Malayalam News Highlights: അർജുനായി പ്രതീക്ഷയോടെ ഏഴാം ദിവസവും തെരച്ചിൽ തുടരും
Jul 23, 2024, 7:39 AM IST
കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസം. ഇന്നലെ മുതൽ സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് രക്ഷാദൗത്യം ഇന്ന് നടത്തുക. കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്ന് കർണാടക സർക്കാർ പറയുമ്പോഴും കരയിൽ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം.
6:39 AM
പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം
പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് എംപിമാർക്ക് ഭീഷണി സന്ദേശം. കേരളത്തിൽ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ആണ് ഫോൺകോളിലൂടെ ഭീഷണി ലഭിച്ചത്. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം. ഖാലിസ്ഥാൻ അനുകൂലമല്ലെങ്കിൽ വീട്ടിലിരിക്കാനാണ് എംപിമാർക്ക് മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയിൽ ദില്ലി പോലീസ് അന്വേഷണം തുടങ്ങി.
6:39 AM IST: