Published : Apr 19, 2025, 05:44 AM ISTUpdated : Apr 19, 2025, 11:37 PM IST

ഗ്രൗണ്ട് സീറോ: കുട്ടികളുടെ വികൃതി സഹിക്കാനായില്ല, ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, അമ്മയ്ക്കെതിരെ കേസ്, കസ്റ്റഡിയിൽ

Summary

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യാൻ പൊലീസ്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് ഷൈനിൻ്റെ പിതാവ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉള്ള നോട്ടീസ് പൊലീസ് തൃശൂരിലെ ഷൈനിൻ്റെ വീട്ടിലെത്തി നൽകിയത്

ഗ്രൗണ്ട് സീറോ: കുട്ടികളുടെ വികൃതി സഹിക്കാനായില്ല, ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, അമ്മയ്ക്കെതിരെ കേസ്, കസ്റ്റഡിയിൽ

11:37 PM (IST) Apr 19

കുട്ടികളുടെ വികൃതി സഹിക്കാനായില്ല, ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, അമ്മയ്ക്കെതിരെ കേസ്, കസ്റ്റഡിയിൽ

തിരുവനന്തപുരം കിളിമാനൂരിൽ കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ചതിന് അമ്മയ്ക്കെതിരെ കേസ്. തിരുവനന്തപുരം കിളിമാനൂരിൽ കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ചതിന് അമ്മയ്ക്കെതിരെ കേസ്.

കൂടുതൽ വായിക്കൂ

10:51 PM (IST) Apr 19

കൊല്ലത്ത് ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച് യുവതി എംഡിഎംഎ കടത്തിയ കേസ്; കൂട്ടാളിയായ പ്രതി ബെംഗളൂരുവിൽ പിടിയിൽ

കൊല്ലത്ത് ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച് യുവതി എംഡിഎംഎ കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കര്‍ണാടക സ്വദേശി സെയ്ദ് അർബ്ബാസിനെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്

കൂടുതൽ വായിക്കൂ

10:24 PM (IST) Apr 19

പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം

പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ ഇന്ന് രാത്രിയോടെയാണ് സംഭവം. ഇളകൊള്ളൂര്‍ സ്വദേശി മനോജ് (35) ആണ് മരിച്ചത്. മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീയിടുകയായിരുന്നുവെന്നാണ് സംശയം

കൂടുതൽ വായിക്കൂ

10:21 PM (IST) Apr 19

അടിച്ച് പൂസായി രാത്രി വീട്ടിലെത്തി, മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത് ഭർത്താവ്: അറസ്റ്റിൽ

വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയെ മര്‍ദിക്കുകയും ചെയ്തു. ഇതിനിടെയാണ് ഭാര്യയുടെ ഇടതുകൈയിലെ വിരല്‍ അനൂപ് കടിച്ചെടുത്തത്.

കൂടുതൽ വായിക്കൂ

09:57 PM (IST) Apr 19

മൂടുപടം ഉയർത്തിയതോടെ അമ്പരന്ന് 22കാരൻ, വിവാഹ വേഷത്തിൽ മുന്നിലെത്തിയത് വധുവിന്റെ അമ്മ, പരാതി

നിക്കാഹ് ചടങ്ങിനിടെ മൌലവി വിളിച്ചത് വധുവിന്റെ അമ്മയുടെ  പേര്. വധുവിന്റെ മൂടുപടം ഉയർത്തിയപ്പോൾ കണ്ടത് വധുവിന്റെ അമ്മയെ. പരാതിയുമായി 22കാരൻ

കൂടുതൽ വായിക്കൂ

09:34 PM (IST) Apr 19

4വയസുകാരന്‍റെ മരണത്തിൽ കടുത്ത നടപടി; ആനക്കൂടിന്‍റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസറടക്കം 5പേ‍‍ർക്ക് സസ്പെൻഷൻ

പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ നാലു വയസുകാരന്‍റെ അപകടമരണത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അ‍ഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലംമാറ്റാനും വനംവകുപ്പ് തീരുമാനിച്ചു.

കൂടുതൽ വായിക്കൂ

09:18 PM (IST) Apr 19

പ്രധാനമന്ത്രി സൗദിയിലേക്ക്; ഹജ്ജ് ക്വാട്ട കുറച്ച വിഷയത്തിലടക്കം ചര്‍ച്ച, സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യ സന്ദർശനത്തിനിടെ ഹജ്ജ് ക്വാട്ട കുറച്ച വിഷയത്തിലും ചർച്ച നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം.ചൊവ്വാഴ്ച സൗദിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യൻ തൊഴിലാളികളുള്ള ഒരു ഫാക്ടറിയും സന്ദർശിക്കും.

കൂടുതൽ വായിക്കൂ

09:11 PM (IST) Apr 19

ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായി, ചർച്ച ഏപ്രിൽ 23 മുതൽ

19 അധ്യായങ്ങൾ അടങ്ങുന്നതാണ് നിർധിഷ്ഠ വ്യാപാര ഉടമ്പടി. ഈ പുതിയ ഉടമ്പടിയിൽ തീരുവ, ചരക്ക്, തടസ്സങ്ങൾ, കസ്റ്റംസ്  തുടങ്ങിയ പ്രധാന മേഖലകൾ ഉൾപ്പെടുന്നുണ്ട്.

കൂടുതൽ വായിക്കൂ

09:07 PM (IST) Apr 19

ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസുകാരനെ കാണാതായി, കമ്പനിക്കടവ് ബീച്ചിൽ കടലിൽ മുങ്ങി മരിച്ച നിലയിൽ

തെരച്ചിലിനിടെ ബീച്ചിലുണ്ടായിരുന്ന ഐസ് വിൽപ്പനക്കാരൻ ആണ് അഷ്ഫാഖിനെ കടലിൽ വീണ് മരിച്ച നിലയിൽ കടപ്പുറത്ത് നിന്നും കണ്ടെത്തിയത്.

കൂടുതൽ വായിക്കൂ

08:45 PM (IST) Apr 19

108 ചാക്ക്, വിപണി വില 50 ലക്ഷം!; കൊല്ലത്ത് നിരോധിത പുകയില് ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ 2 പേർ അറസ്റ്റിൽ

കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആനന്ദവല്ലി ക്ഷേത്രത്തിന് സമീപം ഇന്നലെ പുലർച്ചെ നാലുമണിക്ക് ആയിരുന്നു സംഭവം. പൊലീസിനെ കണ്ട് വാൻ വെട്ടിത്തിരിച്ചതോടെ ഡിവൈഡറിൽ ഇടിച്ച് കയറി നിന്നു.

കൂടുതൽ വായിക്കൂ

08:16 PM (IST) Apr 19

കവാടത്തിലേക്കുള്ള ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടി, അതീവ രഹസ്യം; അകത്ത് പൊലീസ് കണ്ടത് കഞ്ചാവ് വിൽപ്പന

മലപ്പുറം വേങ്ങരയിൽ വിൽപ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുും കഞ്ചാവുമായി അഞ്ചുപേര്‍ പൊലീസിന്‍റെ പിടിയിലായി. ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടി അതീവ രഹസ്യമായാണ് ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്.

കൂടുതൽ വായിക്കൂ

07:32 PM (IST) Apr 19

വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു.കരുവഞ്ചേരിയിലെ നിവാൻ (5) ആണ് മരിച്ചത്.മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റിൽ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

കൂടുതൽ വായിക്കൂ

07:20 PM (IST) Apr 19

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ തീരുമാനിക്കുമെന്ന് എംവി ഗോവിന്ദൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.  നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സ്ഥാനാര്‍ത്ഥിയുടെ ക്ഷാമം ഇല്ലെന്നും ഇടതുമുന്നണി സീറ്റ് നിലനിര്‍ത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

കൂടുതൽ വായിക്കൂ

07:09 PM (IST) Apr 19

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി: കെപിസിസി പ്രതിഷേധം 29ന്

ഏപ്രില്‍ 29ന് പാലക്കാട് കെപിസിസിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കും

 

കൂടുതൽ വായിക്കൂ

06:55 PM (IST) Apr 19

'ബെംഗലൂരുവിൽ തുടരണമെങ്കിൽ ഹിന്ദി സംസാരിക്കൂ', കർണാടകയിൽ ഭാഷാ വിവാദത്തിന് വീണ്ടും തിരികൊളുത്തി വീഡിയോ

ഒപ്പമുള്ളയാൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് രൂക്ഷമായ ഭാഷയിൽ ഓട്ടോറിക്ഷ ഡ്രൈവറോട് ക്ഷോഭിക്കുന്നത്. 

കൂടുതൽ വായിക്കൂ

06:54 PM (IST) Apr 19

മീൻ വിൽക്കാൻ പൊയ്ക്കൂടെയെന്ന് മന്ത്രി ചോദിച്ചു; തുറന്നടിച്ച് വനിത സിപിഒ ഉദ്യോഗാ‍‌‍ർഥികൾ,സമരം അവസാനിപ്പിച്ചു

വനിത സിപിഒ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. തെരുവിൽ കിടന്നിട്ട് മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും പുച്ഛവും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

കൂടുതൽ വായിക്കൂ

06:51 PM (IST) Apr 19

2 പേരിൽ നിന്നായി 10,20,000 തട്ടിയെടുത്തത് യുവതി, പറ്റിച്ചത് നഴ്സിംഗ് പഠനത്തിനുള്ള അഡ്മിഷന്റെ പേരിൽ, അറസ്റ്റ് 

കല്ലമ്പലം കരവാരം സ്വദേശിനിയിൽ നിന്നും 5,10,000 രൂപയും, വർക്കല ചെമ്മരുതി സ്വദേശിനിയിൽ നിന്നും 5,10,000 രൂപയുമായി ആകെ 10,20,000 രൂപയാണ് തട്ടിയെടുത്തത്.

കൂടുതൽ വായിക്കൂ

06:21 PM (IST) Apr 19

മദ്യലഹരിയിൽ പൊലീസിന് നേരെ കയ്യേറ്റം, അസഭ്യം; യുവാവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി

വ്യാഴാഴ്ച്ച സുഹൈറിനെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യം പുറത്ത് വന്നു. നേരത്തെ കഞ്ചാവ് കേസിലും അടിപിടി കേസിലും പ്രതിയാണ് സുഹൈർ. 

കൂടുതൽ വായിക്കൂ

06:20 PM (IST) Apr 19

മുർഷിദാബാദ് അക്രമം, ബംഗ്ലാദേശ് പ്രസ്താവന തള്ളി ഇന്ത്യ

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് സമാന്തരമായി സംഭവത്തെ ഉയർത്താനുള്ള ശ്രമമായാണ് ബംഗ്ലാദേശ് പരാമർശത്തെ ഇന്ത്യ നിരീക്ഷിക്കുന്നത്

കൂടുതൽ വായിക്കൂ

06:19 PM (IST) Apr 19

ഇടിമിന്നലോടുകൂടിയ മഴ, കേരളത്തിൽ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മണിക്കൂറിൽ 50 കി.മി വേഗതയിൽ കാറ്റിനും സാധ്യത

നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, 21 മുതൽ 23 വരെ  ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

കൂടുതൽ വായിക്കൂ

05:57 PM (IST) Apr 19

ഒന്നും മിണ്ടാതെ ഷൈൻ, ജാമ്യം കിട്ടി അതിവേഗം കാറിൽ മടക്കം; ഒന്നും അവസാനിച്ചിട്ടില്ല, 22ന് വീണ്ടും ചോദ്യംചെയ്യൽ

മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുർഷിദ് എന്നയാളുമായി ഹോട്ടൽ മുറിയിൽ എത്തിയത് എന്നും എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്.

കൂടുതൽ വായിക്കൂ

05:34 PM (IST) Apr 19

കൊവിഡ് ചികിത്സ കടക്കെണിയിലാക്കി, ആശുപത്രികളോട് വൈരാഗ്യം, സ്ഥിരമായി ആശുപത്രികളിൽ മോഷണം, എഞ്ചിനിയർ അറസ്റ്റിൽ

2021ൽ കൊവിഡ് ബാധിതനായി ചികിത്സയ്ക്ക് വിധേയമായ സമയത്ത് ചികിത്സാ ചെലവിൽ ഇളവ് നൽകണമെന്ന ആവശ്യം ആശുപത്രി അധികൃതർ തള്ളിയിരുന്നു. ആശുപത്രി ബില്ലുകൾ അടച്ച് വൻ തുകയുടെ കടക്കെണിയിൽ യുവാവ് വീണിരുന്നു. ഇതോടെയാണ് വിവിധ ആശുപത്രികളിലെ വില കൂടിയ ഉപകരണങ്ങൾ മോഷ്ടിക്കുന്നത് ഇയാൾ പതിവാക്കിയത്

കൂടുതൽ വായിക്കൂ

05:30 PM (IST) Apr 19

നടി വിൻസി അലോഷ്യസിന്‍റെ പരാതിയിൽ പൊലീസിനോട് പ്രതികരിച്ച് ഷൈൻ; 'ഈഗോയുടെ പുറത്ത് വന്ന പരാതി'

നടി വിൻസി അലോഷ്യസിന്‍റെ പരാതിയിൽ പൊലീസിനോട് പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ.വിൻസിയുടെ പരാതി അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്ന പരാതിയാണെന്നും വിൻസി കുടുംബ സുഹൃത്താണെന്നുമാണ് ഷൈൻ ടോം ചാക്കോ പറഞ്ഞു.

കൂടുതൽ വായിക്കൂ

04:51 PM (IST) Apr 19

ഷൈന്‍റെ നഖം, രക്തം, മുടി സാമ്പിളുകളെടുത്തു, സഹകരിച്ച് താരം; അറസ്റ്റിൽ പ്രതികരിച്ച് സഹോദരൻ

ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളെടുത്തു. ഷൈന്‍റെ മുടി, രക്തം, നഖം എന്നിവയുടെ സാമ്പിളുകളാണ് എടുത്തത്. ഷൈൻ ലഹരി ഉപയോഗിച്ചോയെന്ന കാര്യം അറിയില്ലെന്നും സ്റ്റേഷനിലെത്തി ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോണ്‍ ചാക്കോ പ്രതികരിച്ചു

കൂടുതൽ വായിക്കൂ

04:45 PM (IST) Apr 19

താമരശ്ശേരിയിലെ ബാറിൽ വാക്കേറ്റം, വഴക്ക്; ബിയര്‍ ബോട്ടിലുകൊണ്ട് യുവാവിനെ ആക്രമിച്ചു; 4 പേര്‍ പിടിയില്‍

യുവാക്കൾ തമ്മിൽ ബാറിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ബിയര്‍ കുപ്പി ഉപയോഗിച്ചാണ് യുവാവിനെ ഷാമിലും സംഘവും ആക്രമിച്ചത്.

കൂടുതൽ വായിക്കൂ

04:17 PM (IST) Apr 19

ഒടുവിൽ ഷൈന്‍റെ കുറ്റസമ്മതം, തസ്ലീമയെ അറിയാം; പിതാവ് തന്നെ ഡീ അഡിക്ഷൻ സെന്‍ററിലാക്കിയെന്നും തുറന്നുപറച്ചിൽ

തന്‍റെ കയ്യിൽ നിന്ന് നേരിട്ട് ലഹരി വസ്തുക്കൾ വാങ്ങുന്ന രണ്ട് പേരുടെ വിവരങ്ങൾ തസ്ലിമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാൾ ഷൈൻ ടോം ആണെന്നുള്ള റിപ്പോര്‍ട്ടുകൾ ആ സമയം പുറത്ത് വന്നിരുന്നു

കൂടുതൽ വായിക്കൂ

04:09 PM (IST) Apr 19

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം രാഹുല്‍ മടങ്ങി, ഡല്‍ഹിക്ക് രണ്ട് വിക്കറ്റ് നഷ്ടം

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്. അതേസമയം, ഡല്‍ഹി പ്ലേയിംഗ് ഇലവനില്‍ നിന്ന് ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക് പുറത്തായി.

കൂടുതൽ വായിക്കൂ

04:07 PM (IST) Apr 19

'തുടങ്ങുന്നവർക്ക് അവസാനിപ്പിക്കാനുള്ള ധാരണയും വേണം', സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരത്തെ പരിഹസിച്ച് സിപിഎം നേതാക്കൾ

റാങ്ക് ലിസ്റ്റിൻറെ കാലാവധി ഇന്ന് തീരും. സമരവും ഇന്ന് അവസാനിപ്പിക്കും. 

കൂടുതൽ വായിക്കൂ

04:04 PM (IST) Apr 19

നടന്നുപോയി കല്ലറയിരുന്ന് മരിച്ചതോ, മരിച്ച ശേഷം കൊണ്ടുവച്ചതോ? നെയ്യാറ്റിൻകര ഗോപൻ്റെ മരണത്തിൽ ഇനിയും ഉത്തരമില്ല

മൂന്ന് മാസം കഴിഞ്ഞിട്ടും നെയ്യാറ്റിൻകര ഗോപന്‍റെ മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല. ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകള്‍ ഫൊറൻസിക് സംഘത്തിന് ലഭിച്ചിട്ടും ഇതുവരെ അന്തിമ റിപ്പോർട്ട് കൈമാറിയിട്ടില്ല.

കൂടുതൽ വായിക്കൂ

03:17 PM (IST) Apr 19

പേടിച്ചോടിയ ദിനം ഡ്രഗ് ഡീലർ സജീറുമായി 20000 രൂപയുടെ ഇടപാട്; ഇനി നിർണായകം ഷൈന്‍റെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റ് ഫലം

രാഹലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന. തലമുടി, നഖം, സ്രവങ്ങൾ എന്നിവ പരിശോധിക്കും.

കൂടുതൽ വായിക്കൂ

03:08 PM (IST) Apr 19

ഇന്നത്തെ സമ്മാനം 80 ലക്ഷം, ഭാ​ഗ്യശാലി ആരാകും ? അറിയാം കാരുണ്യ ലോട്ടറി ഫലം‌

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

കൂടുതൽ വായിക്കൂ

02:56 PM (IST) Apr 19

പല രീതിയിൽ പൊലീസിനെ വട്ടംകറക്കി, ഒടുവിൽ സജീറിനെ അറിയാമെന്ന് സമ്മതിച്ച് ഷൈൻ; പൊലീസ് കുരുക്ക് മുറുക്കിയതിങ്ങനെ

ഡാൻസാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരൻ സജീറിനെ  അറിയാമെന്ന് ഒടുവിൽ ഷൈന് സമ്മതിക്കേണ്ടി വരികയായിരുന്നു

കൂടുതൽ വായിക്കൂ

02:53 PM (IST) Apr 19

ഗുണ്ടല്‍പേട്ട് ടു ബത്തേരി കര്‍ണാടക ട്രാൻസ്‌പോർട്ട് ബസ്; 2 യാത്രക്കാരുടെ ബാഗിൽ 20 കിലോയോളം കഞ്ചാവ്, അറസ്റ്റിൽ

രഹസ്യ വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു.

കൂടുതൽ വായിക്കൂ

02:53 PM (IST) Apr 19

നയനയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

02:52 PM (IST) Apr 19

സച്ചിയുടെ കള്ളം പൊളിക്കാനൊരുങ്ങി ശ്രുതി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

02:43 PM (IST) Apr 19

നായകൻ ജയൻ, 1979ലെ സൂപ്പർ ഹിറ്റ് ചിത്രം; ശരപഞ്ജരം ഏപ്രിൽ 25ന് തിയറ്ററിൽ, ട്രെയിലർ എത്തി

മലയാളത്തിൽ റി റിലീസ് ചെയ്യുന്ന എട്ടാമത്തെ സിനിമയാണ് ശരപഞ്ജരം.

കൂടുതൽ വായിക്കൂ

02:38 PM (IST) Apr 19

മലയാള സിനിമ ലോകത്തിന് ഞെട്ടൽ, പൊലീസിന്‍റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറി; നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഷൈനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

കൂടുതൽ വായിക്കൂ

02:30 PM (IST) Apr 19

സിപിഎമ്മിനെ തോൽപ്പിച്ച് സിപിഐ; രാമങ്കരിയിൽ കോൺഗ്രസ് പിന്തുണയോടെ രമ്യ വിജയിച്ചു

കോൺഗ്രസ് പിന്തുണയോടെ സിപിഐ സ്ഥാനാർത്ഥി രമ്യ സജീവ് വൈസ് പ്രസിഡ്റായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വായിക്കൂ

02:25 PM (IST) Apr 19

'100 കോടി വേണം': ഷൂട്ടിംഗ് കഴിയാത്ത ബാലയ്യയുടെ അടുത്ത പടത്തിന്‍റെ ഒടിടി അവകാശത്തിന് മത്സരം !

നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രം അഖണ്ഡ 2 ന്റെ ഒടിടി അവകാശങ്ങൾക്ക് വൻ ഡിമാൻഡാണ്. നിർമ്മാതാക്കൾ 100 കോടി രൂപ ആവശ്യപ്പെടുന്നു, നെറ്റ്ഫ്ലിക്സും ആമസോണും മത്സരിക്കുന്നു.

കൂടുതൽ വായിക്കൂ

02:13 PM (IST) Apr 19

പൊലീസ് കണ്ടെത്തിയത് അതിനിർണായക വിവരങ്ങൾ, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഷൈൻ ടോമിനെതിരെ കേസ്

എൻഡിപിഎസ് സെക്ഷൻ 27 പ്രകാരമാണ് കേസ്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. 

കൂടുതൽ വായിക്കൂ

More Trending News