Malayalam News Highlights: 'ധനമന്ത്രിയെ പുറത്താക്കണം', മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്

ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചു.

4:13 PM

ഗവര്‍ണറുടെ നടപടി:നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് സിപിഎം

  ഒത്തുതീർപ്പിന് ഇല്ലെന്ന് സിപിഎം.ഒരു പഴുതും ബാക്കി വയ്ക്കുന്നില്ല, നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യും.ഒരു സാധ്യതയും വിട്ടുകളയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍
 
2:47 PM

ഇന്ത്യയിൽ ഇങ്ങനെ നടക്കാറുണ്ടോ? ബാലഗോപാലിന്റെ സംശയം

ഗവർണർ കത്ത് നൽകിയ സംഭവത്തിൽ ഇന്ത്യയിൽ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടായെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ താൻ പ്രതികരിക്കുന്നത് ശരിയല്ല. താൻ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തിൽ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല. ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തും തിരിച്ച് നൽകിയ കത്തും താൻ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങൾ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. വിഷയത്തിൽ വലിയ തോതിൽ ചർച്ച നടക്കുന്നുണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.

2:41 PM

പോസ്റ്റ് ഓഫീസ് ഉള്ളപ്പോൾ ആർക്കും കത്തയക്കാം, ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ്; കാനം രാജേന്ദ്രൻ

 കത്തയക്കാൻ പോസ്റ്റ് ഓഫിസുള്ളപ്പോൾ ആർക്കും കത്ത് അയക്കാം എന്ന് കാനം രാജേന്ദ്രൻ. ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ​ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. ഗവർണർക്ക് സ്വന്തം അധികാരം എന്തെന്ന് അറിയില്ല. ​ഗവർണർക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. 

2:40 PM

ഇത് സർക്കാരും ​ഗവർണറും തമ്മിലുള്ള വ്യാജ ഏറ്റുമുട്ടൽ'; സർക്കാരിനെ രക്ഷിക്കാൻ ഒത്തുകളിയെന്ന് വി ഡി സതീശൻ

ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല. ഇത് വ്യാജ ഏറ്റുമുട്ടൽ. സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ. 

2:33 PM

ഗവര്‍ണറുടെ കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ല: ധനമന്ത്രി

മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ടെന്ന് മനസിലാക്കുന്നു. ഗവര്‍ണറുടെ കത്തിന്‍റെ  മെറിറ്റിലേക്ക് കടക്കുന്നില്ല.

1:21 PM

'ധനമന്ത്രിയിൽ പ്രീതി നഷ്ടമായി,സത്യപ്രതിജ്ഞ ലംഘനം നടത്തി, പുറത്താക്കണം ' ഗവര്‍ണര്‍

കെ എന്‍ ബാലഗോപാലിന്‍റെ  ഗവർണര്‍ക്ക്  എതിരായ പ്രസംഗമാണ് വിവാദമായത്.ഗവര്‍ണറെ അപമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി.ഗവർണറുടെ അടുത്ത നീക്കത്തിൽ ആകാംക്ഷ

12:54 PM

കോയമ്പത്തൂർ സ്ഫോടനം; ജമേഷ മുബിന്റെ ഉക്കടം ഭാ​ഗത്തെ ബന്ധുവീടുകളിൽ പരിശോധനക്കെത്തി തമിഴ്നാട് പൊലീസ്

ജമേഷ മുബിന്റെ ബന്ധുക്കളുടെ വീടുകളിൽ പോലീസ് പരിശോധന. ഉക്കടം ഭാഗത്തെ മുബിനുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് തമിഴ്നാട് പോലീസ് എത്തിയത്.  കോയമ്പത്തൂര്‍ സ്ഫോടനക്കേസ് അന്വേഷണം എന്‍ഐഎ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. 

12:53 PM

ഇലന്തൂർ നരബലി കേസ്; 3 പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്

 ഇലന്തൂർ നരബലി കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്. കാലടി പൊലീസ് 3 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. ഇന്ന് തന്നെ കസ്റ്റഡിയിൽ ലഭിച്ചേക്കും. പെരുമ്പാവൂർ കോടതിയിൽ ഇന്ന് രാവിലെ തന്നെ പ്രതികളെ ഹാജരാക്കുന്നുണ്ട്.

12:45 PM

'ധനമന്ത്രിയിൽ പ്രീതി നഷ്ടമായി', ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

ധനമന്ത്രിയിൽ പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍. മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്ത് നല്‍കി. 

12:44 PM

മാവൂരിൽ മൊബൈൽ കടയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട് മാവൂരിൽ മൊബൈൽ കടയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കർണ്ണാടക സ്വദേശി ഹരീഷ ആണ് പിടിയിലായത്. ആന്ധ്ര അതിർത്തിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഒന്നേകാൽലക്ഷം രൂപ വിലയുള്ള ആറ് ഫോണുകളാണ് മോഷ്ടിച്ചത്.

12:43 PM

മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം, രണ്ടുപേര്‍ മരിച്ചു

മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ ഒരു ഭാഗം തകര്‍ന്നുവീണ് രണ്ടുമരണം. ഒഡീഷ സ്വദേശികളായ ശങ്കര്‍ (28), സുശാന്ത് (38) എന്നിവരാണ് മരിച്ചത്. ന്യൂക്ലിയസ് മാളിന് സമീപം പഴയ വീട് പൊളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 

11:43 AM

'അഭിമാനനിമിഷം', എല്ലാപ്രവര്‍ത്തകരും ഒപ്പം നില്‍ക്കണമെന്ന് ഖാര്‍ഗെ

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു. അഭിമാനനിമിഷമെന്നും എല്ലാപ്രവര്‍ത്തകരും ഒപ്പം നില്‍ക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. സാധാരണ പ്രവര്‍ത്തകന് ഇത്രയും വലിയ പദവിനല്‍കിയതിന് നന്ദിയെന്നും ഖാര്‍ഗെ പറഞ്ഞു.

11:20 AM

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്; പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരി​ഗണിക്കും

വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാം ജിത്തിനെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്. തെളിലെടുപ്പിനും ചോദ്യം ചെയ്യലിനുമായിട്ടാണ് പൊലീസിന്റെ ഈ ആവശ്യം. പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 

11:17 AM

സുഹൃത്തിന്റെ വീട്ടിലെ സ്വർണം മോഷ്ടിച്ച സംഭവം; കള്ളൻ പൊലീസിന് സസ്പെൻഷൻ

എറണാകുളം ഞാറക്കലിൽ  സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയായ  പൊലീസുകാരനെ സര്‍വീസില്‍  നിന്ന് സസ്പെൻഡ് ചെയ്തു. കൊച്ചി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമൽദേവിനെയാണ് എറണാകുളം ഡിസിപി സസ്പെൻഡ് ചെയ്തത്. 

11:10 AM

കോണ്‍ഗ്രസിനെ ഇനി ഖര്‍ഗെ നയിക്കും, അധ്യക്ഷനായി ചുമതലയേറ്റു

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചുമതലയേറ്റു. 

9:08 AM

വയനാട്ടിലെ കടുവാപ്രശ്‍നം, സര്‍വ്വകക്ഷി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

വയനാട്ടിലെ കടുവാപ്രശ്‍നത്തില്‍ ഇന്ന് ചര്‍ച്ച. സര്‍വ്വകക്ഷി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പതിനൊന്ന് മണിക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച. ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ, നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ നൂൽപ്പുഴ, മീനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്‍ തുടങ്ങിയവരുടെ സംഘമാണ്‌ മുഖ്യമന്ത്രിയെ കാണുക.

9:08 AM

മലപ്പുറം എടപ്പാൾ ടൗണിലെ പൊട്ടിത്തെറി; പടക്കത്തിന് തീകൊടുത്തത് ബൈക്കിലെത്തിയവര്‍

എടപ്പാൾ ടൗണിൽ ഇന്നലെയുണ്ടായ പൊട്ടിത്തെറിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിൽ എത്തിയവർ പടക്കത്തിന് തീകൊടുത്തു പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. രണ്ട് യുവാക്കൾ എത്തിയാണ് ട്രാഫിക് റൗണ്ട്സിൽ വെച്ച് പടക്കത്തിന് തീകൊളുത്തിയത്. എടപ്പാൾ ട്രാഫിക് റൗണ്ട്സിലാണ് ഇന്നലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. 

9:07 AM

ജമേഷ മുബീന്‍റെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു, സ്ഫോടനം ചാവേര്‍ ആക്രമണമെന്നതിന് നിര്‍ണായക തെളിവ്

കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് കിട്ടി. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.'തന്‍റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം', 'സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം'. സ്ഫോടനത്തിന്‍റെ തലേദിവസമാണ് ഈ വാചകം ജമേഷ മുബീന്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ആയിട്ടത്. വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.

7:08 AM

കോയമ്പത്തൂരിലേത് ചാവേറാക്രമണം? മൃതദേഹത്തില്‍ രാസലായനികളുടെ സാന്നിധ്യം

കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുകള്‍. നടന്നത് ചാവേര്‍ ആക്രമണമെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടി. കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്‍റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി സൂചന. മുബീന്‍റെ 13 ശരീര ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചു. പ്രതികള്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായാണ് സൂചന. 

7:08 AM

വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിനം, കരയിലും കടലിലും സമരം നടത്താന്‍ തീരുമാനം

വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിനം. കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ സമരം കടുപ്പിക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം. തുറമുഖ നിര്‍മ്മാണം നിർത്തിവച്ചുള്ള പഠനമെന്ന ആവശ്യത്തിലുടക്കി സർക്കാരും സമരസമിതിയും രണ്ട് തട്ടിൽ ഉറച്ചുനിൽക്കുന്നതോടെ സമവായ ചർച്ചകളും നിലച്ചിരിക്കുകയാണ്.

6:13 AM

ഗവർണർ ദില്ലിയിലെത്തി, 11 വിസിമാരുടെയും വിശദീകരണത്തിനായി കാത്ത് രാജ്ഭവൻ

സർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദില്ലിയിലെത്തി. 11 വിസിമാരുടെയും വിശദീകരണത്തിനായി കാത്തിരിക്കുകകയാണ് രാജ്ഭവൻ. 

4:13 PM IST:

  ഒത്തുതീർപ്പിന് ഇല്ലെന്ന് സിപിഎം.ഒരു പഴുതും ബാക്കി വയ്ക്കുന്നില്ല, നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യും.ഒരു സാധ്യതയും വിട്ടുകളയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍
 
2:47 PM IST:

ഗവർണർ കത്ത് നൽകിയ സംഭവത്തിൽ ഇന്ത്യയിൽ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടായെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ താൻ പ്രതികരിക്കുന്നത് ശരിയല്ല. താൻ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തിൽ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല. ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തും തിരിച്ച് നൽകിയ കത്തും താൻ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങൾ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. വിഷയത്തിൽ വലിയ തോതിൽ ചർച്ച നടക്കുന്നുണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.

2:41 PM IST:

 കത്തയക്കാൻ പോസ്റ്റ് ഓഫിസുള്ളപ്പോൾ ആർക്കും കത്ത് അയക്കാം എന്ന് കാനം രാജേന്ദ്രൻ. ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ​ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. ഗവർണർക്ക് സ്വന്തം അധികാരം എന്തെന്ന് അറിയില്ല. ​ഗവർണർക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. 

2:40 PM IST:

ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല. ഇത് വ്യാജ ഏറ്റുമുട്ടൽ. സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ. 

2:33 PM IST:

മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ടെന്ന് മനസിലാക്കുന്നു. ഗവര്‍ണറുടെ കത്തിന്‍റെ  മെറിറ്റിലേക്ക് കടക്കുന്നില്ല.

1:21 PM IST: കെ എന്‍ ബാലഗോപാലിന്‍റെ  ഗവർണര്‍ക്ക്  എതിരായ പ്രസംഗമാണ് വിവാദമായത്.ഗവര്‍ണറെ അപമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി.ഗവർണറുടെ അടുത്ത നീക്കത്തിൽ ആകാംക്ഷ

12:54 PM IST:

ജമേഷ മുബിന്റെ ബന്ധുക്കളുടെ വീടുകളിൽ പോലീസ് പരിശോധന. ഉക്കടം ഭാഗത്തെ മുബിനുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് തമിഴ്നാട് പോലീസ് എത്തിയത്.  കോയമ്പത്തൂര്‍ സ്ഫോടനക്കേസ് അന്വേഷണം എന്‍ഐഎ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. 

12:53 PM IST:

 ഇലന്തൂർ നരബലി കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്. കാലടി പൊലീസ് 3 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. ഇന്ന് തന്നെ കസ്റ്റഡിയിൽ ലഭിച്ചേക്കും. പെരുമ്പാവൂർ കോടതിയിൽ ഇന്ന് രാവിലെ തന്നെ പ്രതികളെ ഹാജരാക്കുന്നുണ്ട്.

12:45 PM IST:

ധനമന്ത്രിയിൽ പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍. മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്ത് നല്‍കി. 

12:44 PM IST:

കോഴിക്കോട് മാവൂരിൽ മൊബൈൽ കടയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കർണ്ണാടക സ്വദേശി ഹരീഷ ആണ് പിടിയിലായത്. ആന്ധ്ര അതിർത്തിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഒന്നേകാൽലക്ഷം രൂപ വിലയുള്ള ആറ് ഫോണുകളാണ് മോഷ്ടിച്ചത്.

12:43 PM IST:

മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ ഒരു ഭാഗം തകര്‍ന്നുവീണ് രണ്ടുമരണം. ഒഡീഷ സ്വദേശികളായ ശങ്കര്‍ (28), സുശാന്ത് (38) എന്നിവരാണ് മരിച്ചത്. ന്യൂക്ലിയസ് മാളിന് സമീപം പഴയ വീട് പൊളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 

11:43 AM IST:

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു. അഭിമാനനിമിഷമെന്നും എല്ലാപ്രവര്‍ത്തകരും ഒപ്പം നില്‍ക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. സാധാരണ പ്രവര്‍ത്തകന് ഇത്രയും വലിയ പദവിനല്‍കിയതിന് നന്ദിയെന്നും ഖാര്‍ഗെ പറഞ്ഞു.

11:20 AM IST:

വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാം ജിത്തിനെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്. തെളിലെടുപ്പിനും ചോദ്യം ചെയ്യലിനുമായിട്ടാണ് പൊലീസിന്റെ ഈ ആവശ്യം. പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 

11:19 AM IST:

എറണാകുളം ഞാറക്കലിൽ  സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയായ  പൊലീസുകാരനെ സര്‍വീസില്‍  നിന്ന് സസ്പെൻഡ് ചെയ്തു. കൊച്ചി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമൽദേവിനെയാണ് എറണാകുളം ഡിസിപി സസ്പെൻഡ് ചെയ്തത്. 

11:10 AM IST:

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചുമതലയേറ്റു. 

9:08 AM IST:

വയനാട്ടിലെ കടുവാപ്രശ്‍നത്തില്‍ ഇന്ന് ചര്‍ച്ച. സര്‍വ്വകക്ഷി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പതിനൊന്ന് മണിക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച. ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ, നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ നൂൽപ്പുഴ, മീനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്‍ തുടങ്ങിയവരുടെ സംഘമാണ്‌ മുഖ്യമന്ത്രിയെ കാണുക.

9:08 AM IST:

എടപ്പാൾ ടൗണിൽ ഇന്നലെയുണ്ടായ പൊട്ടിത്തെറിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിൽ എത്തിയവർ പടക്കത്തിന് തീകൊടുത്തു പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. രണ്ട് യുവാക്കൾ എത്തിയാണ് ട്രാഫിക് റൗണ്ട്സിൽ വെച്ച് പടക്കത്തിന് തീകൊളുത്തിയത്. എടപ്പാൾ ട്രാഫിക് റൗണ്ട്സിലാണ് ഇന്നലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. 

9:07 AM IST:

കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് കിട്ടി. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.'തന്‍റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം', 'സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം'. സ്ഫോടനത്തിന്‍റെ തലേദിവസമാണ് ഈ വാചകം ജമേഷ മുബീന്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ആയിട്ടത്. വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.

7:08 AM IST:

കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുകള്‍. നടന്നത് ചാവേര്‍ ആക്രമണമെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടി. കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്‍റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി സൂചന. മുബീന്‍റെ 13 ശരീര ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചു. പ്രതികള്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായാണ് സൂചന. 

7:08 AM IST:

വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിനം. കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ സമരം കടുപ്പിക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം. തുറമുഖ നിര്‍മ്മാണം നിർത്തിവച്ചുള്ള പഠനമെന്ന ആവശ്യത്തിലുടക്കി സർക്കാരും സമരസമിതിയും രണ്ട് തട്ടിൽ ഉറച്ചുനിൽക്കുന്നതോടെ സമവായ ചർച്ചകളും നിലച്ചിരിക്കുകയാണ്.

6:13 AM IST: