Malayalam news live : കോഴിക്കോട് ബോംബേറ്, സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു

അറിയാം ഇന്നത്തെ എല്ലാ വാര്‍ത്തകളും ഒറ്റ നോട്ടത്തില്‍

1:18 PM

തൃശ്ശൂരിൽ പുലിക്കളി നാളെ തന്നെ; ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും

തൃശ്ശൂരില്‍ നാളെ തന്നെ പുലിക്കളി നടത്താൻ തീരുമാനം. പുലിക്കളി മാറ്റി വയ്ക്കേണ്ടതില്ലെന്ന് തൃശ്ശൂരിലെ സംഘങ്ങൾ തീരുമാനിച്ചു. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പുലിക്കളി മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 

1:17 PM

വള്ളംകളിക്കായി പോയ പള്ളിയോടം മറിഞ്ഞ് അപകടം: രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ആറന്മുള്ള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് കാണാതയവരില്‍ രണ്ടാളുടെ മൃതദേഹം കണ്ടെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യനും ചെറുകോല്‍ സ്വദേശി വിനീഷുമാണ് മരിച്ചത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

1:17 PM

പുലികളിയില്‍ അനിശ്ചിതത്വം, മാറ്റിവയ്ക്കുമോ?

തൃശ്ശൂരില്‍ നാളെ നടക്കാനിരിക്കുന്ന പുലികളിയില്‍ അനിശ്ചിതത്വം. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ നാളെ ഔദ്യോഗിക ദുഖാചരണം നടക്കുന്നതിനാലാണ് ഈ അനിശ്ചിതത്വം.  പുലികളി മാറ്റിവയ്ക്കുന്ന കാര്യത്തില്‍ ഉച്ചയോടെ അന്തിമ തീരുമാനം എടുക്കും. 

1:17 PM

കനത്തമഴയില്‍ വീടിന്‍റെ ചുമര് ഇടിഞ്ഞുവീണു, പാലക്കാട് സ്ത്രീ മരിച്ചു

കോങ്ങാട് വീടിന്‍റെ ചുമര് ഇടിഞ്ഞുവീണു സ്ത്രീ മരിച്ചു. കുണ്ടുവം പാടത്ത് ഇന്നലെ രാത്രിയാണ് സംഭവം. കുന്നത്ത് വീട്ടിൽ മല്ലി ആണ് മരിച്ചത്. നാല്പത് വയസായിരുന്നു. കനത്ത മഴയിൽ വീടിന്‍റെ ചുമർ തകർന്ന് വീഴുകയായിരുന്നു. പരിക്കേറ്റ ഭർത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. 

10:22 AM

കോഴിക്കോട് വളയത്ത് ബോംബേറ്

വളയത്ത് ബോംബേറ്. ഒപി മുക്കിലാണ് സ്റ്റീൽ ബോംബ് എറിഞ്ഞത്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ബോംബിന്‍റെ തീവ്രത  അളന്നതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബോംബ് സ്‌ക്വാഡ് വിദഗ്ധർ ഇന്ന് സ്ഥലത്ത് എത്തും.
 
8:41 AM

തൃശ്ശൂരിൽ നായ കുറുകെ ചാടി, സ്കൂട്ടർ യാത്രക്കാരന് പരിക്ക്

തൃശ്ശൂർ കോടന്നൂരിൽ നായ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു. തൃശ്ശൂർ പുത്തൻ റോഡ്  സ്വദേശി ഫ്രാൻസിസിനാണ് പരിക്കേറ്റത്. ഫ്രാൻസിസ് സ‌ഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ ഇടിച്ച് ഫ്രാൻസിസ് വീണു. പരിക്കേറ്റ ഫ്രാൻസിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

8:40 AM

പൊക്കുളങ്ങര കടൽതീരത്ത് മൃതദേഹം, അഴുകിയ നിലയില്‍, ഒരു മാസത്തിലധികം പഴക്കം

ഏങ്ങണ്ടിയൂർ പൊക്കുളങ്ങര കടൽതീരത്ത് മൃതദേഹം കരയ്ക്കടിഞ്ഞു.  ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴുമണിയോടെ കരയ്ക്കടിഞ്ഞത്. മൃതദേഹം അഴുകിയ നിലയിലാണ്. 

7:57 AM

'എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ല', മിന്നല്‍ പരിശോധനകള്‍ സര്‍ക്കാരിന് നേട്ടമെന്ന് റിയാസ്

മാറ്റങ്ങൾ നടപ്പാക്കുമ്പോൾ ഉദ്യോഗസ്ഥരിൽ നിന്ന് വലിയ എതിർപ്പാണ് നേരിടേണ്ടി വരുന്നത്. എന്നാൽ എതിർപ്പ് കാര്യമാക്കാതെ മിന്നൽ പരിശോധനകൾ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകും. മിന്നൽ പരിശോധനകൾ സർക്കാരിന് നേട്ടം ചെയ്തിട്ടുണ്ടെന്നും  മുഹമ്മദ് റിയാസ്.

7:13 AM

വിവാദ ബസ് കാത്തിരിപ്പ് കേന്ദ്ര മോടി പിടിപ്പിച്ച് റസിഡന്‍സ് അസോസിയേഷന്‍

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറങ്ങിന് അടുത്തുളള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റുമെന്ന നഗരസഭ തീരുമാനം നടപ്പായില്ല.നഗരസഭ പൊളിക്കാന്‍ തീരുമാനിച്ച ഷെല്‍റ്റര്‍ മോടി പിടിപ്പിച്ച് റസിഡന്‍സ് അസോസിയേഷന്‍.
ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം എന്ന് എഴുതി വയ്ക്കുകയും ചെയ്തു. ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍റ്  അസോസിയേഷന്‍റേതാണ് നടപടി. 

7:04 AM

പണമിടപാടുമായി ബന്ധപ്പെട്ട തർക്കം, കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

1:18 PM IST:

തൃശ്ശൂരില്‍ നാളെ തന്നെ പുലിക്കളി നടത്താൻ തീരുമാനം. പുലിക്കളി മാറ്റി വയ്ക്കേണ്ടതില്ലെന്ന് തൃശ്ശൂരിലെ സംഘങ്ങൾ തീരുമാനിച്ചു. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പുലിക്കളി മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 

1:17 PM IST:

ആറന്മുള്ള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് കാണാതയവരില്‍ രണ്ടാളുടെ മൃതദേഹം കണ്ടെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യനും ചെറുകോല്‍ സ്വദേശി വിനീഷുമാണ് മരിച്ചത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

1:17 PM IST:

തൃശ്ശൂരില്‍ നാളെ നടക്കാനിരിക്കുന്ന പുലികളിയില്‍ അനിശ്ചിതത്വം. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ നാളെ ഔദ്യോഗിക ദുഖാചരണം നടക്കുന്നതിനാലാണ് ഈ അനിശ്ചിതത്വം.  പുലികളി മാറ്റിവയ്ക്കുന്ന കാര്യത്തില്‍ ഉച്ചയോടെ അന്തിമ തീരുമാനം എടുക്കും. 

1:17 PM IST:

കോങ്ങാട് വീടിന്‍റെ ചുമര് ഇടിഞ്ഞുവീണു സ്ത്രീ മരിച്ചു. കുണ്ടുവം പാടത്ത് ഇന്നലെ രാത്രിയാണ് സംഭവം. കുന്നത്ത് വീട്ടിൽ മല്ലി ആണ് മരിച്ചത്. നാല്പത് വയസായിരുന്നു. കനത്ത മഴയിൽ വീടിന്‍റെ ചുമർ തകർന്ന് വീഴുകയായിരുന്നു. പരിക്കേറ്റ ഭർത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. 

10:22 AM IST:

വളയത്ത് ബോംബേറ്. ഒപി മുക്കിലാണ് സ്റ്റീൽ ബോംബ് എറിഞ്ഞത്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ബോംബിന്‍റെ തീവ്രത  അളന്നതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബോംബ് സ്‌ക്വാഡ് വിദഗ്ധർ ഇന്ന് സ്ഥലത്ത് എത്തും.
 
8:41 AM IST:

തൃശ്ശൂർ കോടന്നൂരിൽ നായ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു. തൃശ്ശൂർ പുത്തൻ റോഡ്  സ്വദേശി ഫ്രാൻസിസിനാണ് പരിക്കേറ്റത്. ഫ്രാൻസിസ് സ‌ഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ ഇടിച്ച് ഫ്രാൻസിസ് വീണു. പരിക്കേറ്റ ഫ്രാൻസിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

8:40 AM IST:

ഏങ്ങണ്ടിയൂർ പൊക്കുളങ്ങര കടൽതീരത്ത് മൃതദേഹം കരയ്ക്കടിഞ്ഞു.  ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴുമണിയോടെ കരയ്ക്കടിഞ്ഞത്. മൃതദേഹം അഴുകിയ നിലയിലാണ്. 

7:57 AM IST:

മാറ്റങ്ങൾ നടപ്പാക്കുമ്പോൾ ഉദ്യോഗസ്ഥരിൽ നിന്ന് വലിയ എതിർപ്പാണ് നേരിടേണ്ടി വരുന്നത്. എന്നാൽ എതിർപ്പ് കാര്യമാക്കാതെ മിന്നൽ പരിശോധനകൾ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകും. മിന്നൽ പരിശോധനകൾ സർക്കാരിന് നേട്ടം ചെയ്തിട്ടുണ്ടെന്നും  മുഹമ്മദ് റിയാസ്.

7:13 AM IST:

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറങ്ങിന് അടുത്തുളള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റുമെന്ന നഗരസഭ തീരുമാനം നടപ്പായില്ല.നഗരസഭ പൊളിക്കാന്‍ തീരുമാനിച്ച ഷെല്‍റ്റര്‍ മോടി പിടിപ്പിച്ച് റസിഡന്‍സ് അസോസിയേഷന്‍.
ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം എന്ന് എഴുതി വയ്ക്കുകയും ചെയ്തു. ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍റ്  അസോസിയേഷന്‍റേതാണ് നടപടി. 

7:04 AM IST: