Malayalam News Highlight : ബിബിസി ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധന, വിമർശിച്ച് പ്രതിപക്ഷം
Feb 16, 2023, 8:05 AM IST
ദില്ലിയിലെയും മുംബൈയിലെയും ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന. എന്നാൽ സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ജയറാം രമേശ് വിമർശിച്ചു.
3:28 PM
അഞ്‌ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം
കാസര്‍കോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന രാസ പരിശോധനാ ഫലം ലഭിച്ചു. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് സ്ഥിരീകരിച്ചു.
1:30 PM
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ്
ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. അദാനിയുടെ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നുവെന്ന് ജയറാം രമേശ് ആഞ്ഞടിച്ചു. വിനാശ കാലേ വിപരീത ബുദ്ധിയെന്ന് കോൺഗ്രസ് വിമർശിച്ചു.
1:29 PM
ദില്ലി ബിബിസി ഓഫീസിൽ ആദായ നികുതി പരിശോധന; ഫോണുകൾ പിടിച്ചെടുത്തു
ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന.
1:12 PM
ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം വീണ്ടും നീട്ടി
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടുന്നത്. Read More
12:16 PM
വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണം ; ജീവനക്കാരെ 3ആയി തിരിക്കാം , സമാശ്വാസമായി ഒരു ലക്ഷം രൂപ എല്ലാവർക്കും
വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് പുതിയ ഫോർമുലയുമായി കെഎസ്ആർടിസി . വിരമിച്ച ജീവനക്കാരെ 3 ആയി തിരിക്കും . 2022 ജനുവരി മുതൽ മാർച്ച് 31 വരെ വിരമിച്ചവർ , 2022 ഏപ്രിൽ 30 നും ജൂൺ 30 നും ഇടയിൽ വിരമിച്ചവർ , 2022 ജൂലൈ 31 നും ഡിസംബർ 31 നും ഇടയിൽ വിരമിച്ചവർ എന്നിങ്ങനെ ഗ്രുപ്പ് ആക്കും . അതിനുശേഷം ഘട്ടം ഘട്ടം ആയി ആനുകൂല്യം നൽകും. അതിന് മുമ്പ് എല്ലാവർക്കും ഒരു ലക്ഷം രൂപ എല്ലാപേർക്കും സമാശ്വാസ ധനസഹായം നൽകും. നിലവിൽ അടുത്ത 45 ദിവസത്തിനുള്ളിൽ 10 കോടി രൂപയിൽ കൂടുതൽ കണ്ടെത്താനാവില്ലെന്നും കെ എസ് ആർ ടി സി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി
11:53 AM
മുഖ്യമന്ത്രിയുടെ സുരക്ഷ വിവാദം: വിമര്‍ശനവുമായി രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ സുരക്ഷ പേരിൽ ജനങ്ങളെ തടങ്കലിലാക്കുന്ന നടപടി ശരിയല്ലെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കണം എന്നാൽ ഇത്തരം നടപടികൾ ശരിയല്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയത് പ്രതിഷേധാർഹാമാണെന്നും ചെന്നിത്തല ദില്ലിയിൽ പറഞ്ഞു.
11:50 AM
പൊലീസ് റിപ്പാര്‍ട്ട് തള്ളി പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍
കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ പൊലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇൻക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്ന് നിരീക്ഷിച്ച പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍, നാല് ദിവസത്തിനകം പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി. Read More
11:50 AM
മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷ
വിമർശനങ്ങൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും കനത്ത സുരക്ഷ. ക്ലിഫ് ഹൗസിൽ നിന്നും മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ തടഞ്ഞു. സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി മസ്കറ്റ് ഹോട്ടലിൽ എത്തിയത്.
10:49 AM
പഞ്ചാബിൽ ഗവർണർ സർക്കാർ പോര് രൂക്ഷം; കേന്ദ്രം നിയോഗിച്ച ഗവർണറോട് മറുപടി പറയേണ്ടതില്ലെന്ന് ഭഗവന്ത് മൻ
പഞ്ചാബിൽ ഗവർണർ സർക്കാർ പോര് രൂക്ഷമാകുന്നതിനിടെ ഗവർണർ ബൻവാരിലാൽ പുരോഹിതിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി ഭഗവന്ത് മൻ. മൂന്നര കോടി പഞ്ചാബികളോട് താൻ മറുപടി പറഞ്ഞാൽ മതിയെന്നും കേന്ദ്രം നിയോഗിച്ച ഗവർണറോട് മറുപടി പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ ആഞ്ഞടിച്ചു.
10:48 AM
ഹീര കൺസ്ട്രക്ഷൻസിന്റെ സ്ഥാപനങ്ങളിൾ ഇഡി റെയ്ഡ്
കെട്ടിടനിർമാതാക്കളായ ഹീര കൺസ്ട്രക്ഷൻസിന്റെ ഓഫിസിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. തിരുവനന്തപുരത്തെ മൂന്ന് ഇടങ്ങളിൽ ആണ് കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം റെയ്ഡ് നടത്തുന്നത്. 14 കോടി രൂപ വായ്പ എടുത്ത് ബാങ്കിനെ വഞ്ചിച്ച കേസിൽ ആണ് നടപടി.
10:48 AM
വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് രാഹുൽ ഗാന്ധി അയച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു
മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിയിലേക്ക് രാഹുൽ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞാണ് മെഡിക്കൽ ഓഫീസർ ഉപകരണങ്ങൾ തിരിച്ചയച്ചത്. എന്നാൽ ഇക്കാര്യം അറിഞ്ഞ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അയച്ച സാധനങ്ങൾ തിരിച്ചു ആവശ്യപ്പെട്ടു.
10:47 AM
ജിഎസ്ടി കുടിശ്ശികയിൽ ബാലഗോപാൽ വ്യക്തത വരുത്തണമെന്ന് എൻ കെ പ്രേമചന്ദ്രൻ
ജിഎസ്ടി കുടിശ്ശിക വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തത വരുത്തണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. പാർലമെൻ്റിൽ ഉന്നയിച്ച വിഷയത്തിൽ കെ എൻ ബാലഗോപാൽ നടത്തിയ പ്രതികരണത്തിൽ വസ്തുതാപരമായ കൂടുതൽ വ്യക്തതകൾ വരുത്തേണ്ടതുണ്ടെന്നും പ്രേമചന്ദ്രൻ
10:44 AM
യുഡിഎഫ് രാപ്പകൽ സമര സമാപനം ബഹിഷ്കരിച്ച് പത്തനംതിട്ടയിലെ ഒരു വിഭാഗം നേതാക്കൾ
യുഡിഎഫ് രാപ്പകൽ സമര സമാപനം പത്തനംതിട്ടയിലെ ഒരു വിഭാഗം നേതാക്കൾ ബഹിഷ്കരിച്ചു. ശിവദാസൻ നായർ, പി മോഹൻരാജ്, തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ബഹിഷ്കരണം. പി ജെ കുര്യൻ പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് നേതാക്കളുടെ ബഹിഷ്കരണം എന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ കുറച്ച് കാലമായി പുനഃസംഘടന തർക്കങ്ങളെ തുടർന്ന് ജില്ലയിൽ നേതാക്കൾക്കിടയിൽ ഭിന്നത് രൂക്ഷം ആണ്.
10:40 AM
അദാനി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരനും ബിജെപിക്കും മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ലെന്ന് അമിത് ഷാ
കോൺഗ്രസ് എം പിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യൽ പാർലമെൻ്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ല.ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെന്‍റെന്നും അമിത് ഷാ
.
7:27 AM
കുട്ടനാട് സിപിഎമ്മിലെ തമ്മിൽതല്ല് ; അടികൊണ്ട നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസ് , പ്രതിഷേധവുമായി ഔദ്യോഗിക വിഭാഗം
ആലപ്പുഴ : കുട്ടനാട്ടിലെ സിപിഎം തെരുവിൽ തല്ല് കേസിൽ അടികൊണ്ട നേതാക്കൾക്കെതിരെ പൊലീസ് വധശ്രമക്കേസ് എടുത്തു. DYFl രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്തിനും ലോക്കൽ കമ്മിറ്റി അംഗം ശരവണനും എതിരെയാണ് കേസ് . അക്രമി സംഘത്തിലെ കിഷോറിനെ തലക്കടിച്ച് പരിക്കേൽപ്പിച്ചതിന് ആണ് വധശ്രമത്തിന് കേസ്. ഇതിനിടെ തമ്മിൽ തല്ല് കേസിൽ പ്രതിഷേധവുമായി പാർട്ടിയിലെ ഔദ്യോഗിക വിഭാഗം രംഗത്തെത്തി.പൊലിസ് നടപടി പരിശോധിക്കുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ കുമാർ വ്യക്തമാക്കി
7:27 AM
താലൂക്ക് ഓഫീസിലെ കൂട്ട അവധി : തഹസിൽദാരും 3ഡെപ്യൂട്ടി തഹസിൽദാരും വിശദീകരണം നൽകണം , കളക്ടറുടെ റിപ്പോർട്ട് നാളെ
പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ തഹസിൽദാരുടെയും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരുമാരുടെയും വിശദീകരണം തേടി ജില്ലാ കളക്ടർ. ഉദ്യോഗസ്ഥരെ കളക്ടറേറ്റിൽ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. സംഭവത്തിൽ കളക്ടർ നാളെ വിശദമായ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറും.
7:26 AM
ആദിവാസി യുവാവിന്‍റെ മരണം ; ആളുകൾ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നുവെന്ന് ദൃക്സാക്ഷികൾ , സിസിടിവി ദൃശ്യങ്ങളും കിട്ടി
മോഷണ കുറ്റം ആരോപിച്ചുള്ള ആൾക്കൂട്ട വിവാചരണയെ തുടർന്ന് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ നടപടിയിലേക്ക് പൊലീസ് . കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ വച്ച് ആളുകള്‍ വിശ്വനാഥനെ ചോദ്യം ചെയ്തത് കണ്ടിരുന്നതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. ഇതിന് ശേഷമാണ് വിശ്വനാഥന്‍ ആശുപത്രിയില്‍ നിന്ന് പുറത്തേക്കോടിയതെന്നും സംഭവ ദിവസം ആശുപത്രിക്ക് പുറത്തുണ്ടായിരുന്ന കൂട്ടിരിപ്പുകാര്‍ ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു. വിശ്വനാഥന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ദൃശ്യങ്ങളിലുളള ആളുകളെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം
7:22 AM
നികുതി വർധന : യുഡിഎഫിന്‍റെ രാപ്പകൽ സമരം ഇന്നവസാനിക്കും , മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ പ്രതിഷേധം തുടരും
ഇന്ധന സെസ് ഏർപ്പെടുത്തിയതും ജനങ്ങൾക്ക് മേൽ അധികഭാരമേൽപ്പിക്കുന്ന ബജറ്റ് നിർദേശങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്ഥാന വ്യാപക രാപ്പകൽ സമരം ഇന്നവസാനിക്കും. രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമാപനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലകളിൽ കളക്ടറേറ്റുകൾക്ക് മുന്നിലുമാണ് സമരം നടന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധവും തുടരാനാണ് തീരുമാനം
3:28 PM IST:
കാസര്‍കോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന രാസ പരിശോധനാ ഫലം ലഭിച്ചു. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് സ്ഥിരീകരിച്ചു.
1:34 PM IST:
ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. അദാനിയുടെ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നുവെന്ന് ജയറാം രമേശ് ആഞ്ഞടിച്ചു. വിനാശ കാലേ വിപരീത ബുദ്ധിയെന്ന് കോൺഗ്രസ് വിമർശിച്ചു.
1:29 PM IST:
ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന.
1:12 PM IST:
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടുന്നത്. Read More
12:16 PM IST:
വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് പുതിയ ഫോർമുലയുമായി കെഎസ്ആർടിസി . വിരമിച്ച ജീവനക്കാരെ 3 ആയി തിരിക്കും . 2022 ജനുവരി മുതൽ മാർച്ച് 31 വരെ വിരമിച്ചവർ , 2022 ഏപ്രിൽ 30 നും ജൂൺ 30 നും ഇടയിൽ വിരമിച്ചവർ , 2022 ജൂലൈ 31 നും ഡിസംബർ 31 നും ഇടയിൽ വിരമിച്ചവർ എന്നിങ്ങനെ ഗ്രുപ്പ് ആക്കും . അതിനുശേഷം ഘട്ടം ഘട്ടം ആയി ആനുകൂല്യം നൽകും. അതിന് മുമ്പ് എല്ലാവർക്കും ഒരു ലക്ഷം രൂപ എല്ലാപേർക്കും സമാശ്വാസ ധനസഹായം നൽകും. നിലവിൽ അടുത്ത 45 ദിവസത്തിനുള്ളിൽ 10 കോടി രൂപയിൽ കൂടുതൽ കണ്ടെത്താനാവില്ലെന്നും കെ എസ് ആർ ടി സി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി
11:53 AM IST:
മുഖ്യമന്ത്രിയുടെ സുരക്ഷ പേരിൽ ജനങ്ങളെ തടങ്കലിലാക്കുന്ന നടപടി ശരിയല്ലെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കണം എന്നാൽ ഇത്തരം നടപടികൾ ശരിയല്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയത് പ്രതിഷേധാർഹാമാണെന്നും ചെന്നിത്തല ദില്ലിയിൽ പറഞ്ഞു.
11:51 AM IST:
കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ പൊലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇൻക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്ന് നിരീക്ഷിച്ച പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍, നാല് ദിവസത്തിനകം പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി. Read More
11:50 AM IST:
വിമർശനങ്ങൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും കനത്ത സുരക്ഷ. ക്ലിഫ് ഹൗസിൽ നിന്നും മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ തടഞ്ഞു. സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി മസ്കറ്റ് ഹോട്ടലിൽ എത്തിയത്.
10:49 AM IST:
പഞ്ചാബിൽ ഗവർണർ സർക്കാർ പോര് രൂക്ഷമാകുന്നതിനിടെ ഗവർണർ ബൻവാരിലാൽ പുരോഹിതിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി ഭഗവന്ത് മൻ. മൂന്നര കോടി പഞ്ചാബികളോട് താൻ മറുപടി പറഞ്ഞാൽ മതിയെന്നും കേന്ദ്രം നിയോഗിച്ച ഗവർണറോട് മറുപടി പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ ആഞ്ഞടിച്ചു.
10:48 AM IST:
കെട്ടിടനിർമാതാക്കളായ ഹീര കൺസ്ട്രക്ഷൻസിന്റെ ഓഫിസിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. തിരുവനന്തപുരത്തെ മൂന്ന് ഇടങ്ങളിൽ ആണ് കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം റെയ്ഡ് നടത്തുന്നത്. 14 കോടി രൂപ വായ്പ എടുത്ത് ബാങ്കിനെ വഞ്ചിച്ച കേസിൽ ആണ് നടപടി.
10:48 AM IST:
മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിയിലേക്ക് രാഹുൽ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞാണ് മെഡിക്കൽ ഓഫീസർ ഉപകരണങ്ങൾ തിരിച്ചയച്ചത്. എന്നാൽ ഇക്കാര്യം അറിഞ്ഞ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അയച്ച സാധനങ്ങൾ തിരിച്ചു ആവശ്യപ്പെട്ടു.
10:47 AM IST:
ജിഎസ്ടി കുടിശ്ശിക വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തത വരുത്തണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. പാർലമെൻ്റിൽ ഉന്നയിച്ച വിഷയത്തിൽ കെ എൻ ബാലഗോപാൽ നടത്തിയ പ്രതികരണത്തിൽ വസ്തുതാപരമായ കൂടുതൽ വ്യക്തതകൾ വരുത്തേണ്ടതുണ്ടെന്നും പ്രേമചന്ദ്രൻ
10:44 AM IST:
യുഡിഎഫ് രാപ്പകൽ സമര സമാപനം പത്തനംതിട്ടയിലെ ഒരു വിഭാഗം നേതാക്കൾ ബഹിഷ്കരിച്ചു. ശിവദാസൻ നായർ, പി മോഹൻരാജ്, തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ബഹിഷ്കരണം. പി ജെ കുര്യൻ പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് നേതാക്കളുടെ ബഹിഷ്കരണം എന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ കുറച്ച് കാലമായി പുനഃസംഘടന തർക്കങ്ങളെ തുടർന്ന് ജില്ലയിൽ നേതാക്കൾക്കിടയിൽ ഭിന്നത് രൂക്ഷം ആണ്.
10:40 AM IST:
കോൺഗ്രസ് എം പിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യൽ പാർലമെൻ്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ല.ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെന്‍റെന്നും അമിത് ഷാ
.
7:27 AM IST:
ആലപ്പുഴ : കുട്ടനാട്ടിലെ സിപിഎം തെരുവിൽ തല്ല് കേസിൽ അടികൊണ്ട നേതാക്കൾക്കെതിരെ പൊലീസ് വധശ്രമക്കേസ് എടുത്തു. DYFl രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്തിനും ലോക്കൽ കമ്മിറ്റി അംഗം ശരവണനും എതിരെയാണ് കേസ് . അക്രമി സംഘത്തിലെ കിഷോറിനെ തലക്കടിച്ച് പരിക്കേൽപ്പിച്ചതിന് ആണ് വധശ്രമത്തിന് കേസ്. ഇതിനിടെ തമ്മിൽ തല്ല് കേസിൽ പ്രതിഷേധവുമായി പാർട്ടിയിലെ ഔദ്യോഗിക വിഭാഗം രംഗത്തെത്തി.പൊലിസ് നടപടി പരിശോധിക്കുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ കുമാർ വ്യക്തമാക്കി
7:27 AM IST:
പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ തഹസിൽദാരുടെയും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരുമാരുടെയും വിശദീകരണം തേടി ജില്ലാ കളക്ടർ. ഉദ്യോഗസ്ഥരെ കളക്ടറേറ്റിൽ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. സംഭവത്തിൽ കളക്ടർ നാളെ വിശദമായ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറും.
7:26 AM IST:
മോഷണ കുറ്റം ആരോപിച്ചുള്ള ആൾക്കൂട്ട വിവാചരണയെ തുടർന്ന് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ നടപടിയിലേക്ക് പൊലീസ് . കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ വച്ച് ആളുകള്‍ വിശ്വനാഥനെ ചോദ്യം ചെയ്തത് കണ്ടിരുന്നതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. ഇതിന് ശേഷമാണ് വിശ്വനാഥന്‍ ആശുപത്രിയില്‍ നിന്ന് പുറത്തേക്കോടിയതെന്നും സംഭവ ദിവസം ആശുപത്രിക്ക് പുറത്തുണ്ടായിരുന്ന കൂട്ടിരിപ്പുകാര്‍ ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു. വിശ്വനാഥന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ദൃശ്യങ്ങളിലുളള ആളുകളെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം
7:22 AM IST: