Malayalam news Live: തൊണ്ടി മുതല്‍ കേസ്,മന്ത്രി ആന്‍റണി രാജുവിനെതിരെ നിര്‍ണായക രേഖ പുറത്ത്

സെഷന്‍സ് കോടതിയില്‍ നിന്നും തൊണ്ട മുതല്‍ വാങ്ങിയതും തിരിച്ചു നല്‍കിയതും ആന്‍ണി രാജു, കോടതി രജിസ്റ്ററിന്‍റെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന്.പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ നിലച്ചിട്ട് ആറുമാസം. ഇന്നത്തെ പ്രധാന വാര്‍ത്തകളറിയാം.

5:39 PM

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

www.cisce.org എന്ന സെറ്റ് വഴി ഫലം ലഭ്യമാകും. എസ്എംഎസ് വഴിയും ഫലമറിയാനാകും. 99.97 ആണ് വിജയശതമാനം. നാല് വിദ്യാര്‍ത്ഥികള്‍ ഒന്നാം റാങ്ക് നേടി. ഇവരില്‍ മൂന്നുപേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.

4:45 PM

മാർഗരറ്റ് ആൽവ സ്ഥാനാർത്ഥി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മാർഗരറ്റ് ആൽവ പ്രതിപക്ഷ സ്ഥാനാർത്ഥി. കർണാടക സ്വദേശിയാണ് മാർഗരറ്റ് ആൽവ

4:44 PM

മിൽമ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂടും

മിൽമയുടെ പാൽ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങളുടെ വില നാളെ മുതൽ കൂടും. തൈരിനും സംഭാരത്തിനും മോരിനും അര ലിറ്ററിന് 3 രൂപ വച്ച് കൂടും

4:35 PM

പ്ലസ് വൺ പ്രവേശനം : അപേക്ഷ തീയതി നീട്ടാൻ സാധ്യത

 സിബിഎസ്ഇ കുട്ടികൾക്ക് കൂടി അവസരമൊരുക്കാനാണ് തീരുമാനം.സിബിഎസ്ഇ പരീക്ഷാ ഫലം ഇതുവരെ വന്നിട്ടില്ല. അപേക്ഷ തീയതി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ ഉദ്യോഗസ്ഥല ചർച്ചയ്ക്കുശേഷം ഉണ്ടാകും.

3:11 PM

പുൽവാമയിൽ ഭീകരരുടെ വെടിയേറ്റ് ഒരു സൈനികന് വീരമൃത്യു

സി ആർ പി എഫ് ജവാൻ എ എസ് ഐ വിനോദ് കുമാറാണ് വീരമൃത്യു വരിച്ചത്

1:24 PM

9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

1:03 PM

ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മോദി

ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തിന് ഊർജം പകരുന്ന ചരിത്ര നേട്ടമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

12:57 PM

കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം

തമിഴ്നാട് കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം. പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറിയുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു. 

12:19 PM

വാക്സിന്‍ വിതരണം 200 കോടി പിന്നിട്ടു

ഇന്ന് വിതരണം ചെയ്തത് ഒന്നര ലക്ഷത്തിൽ അധികം ഡോസ്.

12:03 PM

പൂഞ്ഞാറിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു

പൂഞ്ഞാറിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. കൈപ്പള്ളി വലിയപറമ്പിൽ ജാൻസിയ്ക്കാണ് (50) കുത്തേറ്റത്. ജാന്‍സിയുടെ കഴുത്തിന് പിന്നിലായി ഭര്‍ത്താവ് ജെയിംസ് കുത്തുകയായിരുന്നു.  മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ജെയിംസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

11:53 AM

സിംഗപ്പൂര്‍ ഓപ്പണ്‍; പി വി സിന്ധുവിന് കിരീടം

ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ(Wang Zhi Yi) മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് കിരീടം. സ്കോര്‍: 21-9, 11-21, 21-15.

11:06 AM

മണിച്ചന്‍റെ ഭാര്യ വീണ്ടും സുപ്രീംകോടതിയിലേക്ക്

കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ ഭാര്യ വീണ്ടും സുപ്രീംകോടതിയിലേക്ക്. മോചനത്തിന് മുപ്പത് ലക്ഷം രൂപ കെട്ടി വെക്കണമെന്ന ഉത്തരവിൽ ഇളവ് തേടിയാണ് മണിച്ചന്‍റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. 

11:01 AM

മണിയുടെ പരാമർശത്തിനെതിരെ പ്രതികരിക്കേണ്ട രീതിയിൽ സി പി ഐ പ്രതികരിച്ചിട്ടുണ്ട്: ആനി രാജ

സി പി ഐ യെ ഓർത്ത് കെ സി വേണുഗോപാൽ വേവലാതിപ്പെടേണ്ട. കെ സി വേണുഗോപാൽ  കോൺഗ്രസിനകത്തെ സ്ത്രീകളെ ഓർത്ത് കരഞ്ഞാൽ മതി.: സി പി ഐയിൽ നിന്ന് ബിനോയ് വിശ്വം അടക്കമുളവർ പ്രതികരിച്ചു.എല്ലാവരും പ്രതികരിച്ചാലേ പ്രതികരണം ആകൂ എന്നില്ല
സ്ത്രീപക്ഷ രാഷ്ട്രീയം രാഷ്ട്രീയ പാർട്ടികൾക്ക് ഉള്ളിൽ ഉണ്ടാകണം

10:23 AM

കോടതി തീരുമാനിക്കട്ടെയെന്ന് മന്ത്രി ആന്‍റണി രാജു

തൊണ്ടിമുതല്‍ കേസില്‍ ജാമ്യത്തിലാണെന്നും കോടതി തീരുമാനിക്കട്ടെയെന്നും മന്ത്രി ആന്‍റണി രാജു. കേസിന്‍റെ കാര്യം തെരഞ്ഞെടുപ്പ് സമയത്ത് പരസ്യപ്പെടുത്തിയിരുന്നെന്നും ഗതാഗതമന്ത്രി

10:03 AM

ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസ്; കൃത്രിമം കാണിച്ചതിനുളള പ്രധാന തെളിവ് പുറത്ത്

മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ സഹായിക്കാൻ തൊണ്ടിമുതലിൽ മന്ത്രി ആൻെറണി രാജു കൃത്രിമം കാണിച്ചതിനുളള പ്രധാന തെളിവ് പുറത്ത്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ നിന്നും തൊണ്ടി മുതലായ വിദേശിയുടെ അടിവസ്ത്രം വാങ്ങിയതും തിരിച്ചു നൽകിയതുമായ രേഖയാണ് പുറത്തു വന്നത് . തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചതിന് ആൻറണി രാജു പ്രതിയായ കേസിൽ 16 വർഷമായിട്ടും വിചാരണ തുടങ്ങിയിട്ടില്ല.

9:55 AM

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയിലെത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയിലെത്തി. ജലനിരപ്പ് 136 അടിയിലേക്ക് അടുത്തതോടെ ആദ്യഘട്ട മുന്നറിയിപ്പ് ഇന്നലെ വൈകിട്ട് തമിഴ്‌നാട് നല്‍കി. ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതിന് പന്ത്രണ്ട് മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന സംസ്ഥാനത്തിൻറെ ആവശ്യത്തെ തുടർന്നാണിത്.

9:44 AM

സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനം പാക്കിസ്ഥാനിൽ ഇറക്കി

സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം പാക്കിസ്ഥാനിൽ ഇറക്കി. ഷാർജയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതർ എന്ന് ഇൻഡിഗോ.

9:43 AM

വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര; ബസിന് പിഴ

വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ ബസിന് പിഴ. അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങൾക്ക് മണ്ണാർക്കാട് ട്രാഫിക് പൊലീസാണ് പിഴ ചുമത്തിയത്. ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. 

9:41 AM

കൊവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ. 20,528 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 5.2 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

9:07 AM

വിവിഐപി സുരക്ഷ കര്‍ശനമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

വിവിഐപി സുരക്ഷ കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം. ഷിന്‍സോ ആബേയുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. പിന്നില്‍ നിന്നുള്ള ആക്രമണ സാധ്യത മുന്നില്‍ കണ്ട് കര്‍ശന നിരീക്ഷണ വേണം.

8:32 AM

ശ്രീശങ്കര്‍ ഏഴാമത്

ശ്രീശങ്കര്‍ ഏഴാം സ്ഥാനത്ത്. ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ലോങ് ജംപില്‍ ശ്രീശങ്കറിന് മെഡലില്ല.7.96 മീറ്ററാണ് ശ്രീശങ്കറിന്‍റെ മികച്ച ശ്രമം. 

8:26 AM

പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ഇടിച്ച് കയറി

പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ഇടിച്ച് കയറി അപകടം. തൃശ്ശൂർ ഭാഗത്ത് നിന്ന് കൊയമ്പത്തൂരിലേക്ക്  പോകുന്ന കെഎസ്ആര്‍ടിസി ആണ് അപകടത്തിൽപ്പെട്ടത്. കുറച്ച് പേരെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ടോൾ പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് കെഎസ്ആര്‍ടിസി ഇടിച്ച് കയറിയത് .

7:19 AM

ശ്രീശങ്കറിന്‍റെ മത്സരം തുടങ്ങി

ശ്രീശങ്കറിന്‍റെ മത്സരം തുടങ്ങി. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ലോങ് ലംപ് മത്സരങ്ങള്‍ തുടങ്ങി.

7:11 AM

ശസ്ത്രക്രിയകള്‍ നടത്താതെ പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രി

പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ നിലച്ചിട്ട് ആറുമാസം. രോഗികളെ കൂട്ടത്തോടെ സ്വകാര്യ ആശുപത്രിയിലേക്ക് വിടുന്നു.

5:40 PM IST:

www.cisce.org എന്ന സെറ്റ് വഴി ഫലം ലഭ്യമാകും. എസ്എംഎസ് വഴിയും ഫലമറിയാനാകും. 99.97 ആണ് വിജയശതമാനം. നാല് വിദ്യാര്‍ത്ഥികള്‍ ഒന്നാം റാങ്ക് നേടി. ഇവരില്‍ മൂന്നുപേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.

4:45 PM IST:

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മാർഗരറ്റ് ആൽവ പ്രതിപക്ഷ സ്ഥാനാർത്ഥി. കർണാടക സ്വദേശിയാണ് മാർഗരറ്റ് ആൽവ

4:44 PM IST:

മിൽമയുടെ പാൽ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങളുടെ വില നാളെ മുതൽ കൂടും. തൈരിനും സംഭാരത്തിനും മോരിനും അര ലിറ്ററിന് 3 രൂപ വച്ച് കൂടും

4:35 PM IST:

 സിബിഎസ്ഇ കുട്ടികൾക്ക് കൂടി അവസരമൊരുക്കാനാണ് തീരുമാനം.സിബിഎസ്ഇ പരീക്ഷാ ഫലം ഇതുവരെ വന്നിട്ടില്ല. അപേക്ഷ തീയതി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ ഉദ്യോഗസ്ഥല ചർച്ചയ്ക്കുശേഷം ഉണ്ടാകും.

3:11 PM IST:

സി ആർ പി എഫ് ജവാൻ എ എസ് ഐ വിനോദ് കുമാറാണ് വീരമൃത്യു വരിച്ചത്

1:24 PM IST:

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

1:03 PM IST:

ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തിന് ഊർജം പകരുന്ന ചരിത്ര നേട്ടമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

12:57 PM IST:

തമിഴ്നാട് കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം. പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറിയുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു. 

12:19 PM IST:

ഇന്ന് വിതരണം ചെയ്തത് ഒന്നര ലക്ഷത്തിൽ അധികം ഡോസ്.

12:03 PM IST:

പൂഞ്ഞാറിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. കൈപ്പള്ളി വലിയപറമ്പിൽ ജാൻസിയ്ക്കാണ് (50) കുത്തേറ്റത്. ജാന്‍സിയുടെ കഴുത്തിന് പിന്നിലായി ഭര്‍ത്താവ് ജെയിംസ് കുത്തുകയായിരുന്നു.  മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ജെയിംസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

11:53 AM IST:

ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ(Wang Zhi Yi) മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് കിരീടം. സ്കോര്‍: 21-9, 11-21, 21-15.

11:06 AM IST:

കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ ഭാര്യ വീണ്ടും സുപ്രീംകോടതിയിലേക്ക്. മോചനത്തിന് മുപ്പത് ലക്ഷം രൂപ കെട്ടി വെക്കണമെന്ന ഉത്തരവിൽ ഇളവ് തേടിയാണ് മണിച്ചന്‍റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. 

11:01 AM IST:

സി പി ഐ യെ ഓർത്ത് കെ സി വേണുഗോപാൽ വേവലാതിപ്പെടേണ്ട. കെ സി വേണുഗോപാൽ  കോൺഗ്രസിനകത്തെ സ്ത്രീകളെ ഓർത്ത് കരഞ്ഞാൽ മതി.: സി പി ഐയിൽ നിന്ന് ബിനോയ് വിശ്വം അടക്കമുളവർ പ്രതികരിച്ചു.എല്ലാവരും പ്രതികരിച്ചാലേ പ്രതികരണം ആകൂ എന്നില്ല
സ്ത്രീപക്ഷ രാഷ്ട്രീയം രാഷ്ട്രീയ പാർട്ടികൾക്ക് ഉള്ളിൽ ഉണ്ടാകണം

10:23 AM IST:

തൊണ്ടിമുതല്‍ കേസില്‍ ജാമ്യത്തിലാണെന്നും കോടതി തീരുമാനിക്കട്ടെയെന്നും മന്ത്രി ആന്‍റണി രാജു. കേസിന്‍റെ കാര്യം തെരഞ്ഞെടുപ്പ് സമയത്ത് പരസ്യപ്പെടുത്തിയിരുന്നെന്നും ഗതാഗതമന്ത്രി

10:03 AM IST:

മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ സഹായിക്കാൻ തൊണ്ടിമുതലിൽ മന്ത്രി ആൻെറണി രാജു കൃത്രിമം കാണിച്ചതിനുളള പ്രധാന തെളിവ് പുറത്ത്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ നിന്നും തൊണ്ടി മുതലായ വിദേശിയുടെ അടിവസ്ത്രം വാങ്ങിയതും തിരിച്ചു നൽകിയതുമായ രേഖയാണ് പുറത്തു വന്നത് . തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചതിന് ആൻറണി രാജു പ്രതിയായ കേസിൽ 16 വർഷമായിട്ടും വിചാരണ തുടങ്ങിയിട്ടില്ല.

9:55 AM IST:

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയിലെത്തി. ജലനിരപ്പ് 136 അടിയിലേക്ക് അടുത്തതോടെ ആദ്യഘട്ട മുന്നറിയിപ്പ് ഇന്നലെ വൈകിട്ട് തമിഴ്‌നാട് നല്‍കി. ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതിന് പന്ത്രണ്ട് മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന സംസ്ഥാനത്തിൻറെ ആവശ്യത്തെ തുടർന്നാണിത്.

9:44 AM IST:

സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം പാക്കിസ്ഥാനിൽ ഇറക്കി. ഷാർജയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതർ എന്ന് ഇൻഡിഗോ.

9:43 AM IST:

വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ ബസിന് പിഴ. അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങൾക്ക് മണ്ണാർക്കാട് ട്രാഫിക് പൊലീസാണ് പിഴ ചുമത്തിയത്. ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. 

9:41 AM IST:

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ. 20,528 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 5.2 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

9:59 AM IST:

വിവിഐപി സുരക്ഷ കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം. ഷിന്‍സോ ആബേയുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. പിന്നില്‍ നിന്നുള്ള ആക്രമണ സാധ്യത മുന്നില്‍ കണ്ട് കര്‍ശന നിരീക്ഷണ വേണം.

8:32 AM IST:

ശ്രീശങ്കര്‍ ഏഴാം സ്ഥാനത്ത്. ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ലോങ് ജംപില്‍ ശ്രീശങ്കറിന് മെഡലില്ല.7.96 മീറ്ററാണ് ശ്രീശങ്കറിന്‍റെ മികച്ച ശ്രമം. 

8:26 AM IST:

പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ഇടിച്ച് കയറി അപകടം. തൃശ്ശൂർ ഭാഗത്ത് നിന്ന് കൊയമ്പത്തൂരിലേക്ക്  പോകുന്ന കെഎസ്ആര്‍ടിസി ആണ് അപകടത്തിൽപ്പെട്ടത്. കുറച്ച് പേരെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ടോൾ പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് കെഎസ്ആര്‍ടിസി ഇടിച്ച് കയറിയത് .

7:19 AM IST:

ശ്രീശങ്കറിന്‍റെ മത്സരം തുടങ്ങി. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ലോങ് ലംപ് മത്സരങ്ങള്‍ തുടങ്ങി.

7:16 AM IST: