മകൻ വിനീഷിനെയും (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 12.30 നാണ് വീടിന് തീപടർന്നത്. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു.
12:05 PM IST:
അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ അടിമാലി പോലീസ് കേസ് എടുത്തു. മർദ്ദനമേറ്റ വിനീതിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് മർദ്ദിച്ചുവെന്നാണ് വിനീതിന്റെ മൊഴി. പട്ടിക ജാതി - പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ജസ്റ്റിനും കൂട്ടാളിക്കുമെതിരെ കേസെടുത്തിരിക്കുന്നത്
12:05 PM IST:
ഇന്നലെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട രാജധാനി എക്സ്പ്രസിൽ വ്യാജ ബോംബ് ഭീഷണി. പ്രതിയായ യാത്രക്കാരന് എറണാകുളത്ത് നിന്ന് ട്രെയിനിൽ കയറാൻ സാധിക്കാതെ വന്നതിനാൽ, ട്രെയിൻ നിർത്തിയിടാൻ വേണ്ടിയാണ് ഇയാൾ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. പിന്നീട് ഷൊർണൂരിലെത്തി ട്രെയിനിൽ കയറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് നിന്ന് ദില്ലിക്ക് പോകേണ്ടിയിരുന്ന ജയ്സിംഗ് റാത്തോറാണ് പിടിയിലായത്.
11:35 AM IST:
എന്തായിരുന്നു ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയുമായുള്ള ചർച്ച എന്ന് തുറന്നു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലപ്പോഴും ആർഎസ്എസുമായി ഉഭയക്ഷകി ചർച്ച നടന്നിട്ടുണ്ട്. അത് പാടില്ലെന്ന് സിപിഐഎം പറഞ്ഞിട്ടില്ല. രണ്ട് വർഗീയ ശക്തികൾ തമ്മിലുള്ള ചർച്ച എന്ത് എന്നാണ് അറിയേണ്ടത്. ആർഎസ്എസ് - ജമാ അത്ത് ബന്ധം ഇതുവരെ ബന്ധപ്പെട്ടവർ മറുപടി പറഞ്ഞിട്ടില്ലെന്നും എം വി ഗോവിന്ദൻ
11:35 AM IST:
കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പണം എടിഎമ്മിൽ എന്നപോലെ കോൺഗ്രസ് നേതാക്കൾ ദില്ലിയിലേക്ക് കടത്തിക്കൊണ്ടുപോയെന്ന് മോദി വിമർശിച്ചു. കോൺഗ്രസിന്റെ കാലത്തെ അഴിമതി ഇല്ലാതാക്കാൻ ബിജെപിക്ക് കഴിഞ്ഞുവെന്നും മോദി
8:10 AM IST:
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗട്ടിലെ റായ്പൂരിൽ ഇന്ന് തുടക്കം. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഇന്നറിയാം. രാവിലെ പത്ത് മണിക്ക് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ തീരുമാനം ഉണ്ടാകും. തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും നടക്കട്ടെയെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്
8:09 AM IST:
റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ന് ഒരു വർഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാൻ തന്നെയാണ് സാധ്യത. ഏതൊരു യുദ്ധത്തിലും എന്ന പോലെ നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ തോരാക്കണ്ണീരാണ് യുക്രൈൻ യുദ്ധത്തിന്റെയും ബാക്കിപത്രം. മരിയ്ക്കുകയും പരിക്കേൽക്കുകയും ചെയ്ത റഷ്യൻ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് യുദ്ധമേഖലയെ നിരീക്ഷിക്കുന്നവരുടെ കണക്ക്.
8:08 AM IST:
കയര്‍ മേഖലയിലെ പ്രതിസന്ധിയിൽ മന്ത്രി പി രാജീവിനെതിരെ ആഞ്ഞടിച്ച് സിപിഐ. ചര്‍ച്ചക്ക് പോലും മന്ത്രി പി രാജീവ് തയ്യാറാകുന്നില്ല. പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി നിയോഗിച്ച വിദഗ്ദ സമിതിയെ അംഗീകരിക്കില്ല, കയര്‍മേഖലയുമായി ബന്ധമുള്ള ഒരാള്‍പോലും സമിതിയിലില്ല. പ്രതിപക്ഷ സംഘടനകളുമായി ചേര്‍ന്ന് സമരം ശക്തമാക്കുമെന്നും ടി ജെ ആഞ്ജലോസ് പറഞ്ഞു
8:07 AM IST:
ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സജ്നയുടെ കുടുംബം. ചികിത്സാ പിഴവ് എന്ന പരാതി വന്ന ശേഷം മാനേജ്മെന്‍റ് നടത്തിയ ചർച്ചയിലാണ് ഇടത് കാലിൽ ശസ്ത്രക്രിയ നടത്താൻ താൻ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടർ പറയുന്നത്. അതേസമയം,മെഡിക്കൽ കോളേജിലെ തുടർപരിശോധനയിൽ ഇടത് കാലിന് തന്നെയാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നതെന്ന് വ്യക്തമായതായി സജ്നയുടെ മകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
8:06 AM IST: