Malayalam News Live : പശ്ചിമകൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ശ്രമം തുടരുന്നു

പശ്ചിമകൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ തുടരുന്നു. ചെല്ലാനത്തും കുന്പളങ്ങിയിലും കൂടുതൽ ടാങ്കറുകളിൽ ഇന്ന് വെള്ളമെത്തിക്കും. ടെൻഡർ നടപടികൾ പൂർത്തിയാക്കി സ്വകാര്യ ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ ഇന്ന് പൂർത്തിയാക്കും. വിതരണം ചെയ്യുന്ന വെള്ളം മോശമാണെന്ന് ആരോപണം ഉയർന്നതിനാൽ ഗുണനിലവാരം പരിശോധിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുതല്‍ സാംപിളുകള്‍ ശേഖരിക്കും. 

4:12 PM

മലപ്പുറം ന​ഗരസഭാ യോ​ഗത്തിൽ കയ്യാങ്കളി

യുഡിഎഫ് ഭരിക്കുന്ന മലപ്പുറം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളി. അടിപിടിക്കേസില്‍ ഉള്‍പ്പെട്ട ഡ്രൈവറെ പുറത്താക്കാനുള്ള ഭരണപക്ഷ തീരുമാനം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ്  ഉന്തും തള്ളുമുണ്ടായത്. 

4:12 PM

ഫേസ്ബുക്കിൽ തന്റെ വ്യാജനുണ്ടെന്ന് ജിജോ

ഫേസ്ബുക്കിൽ തന്‍റെ വ്യാജനുണ്ടെന്ന് ആകാശിന്‍റെ കൂട്ടാളി ജിജോ തില്ലങ്കേരി. എന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി, അതില്‍ നിന്ന് കമന്‍റിട്ട് ചോര കുടിക്കാന്‍ ശ്രമിക്കുന്ന ചെന്നായ്ക്കളുടെ കുശാഗ്ര ബുദ്ധി മനസിലാവുന്നുണ്ടെന്നാണ് ജിജോ തില്ലങ്കേരിയുടെ കുറിപ്പ്.  Read More 

2:53 PM

മലമ്പുഴയിലെ ജനവാസ മേഖലയിൽ പുലി, രണ്ട് പശുക്കളെ കൊന്നു

പാലക്കാട് മലമ്പുഴയിൽ പുലി ഇറങ്ങി. രണ്ട് പശുക്കളെ പുലി കൊന്നു. പാലക്കാട് മലമ്പുഴയിലെ ജനവാസ മേഖലയായ കൊല്ലങ്കുന്നിലാണ് പുലിയിറങ്ങിയത്. ശാന്ത,വീരൻ എന്നി ആദിവാസി ദമ്പതികളുടെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ ആക്രമിക്കുകയായിരുന്നു.

2:53 PM

കോൺക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ അകപെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ചെവ്വാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്.

12:51 PM

യുപിഐ-പേനൗ സഹകരണം, ഇന്ത്യ- സിംഗപ്പൂർ ബന്ധത്തിന്റെ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി

ഇന്ത്യയിലെ യുപിഐയും സിങ്കപ്പൂരിലെ പേനൗവും തമ്മിലുള്ള സഹകരണത്തിന് തുടക്കമായി. ഇത് ഇന്ത്യ- സിംഗപ്പൂർ സഹകരണത്തിൽ പുതിയ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ സഹകരണം ഇരു രാജ്യത്തെയും പൗരന്മാർക്ക് നേട്ടമാകും. ദീർഘനാളായി കാത്തിരുന്ന പദ്ധതിക്കാണ് സാക്ഷാത്കാരം ആകുന്നതെന്നും മോദി.

11:30 AM

നിപുണ്‍ ചെറിയാന് അറസ്റ്റ് വാറണ്ട്

കോടതിയലക്ഷ്യക്കേസിൽ വിഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിനാണ് നടപടി. ഇന്ന് ഹാജരാകണമെന്ന് നിപുൺ ചെറിയാന് കോടതി അന്ത്യശാസനം നൽകിയിരുന്നു. എന്നിട്ടും ഹാജരാക്കാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് ഇറക്കിയത്.

11:26 AM

നാലു വയസുകാരനെ തെരുവ് നായകൾ കടിച്ചു കൊന്നു

നാലു വയസുകാരനെ തെരുവ് നായകൾ കടിച്ചു കൊന്നു. ഹൈദരാബാദിലെ അംബേർപേട്ടിലാണ് സംഭവം. കുട്ടി വഴിയോരത്ത് കളിക്കുന്നതിനിടെയാണ് സംഭവം

11:23 AM

'ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് ചർച്ചയിൽ യുഡിഎഫിന് മൗനം'

ജമാഅത്തെ ഇസ്ലാമി ആർഎസ്എസ് ചർച്ചയിൽ യുഡിഎഫ് മൗനം പാലിക്കുന്നുവെന്ന് കുറ്റപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. ലീ​ഗും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. ചർച്ച ഗൗരവത്തിൽ കാണണം. ലീഗ് ഒരക്ഷരം മിണ്ടുന്നില്ല. കെ.പി സി സി പ്രസിഡന്റ് നിലപാട് വ്യക്തമാക്കണം. ഇടത് തുടർ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചർച്ചകൾക്ക് പിന്നിലുണ്ടെന്നും റിയാസ്.

11:23 AM

പത്തനംതിട്ടയിൽ വീട്ടിൽ കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസ്, പ്രധാന പ്രതി പൊലീസ് കസ്റ്റഡിയിൽ

എനാദിമംഗലത്ത് വീട്ടിൽ കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. അക്രമി സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ പതിനഞ്ചോളം പ്രതികളാണുള്ളത്.ഇവരിൽ 12 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും മർദിക്കാനാണ് സംഘം മാരകായുധങ്ങളുമായി സുജാതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്. 

11:22 AM

ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും ഇനി സ്മാർട്ടാകും, പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി

ഡ്രൈവിംഗ് ലൈസൻസും ആർ സി ബുക്കും ഇനി സ്മാർട്ടാകും. ഡ്രൈവിങ്ങിങ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ്  ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ചിപ്പ് ഘടിപ്പിച്ച സ്മാർട്ട്‌ കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം മാറ്റിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

11:22 AM

വിശ്വനാഥന്റെ മരണം; റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച് പൊലീസ്

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശൻ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു.

11:21 AM

വിചിത്ര സർക്കുലറുമായി ആന്ധ്രയിലെ സർവകലാശാല

'ഹോമം' നടത്താന്‍ വിചിത്ര സർക്കുലറുമായി ആന്ധ്രയിലെ സർവകലാശാല. ജീവനക്കാരുടെ മരണത്തെത്തുടർന്ന് 'മഹാമൃത്യുഞ്ജയ ശാന്തി ഹോമം' നടത്തുമെന്ന് സർവകലാശാല സർക്കുലർ ഇറക്കിയിരിക്കുന്നത്. ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീ കൃഷ്ണദേവരായ സർവകലാശാലയുടേതാണ് സർക്കുലർ. Read More

8:08 AM

നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ 2പേർ പിടിയിൽ; കുടുക്കിയത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം

നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത് . മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പൊലീസിന്‍റെ പിടിയിലായത്

7:14 AM

ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്‍റെ തന്നെയോ? ആധികാരികത തെളിയിക്കാൻ മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും

നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത തെളിയിക്കാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്‍റെ തന്നെയാണോ എന്നും മഞ്ജുവിനെ വിസ്തരിക്കുന്നതിലൂടെ വ്യക്തമാകും. കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് മഞ്ജുവിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു

7:13 AM

ഡിജിപി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്, പൊലീസ് ഗുണ്ടാ ബന്ധം ചർച്ചയാകും

പൊലിസ് ഗുണ്ടാ ബന്ധം വിവാദമായിരിക്കെ ഡിജിപി വിളിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. സംസ്ഥാനത്തെ ഗുണ്ടകളുടെ പ്രവർത്തനവും, സാമ്പത്തിക തട്ടിപ്പുകാരുടെ സ്വത്ത് കണ്ടെത്താനുള്ള കേന്ദ്ര നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതും യോഗം ചർച്ച ചെയ്യും

7:13 AM

മധുകൊലക്കേസ്; അന്തിമ വാദം കേൾക്കൽ ഇന്ന് തുടങ്ങും, പ്രതീക്ഷയോടെ പ്രോസിക്യൂഷൻ

അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക്. കേസിൽ അന്തിമ വാദം ഇന്ന് മണ്ണാർക്കാട് കോടതിയിൽ തുടങ്ങും. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെടുന്നത്.

7:12 AM

കരിങ്കൊടി വീശാൻ യൂത്ത് കോൺഗ്രസ്, മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത്, കനത്ത സുരക്ഷ

യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. കോവളത്തും അയ്യൻ‌കാളി ഹാളിലും മുഖ്യമന്ത്രിക്ക് പൊതു പരിപാടികൾ ഉണ്ട്. യൂത്ത്കോൺഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ തുടരും. മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം

7:12 AM

വീണ്ടും നടുങ്ങി തുർക്കി സിറിയ അതിർത്തി ; 3മരണം, 680പേർക്ക് പരിക്ക്

അരലക്ഷത്തോളം പേരുടെ ജീവനെടുത്ത ഭൂചലനത്തിന്‍റെ കനത്ത ആഘാതം വിട്ടുമാറും മുൻപാണ് തുര്‍ക്കിയില്‍ ഇന്നലെ വീണ്ടും ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്നുപേർ മരിച്ചു . 680 പേര്‍ക്ക് പരിക്കേറ്റു

7:12 AM

പശ്ചിമകൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ശ്രമം തുടരുന്നു, വെള്ളത്തിന്റെ ഗുണനിലവാര പരിശോധന ഇന്നുമുതൽ

പശ്ചിമകൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ തുടരുന്നു. ചെല്ലാനത്തും കുന്പളങ്ങിയിലും കൂടുതൽ ടാങ്കറുകളിൽ ഇന്ന് വെള്ളമെത്തിക്കും. ടെൻഡർ നടപടികൾ പൂർത്തിയാക്കി സ്വകാര്യ ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ ഇന്ന് പൂർത്തിയാക്കും. വിതരണം ചെയ്യുന്ന വെള്ളം മോശമാണെന്ന് ആരോപണം ഉയർന്നതിനാൽ ഗുണനിലവാരം പരിശോധിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുതല്‍ സാംപിളുകള്‍ ശേഖരിക്കും. 

4:12 PM IST:

യുഡിഎഫ് ഭരിക്കുന്ന മലപ്പുറം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളി. അടിപിടിക്കേസില്‍ ഉള്‍പ്പെട്ട ഡ്രൈവറെ പുറത്താക്കാനുള്ള ഭരണപക്ഷ തീരുമാനം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ്  ഉന്തും തള്ളുമുണ്ടായത്. 

4:12 PM IST:

ഫേസ്ബുക്കിൽ തന്‍റെ വ്യാജനുണ്ടെന്ന് ആകാശിന്‍റെ കൂട്ടാളി ജിജോ തില്ലങ്കേരി. എന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി, അതില്‍ നിന്ന് കമന്‍റിട്ട് ചോര കുടിക്കാന്‍ ശ്രമിക്കുന്ന ചെന്നായ്ക്കളുടെ കുശാഗ്ര ബുദ്ധി മനസിലാവുന്നുണ്ടെന്നാണ് ജിജോ തില്ലങ്കേരിയുടെ കുറിപ്പ്.  Read More 

2:53 PM IST:

പാലക്കാട് മലമ്പുഴയിൽ പുലി ഇറങ്ങി. രണ്ട് പശുക്കളെ പുലി കൊന്നു. പാലക്കാട് മലമ്പുഴയിലെ ജനവാസ മേഖലയായ കൊല്ലങ്കുന്നിലാണ് പുലിയിറങ്ങിയത്. ശാന്ത,വീരൻ എന്നി ആദിവാസി ദമ്പതികളുടെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ ആക്രമിക്കുകയായിരുന്നു.

2:53 PM IST:

തൃശ്ശൂരിൽ കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ അകപെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ചെവ്വാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്.

12:51 PM IST:

ഇന്ത്യയിലെ യുപിഐയും സിങ്കപ്പൂരിലെ പേനൗവും തമ്മിലുള്ള സഹകരണത്തിന് തുടക്കമായി. ഇത് ഇന്ത്യ- സിംഗപ്പൂർ സഹകരണത്തിൽ പുതിയ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ സഹകരണം ഇരു രാജ്യത്തെയും പൗരന്മാർക്ക് നേട്ടമാകും. ദീർഘനാളായി കാത്തിരുന്ന പദ്ധതിക്കാണ് സാക്ഷാത്കാരം ആകുന്നതെന്നും മോദി.

11:30 AM IST:

കോടതിയലക്ഷ്യക്കേസിൽ വിഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിനാണ് നടപടി. ഇന്ന് ഹാജരാകണമെന്ന് നിപുൺ ചെറിയാന് കോടതി അന്ത്യശാസനം നൽകിയിരുന്നു. എന്നിട്ടും ഹാജരാക്കാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് ഇറക്കിയത്.

11:26 AM IST:

നാലു വയസുകാരനെ തെരുവ് നായകൾ കടിച്ചു കൊന്നു. ഹൈദരാബാദിലെ അംബേർപേട്ടിലാണ് സംഭവം. കുട്ടി വഴിയോരത്ത് കളിക്കുന്നതിനിടെയാണ് സംഭവം

11:23 AM IST:

ജമാഅത്തെ ഇസ്ലാമി ആർഎസ്എസ് ചർച്ചയിൽ യുഡിഎഫ് മൗനം പാലിക്കുന്നുവെന്ന് കുറ്റപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. ലീ​ഗും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. ചർച്ച ഗൗരവത്തിൽ കാണണം. ലീഗ് ഒരക്ഷരം മിണ്ടുന്നില്ല. കെ.പി സി സി പ്രസിഡന്റ് നിലപാട് വ്യക്തമാക്കണം. ഇടത് തുടർ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചർച്ചകൾക്ക് പിന്നിലുണ്ടെന്നും റിയാസ്.

11:23 AM IST:

എനാദിമംഗലത്ത് വീട്ടിൽ കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. അക്രമി സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ പതിനഞ്ചോളം പ്രതികളാണുള്ളത്.ഇവരിൽ 12 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും മർദിക്കാനാണ് സംഘം മാരകായുധങ്ങളുമായി സുജാതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്. 

11:22 AM IST:

ഡ്രൈവിംഗ് ലൈസൻസും ആർ സി ബുക്കും ഇനി സ്മാർട്ടാകും. ഡ്രൈവിങ്ങിങ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ്  ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ചിപ്പ് ഘടിപ്പിച്ച സ്മാർട്ട്‌ കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം മാറ്റിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

11:22 AM IST:

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശൻ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു.

11:21 AM IST:

'ഹോമം' നടത്താന്‍ വിചിത്ര സർക്കുലറുമായി ആന്ധ്രയിലെ സർവകലാശാല. ജീവനക്കാരുടെ മരണത്തെത്തുടർന്ന് 'മഹാമൃത്യുഞ്ജയ ശാന്തി ഹോമം' നടത്തുമെന്ന് സർവകലാശാല സർക്കുലർ ഇറക്കിയിരിക്കുന്നത്. ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീ കൃഷ്ണദേവരായ സർവകലാശാലയുടേതാണ് സർക്കുലർ. Read More

8:08 AM IST:

നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത് . മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പൊലീസിന്‍റെ പിടിയിലായത്

7:14 AM IST:

നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത തെളിയിക്കാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്‍റെ തന്നെയാണോ എന്നും മഞ്ജുവിനെ വിസ്തരിക്കുന്നതിലൂടെ വ്യക്തമാകും. കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് മഞ്ജുവിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു

7:13 AM IST:

പൊലിസ് ഗുണ്ടാ ബന്ധം വിവാദമായിരിക്കെ ഡിജിപി വിളിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. സംസ്ഥാനത്തെ ഗുണ്ടകളുടെ പ്രവർത്തനവും, സാമ്പത്തിക തട്ടിപ്പുകാരുടെ സ്വത്ത് കണ്ടെത്താനുള്ള കേന്ദ്ര നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതും യോഗം ചർച്ച ചെയ്യും

7:13 AM IST:

അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക്. കേസിൽ അന്തിമ വാദം ഇന്ന് മണ്ണാർക്കാട് കോടതിയിൽ തുടങ്ങും. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെടുന്നത്.

7:12 AM IST: