Malayalam News Live: രാഷ്ട്രപതി തെരഞ്ഞെടുപ്പ്: യശ്വന്ത് സിൻഹയെ നിർദ്ദേശിച്ച് ശരദ് പവാർ
Jun 20, 2022, 10:59 PM IST
അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ കരസേനയുടെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം പുറത്തിറക്കി.
10:59 PM
ഇസ്രയേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക്
ഇസ്രയേൽ പാർലമെന്റ് പിരിച്ചുവിടും. എട്ടു പാർട്ടികൾ ഉൾപ്പെടുന്ന മുന്നണി ഭരണ സഖ്യം പിരിച്ചുവിടാൻ പ്രധാനമന്ത്രി നാഫ്‌തലി ബെന്നറ്റും വിദേശകാര്യ മന്ത്രി യൈർ ലിപിഡും ചേർന്ന് തീരുമാനിച്ചു. ഇത് പ്രകാരം യൈർ ലിപിഡ് കാവൽ പ്രധാനമന്ത്രിയാകും. ഇതോടെ ഇസ്രയേലിൽ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഒക്ടോബറിലോ നവംബറിലോ തെരഞ്ഞെടുപ്പ് നടക്കും. മൂന്ന് വർഷത്തിനിടെ അഞ്ചാം തവണയാണ് ഇസ്രയേൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്
10:31 PM
ശക്തമായ പ്രതിഷേധത്തിന് എഐസിസി
രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ നാളെ എഐസിസി ആസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. സംസ്ഥാനത്തെ എംഎൽഎമാരോട് അടക്കം ദില്ലിക്കെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
10:30 PM
കരിപ്പൂരിൽ സ്വർണം പിടിച്ചു
കരിപ്പൂരിൽ ഒളിപ്പിച്ചു കടത്തിയ 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിലായി. വാണിയമ്പലം സ്വദേശി ഷറഫുദീൻ ആണ് പിടിയിലായത്. കാപ്സ്യൂൾ രൂപത്തിലാണ് സ്വർണ്ണം കൊണ്ടുവന്നത്.
10:29 PM
എംഎൽഎമാർ ദില്ലിക്ക്
സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരോടും ദില്ലിയിൽ എത്താൻ ഹൈക്കമാൻഡ് നിർദേശം നൽകി
10:28 PM
ചിന്തിന്‍ ശിബിരം മാറ്റിവച്ചു
കെപിസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 24,25 തീയതികളില്‍ കോഴിക്കോട് ചേരാനിരുന്ന ചിന്തിന്‍ ശിബിരം മാറ്റിവച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നേട് അറിയിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
10:20 PM
ചർച്ച യശ്വന്ത് സിൻഹയിൽ
രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയുടെ പേര് നിർദ്ദേശിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. എന്നാൽ യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കണമെന്ന് കോൺഗ്രസും ഇടതു പാർട്ടികളും നിലപാടെടുത്തിരിക്കുകയാണ്.
9:14 PM
മെഡിക്കൽ കൊളജ് പൊലിസ് കേസെടുത്തു
മെഡിക്കൽ കൊളജിലെ വീഴ്ച മൂലം രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ കൊളജ് പൊലിസ് കേസെടുത്തു. നാളെ ആർ ഡി ഒ ഇൻക്വസ്റ്റ് നടത്തും.
8:14 PM
സുപ്രിയ ശ്രീനാറ്റോയ്ക്ക് പുതിയ ചുമതല
സുപ്രിയ ശ്രീനാറ്റേയെ സോഷ്യൽ മീഡിയ ഡിജിറ്റൽ പ്ലാറ്റ്ഫോം വിഭാഗം ചെയർപേഴ്സൺ ആയി എഐസിസി നിയമിച്ചു. നിലവിൽ പാർട്ടി ദേശീയ വക്താവാണ്.
8:13 PM
അസം മരണം 82 ആയി
അസമിൽ 24 മണിക്കൂറിനിടെ 11 പേർ പ്രളയക്കേടുതിയിൽ മരിച്ചെന്ന് അസം ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി. ഇതോടെ ആകെ ഈ വർഷം മരിച്ചവരുടെ എണ്ണം 82 ആയി.
8:12 PM
595 ട്രെയിനുകൾ റദ്ദാക്കി
രാജ്യത്ത് അഗ്നിപഥ് പ്രതിഷേധം കണക്കിലെടുത്ത് 595 ട്രയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. 208 മെയിലും 379 പാസഞ്ചർ ട്രയിനുകളും റദ്ദാക്കി. നാല് മെയിൽ എക്സ്പ്രസും ആറ് പാസഞ്ചർ ട്രയിനുകളും ഭാഗികമായി റദ്ദാക്കി.
8:11 PM
യുവതിയെ അയൽവാസി കഴുത്തിന് കുത്തി
കണ്ണൂർ രാമതെരുവിൽ താമസിക്കുന്ന അനിത പുരുഷോത്തമനെ അയൽവാസിയായ റിജേഷ് കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചു. ടൗൺ പോലീസ് റിജേഷിനെ കസ്റ്റഡിയിൽ എടുത്തു. അനിത കണ്ണൂർ എകെജി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
7:44 PM
10 മാസം പ്രായമായ കുഞ്ഞ് മരിച്ചു
പത്ത് മാസം പ്രായമായ കുഞ്ഞ് തൊണ്ടയിൽ ഉറുമാമ്പഴം കുടുങ്ങി മരിച്ചു. മലപ്പുറം എടക്കര സ്വദേശികളുടെ പത്ത് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ ഉടൻ നിലമ്പൂർ സർക്കാർ ആശുപത്രിയിലേക്ക് ബന്ധുക്കൾ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
7:33 PM
രോഗി മരിച്ച സംഭവത്തിൽ സസ്പെൻഷൻ
തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ ന്യൂറോളജിയിലേയും നെഫ്രോളജി വിഭാഗത്തിലെയും ചുമതല വഹിക്കുന്ന ഡോക്ടർമാർക്ക് സസ്പെൻഷൻ. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താൻ ഉത്തരവിട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
6:46 PM
ധനരാജിന്റെ കടം വീട്ടുമെന്ന് സിപിഎം
പയ്യന്നൂരിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകൻ ധനരാജിന്റെ കടം പാർട്ടി വീട്ടുമെന്ന് സി പി എം. വിശദീകരണക്കുറിപ്പ് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഇറക്കിയത്. പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിലെ ധനരാജിന്റെ കടം പാര്‍ട്ടി വീട്ടുമെന്ന് ഇതിൽ പറയുന്നു. അതേസമയം ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പറയുന്നു. ധനരാജിന്റെ ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും, വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം സി പി എമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.
5:49 PM
സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ
പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ദില്ലി പൊലീസ് അറസ്റ്റ് ചെയ്തവരിൽ രണ്ട് പേർ ഷൂട്ടർമാരാണ്. അവരിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു.
5:48 PM
യുവതി അടക്കം മൂന്ന് പേർ പിടിയിൽ
തൃശൂരിൽ 18 ഗ്രാം എം ഡി എം എയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. തൃശൂർ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം(28) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്
5:01 PM
മമ്പാട് ദുരൂഹ മരണത്തിൽ 12 പേർ അറസ്റ്റിൽ
മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തിൽ 12 പേർ അറസ്റ്റിലായി. കോട്ടക്കൽ സ്വദേശി മുജീബ് റഹ്മാനെയാണ് കഴിഞ്ഞ ദിവസം തുണിക്കടയുടെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുണിക്കടയുടെ ഗോഡൗണിലേക്ക് തട്ടിക്കൊണ്ടു വന്ന് മർദ്ദനത്തിന് ഇരയാക്കിയവരാണ് പിടിയിലായത്.
4:53 PM
'അഗ്നിപഥി'ൽ പരോക്ഷമറുപടിയുമായി പ്രധാനമന്ത്രി
പല തീരുമാനങ്ങളും, പല പരിഷ്കാരങ്ങളും ഇപ്പോൾ അരോചകമായി തോന്നിയേക്കാം. എന്നാൽ, കാലക്രമേണ, അതേ പരിഷ്കാരങ്ങൾ രാജ്യം മുഴുവൻ ആസ്വദിക്കുന്നു. പരിഷ്കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിൽ എത്തിക്കുമെന്ന് നരേന്ദ്രമോദി.
4:43 PM
നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി
സെപ്തംബർ നാലിന് നടത്താൻ തീരുമാനം. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്.മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായലിൽ വള്ളംകളി അരങ്ങേറുന്നത്.ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക
4:42 PM
ഡോക്ടർമാരെ ആരോഗ്യമന്ത്രി വിളിച്ചു വരുത്തി
ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ ആരോഗ്യമന്ത്രി വിളിച്ചു വരുത്തി. ഉന്നതതലയോഗത്തിന് ശേഷമാണ് ഡോക്ടർമാരിൽ നിന്നും മന്ത്രി നേരിട്ട് വിശദീകരണം തേടിയത്. ഡോക്ടർമാർ മന്ത്രിയുടെ ഓഫീസിലെത്തി വിശദീകരണം നൽകി
4:29 PM
കരുനാഗപ്പള്ളിയിൽ ലഹരി മരുന്ന് സംഘത്തിലെ രണ്ട് പേർ പൊലീസിന്റെ പിടിയിൽ
കൊല്ലം കരുനാഗപ്പള്ളിയിൽ ലഹരി മരുന്ന് സംഘത്തിലെ രണ്ട് പേർ പൊലീസിന്റെ പിടിയിൽ. ശൂരനാട് സ്വദേശി അനീഷ്, കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 71 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
4:28 PM
അപകടകരമായ രീതിയിൽ മദ്യപിച്ച് വാഹനം ഓടിച്ച വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി
അപകടകരമായ രീതിയിൽ മദ്യപിച്ച് വാഹനം ഓടിച്ച വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി. ലിജോ ജോണിയെ ജില്ലാ ട്രഷറർ സ്ഥാനത്ത് നിന്ന് നീക്കി. പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെന്‍റ് ചെയ്തതായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേണിച്ചിറ പോലീസ് ലിജോ ജോണിക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് എടുത്തത്
4:24 PM
സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു
സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ്. ഇവരിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു
4:23 PM
മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 9 പേര്‍ മരിച്ച നിലയില്‍
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ ഒന്‍പത് പേർ മരിച്ച നിലയിൽ. മൃഗഡോക്ടർ മാണിക് വൻമോറെ, ഭാര്യ, രണ്ട് മക്കള്‍, മാണിക്കിന്‍റെ സഹോദരന്‍ പോപ്പറ്റ് വന്‍മോറെ, ഭാര്യ, രണ്ടുമക്കള്‍ ഇവരുടെ അമ്മ എന്നിവരാണ് മരിച്ചത്.
4:22 PM
ജമ്മു കശ്മീരിൽ മൂന്നിടങ്ങളില്‍ ഏറ്റുമുട്ടൽ
ജമ്മു കശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ 7 ഭീകരരെ വധിച്ചെന്ന് കശ്മീർ പൊലീസ്. പുൽവാമ, കുൽഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഏറ്റുമുട്ടൽ ഉണ്ടായത്. read more
4:20 PM
ഗോപാൽകൃഷ്ണ ഗാന്ധിയും രാഷ്ട്രപതി സ്ഥാനാർത്ഥിയാകില്ല
പ്രതിപക്ഷം ആദ്യം രാഷ്ട്രപതി സ്ഥാനാർത്ഥിയാകണമെന്നാവശ്യപ്പെട്ട് സമീപിച്ചത് ശരദ് പവാറിനെ. അദ്ദേഹം ആ ആവശ്യം നിരസിച്ചു. പിന്നീട് ഫറൂഖ് അബ്ദുള്ളയെയും ഗോപാൽ കൃഷ്ണ ഗാന്ധിയെയും സംയുക്തപ്രതിപക്ഷ കക്ഷികൾ സമീപിച്ചെങ്കിലും ഇവരെല്ലാം പ്രതിപക്ഷത്തിന്‍റെ നിർദേശം തള്ളുകയായിരുന്നു.
4:16 PM
മാമ്പറ്റയില്‍ ഡ്രൈവറെ ആക്രമിച്ച് കാറും പണവും തട്ടിയെടുത്തു
മാമ്പറ്റയില്‍ പട്ടാപ്പകല്‍ ഡ്രൈവറെ ആക്രമിച്ച് ഒരു സംഘം കാറും പണവും തട്ടി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാമ്പറ്റയിലാണ് സംഭവം നടന്നത്. കാരശേരി ബാങ്കില്‍ നിന്ന് പണം എടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്ന് വന്ന് ഇടിച്ച് ഡ്രൈവറെ മര്‍ദ്ദിച്ച് പണം കവര്‍ച്ച നടത്തിയെന്നാണ് പൊലീസിന് കിട്ടിയ വിവരം.
4:15 PM
മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 9 പേര്‍ മരിച്ച നിലയില്‍
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ ഒന്‍പത് പേർ മരിച്ച നിലയിൽ. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഒരു ഫാമിലും സമീപത്തെ ഹോട്ടലിലുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
4:13 PM
അതിജീവിതയോട് കോടതി, മെമ്മറി കാർഡിൽ നിന്ന് ദൃശ്യം ചോർന്നിട്ടില്ല, ആശങ്ക വേണ്ടെന്നും കോടതി
സർക്കാറിന് ഹൈക്കോടതി വിമർശനം.ദൃശ്യങ്ങൾ ചോർന്നതായി റിപ്പോർട്ടിൽ ഇല്ലെന്ന് കോടതി.മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയിട്ടുണ്ട്. ദൃശ്യങ്ങൾ അടക്കിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല.പിന്നെ എങ്ങനെ ദൃശ്യം ചോർന്നെന്ന് പറയാനാകും.വിചാരണ കോടതിയെ ആക്രമിക്കുന്നത് നോക്കി നിൽക്കാനാകില്ല.വിചാരണ വൈകിപ്പിക്കാനാണോ ശ്രമം എന്നും ഹൈക്കോടതി
4:13 PM
അതിജീവിതയോട് കോടതി മെമ്മറി കാർഡിൽ നിന്ന് ദൃശ്യം ചോർന്നിട്ടില്ല ആശങ്ക വേണ്ടെന്നും കോടതി
സർക്കാറിന് ഹൈക്കോടതി വിമർശനം.ദൃശ്യങ്ങൾ ചോർന്നതായി റിപ്പോർട്ടിൽ ഇല്ലെന്ന് കോടതി.മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയിട്ടുണ്ട്. ദൃശ്യങ്ങൾ അടക്കിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല.പിന്നെ എങ്ങനെ ദൃശ്യം ചോർന്നെന്ന് പറയാനാകും.വിചാരണ കോടതിയെ ആക്രമിക്കുന്നത് നോക്കി നിൽക്കാനാകില്ല.വിചാരണ വൈകിപ്പിക്കാനാണോ ശ്രമം എന്നും ഹൈക്കോടതി
4:07 PM
'നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡിന്‍റെ ഹാഷ് വാല്യു മാറി', അന്വേഷണത്തിന് അവകാശമുണ്ടെന്ന് പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. read more
4:03 PM
നടിയെ ആക്രമിച്ച കേസ്;ദൃശ്യം ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത
കോടതിയിലുള്ളത് തന്‍റെ പീഡന ദൃശ്യമാണ്.അത് പുറത്ത് പോയാൽ എന്‍റെ ഭാവി എന്താകുമെന്ന് അതിജീവിത.കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യം പരിശോധിച്ചു.അതിൽ അന്വേഷണം വേണെമെന്നും ആവശ്യം
1:20 PM
പയ്യന്നൂര്‍ ഫണ്ട് വിവാദം; കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചർച്ച നടന്നിട്ടില്ലെന്ന് പി ജയരാജൻ
സി പി എമ്മിന് മധ്യസ്ഥ ചർച്ച നടത്തുന്ന രീതിയില്ല .സംഘടനാ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് ജില്ലാ സെക്രട്ടറിയെന്നും പി ജയരാജൻ.
1:14 PM
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം
അവയവമാറ്റ ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയെന്ന് ആക്ഷേപം.രോഗി മരിച്ചു. അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി.വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ. രോഗിയുടെ നില അതീവ ഗുരുതരം ആയിരുന്നു ട്രാൻസ്പ്ലാന്റിന് ശേഷമാണ് മരണം സംഭവിച്ചതെന്നും വിശദീകരണം
11:59 AM
പയ്യന്നൂര്‍; പി ജയരാജന്‍റെ അനുനയ നീക്കം വിജയിച്ചില്ല
പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കം പാളി. പി. ജയരാജന്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.പൊതു പ്രവർത്തനം അവസാനിപ്പിച്ചെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും,.ടി ഐ മധുസൂധനൻ എം എൽ എ യ്ക്കെതിരെ ശക്തമായ നടപടിവേണമെന്നും കുഞ്ഞികൃഷ്ണൻ
11:24 AM
രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നില്‍ ഹാജരായി
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധി ഹാജരായി. നാലം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. കെണ്‍ഗ്രസ് ജനപ്രതിനിധികളും ഭാരവാഹികളും ഉള്‍പ്പെടെ ജന്ദര്‍മന്ദറില്‍ പ്രതിഷേദിക്കുന്നു.
10:30 AM
പത്തനംതിട്ടയിൽ ഒപ്പം താമസിച്ചിരുന്നയാളെ സ്ത്രീ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.
കൊട്ടാരക്കര സ്വദേശി ശശീധരൻ പിള്ളയാണ് കൊല്ലപ്പെട്ടത്.
10:25 AM
പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും
സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി - വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ രാവില 11 മണിക്ക് പിആര്‍ഡി ചേംബറിൽ വച്ച് വിദ്യാഭ്യസമന്ത്രി വി.ശിവൻകുട്ടിയാവും ഫലപ്രഖ്യാപനം നടത്തുക.keralaresults.nic.in എന്ന സൈറ്റിൽ ഫലം അറിയാം.
9:48 AM
ഗൗരിലക്ഷ്മി ചികിത്സക്കായി കോഴിക്കോട്ടേക്ക്
എസ്എംഎ രോഗം ബാധിച്ച ഗൗരിലക്ഷ്മി ചികിത്സക്കായി ഇന്ന് കോഴിക്കോട്ടേക്ക് തിരിക്കും
മരുന്ന് ഈയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം
9:47 AM
കെഎസ്ആർടിസിയിൽ സമരം ശക്തമാക്കാൻ യൂണിയനുകൾ
ചീഫ് ഓഫീസ് വളയാൻ സിഐടിയു. ജോലിക്കെത്തുന്ന ജീവനക്കാരെ തടയും. മെയ് മാസത്തെ ശന്പളവിതരണം പൂർത്തിയാക്കാൻ 35 കോടി കൂടി വേണമെന്ന് മാനേജ്മെന്റ്
9:47 AM
കൊവിഡ് വ്യാപനം കൂടുന്നു
രാജ്യത്ത് കൊവിഡ് പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. 4.32 ശതമാനം ആണ് പ്രതിദിന ടിപിആർ. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടിപിആറിൽ വൻ വർധനയാണ് ഉണ്ടായത്. 12781 പേർക്കാണ് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്.
9:46 AM
പ്രതിഷേധമാർച്ചിനിടെ പരിക്കേറ്റ ഡിസിസി പ്രസിഡണ്ടിന് ഇന്ന് ശസ്ത്രക്രിയ
കോഴിക്കോട് പ്രതിഷേധമാർച്ചിനിടെ കൈക്ക് പരിക്കേറ്റ ഡിസിസി പ്രസിഡണ്ടിന് ഇന്ന് ശസ്ത്രക്രിയ. ജലപീരങ്കി പ്രയോഗിച്ചത് പ്രകോപനമില്ലാതെയെന്ന് പ്രവീൺ കുമാർ
9:46 AM
അനധികൃതമായി നമ്പറിട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്
കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് ടൗൺ പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിർമ്മാണം, ഐ ടീ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
9:46 AM
പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തിൽ മുൻ ഏരിയ സെക്രട്ടറിയെ അനുനയിപ്പിക്കാൻ തീവ്രശ്രമവുമായി സിപിഎം
പി.ജയരാജൻ ഇന്ന് കുഞ്ഞിക്കൃഷ്ണനെ കാണും. പണം നഷ്ടപ്പെട്ടില്ലെന്ന പാർട്ടി നിലപാടിനെ ദുർബലമാക്കി തെളിവ് സഹിതമുളള പരാതി
9:45 AM
പയ്യന്നൂര്‍ സിപിഎമ്മിലെ പ്രശ്നം തീര്‍ക്കാൻ ജയരാജൻ ഇടപെടുന്നു
കുഞ്ഞിരാമനെ ഇന്ന് ജയരാജൻ നേരിൽ കാണും
7:03 AM
വീണ്ടും ഫോറൻസിക് പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്നത് അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
7:02 AM
അനിത പുല്ലയിൽ സഭയിലെത്തിയതിൽ ചീഫ് മാർഷലിൻ്റെ റിപ്പോർട്ട് ഇന്ന്
അനിതാ പുല്ലയിൽ നിയമസഭ സമുച്ചയത്തിൽ എത്തിയ സംഭവത്തിൽ ചീഫ് മാർഷലിന്റെ റിപ്പോർട്ട് ഇന്ന്. സഹായിച്ചത് സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന സ്ഥാപനത്തിലെ അംഗങ്ങളെന്ന് സൂചന.
7:02 AM
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
7:01 AM
കോഴിക്കോട് യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോബേറ്
നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് VP നസീറിന്റെ വീടിന് നേരെയാണ് ആക്രമണം
7:01 AM
തിരുവനന്തപുരത്ത് കാമുകിയെ കൊന്ന് കാമുകൻ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം കല്ലറ പഴവിളയിൽ കമിതാക്കളായ യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. കല്ലറ പഴവിള സ്വദേശി ഉണ്ണി, സുമി എന്നിവരാണ് മരിച്ചത്.
10:59 PM IST:
ഇസ്രയേൽ പാർലമെന്റ് പിരിച്ചുവിടും. എട്ടു പാർട്ടികൾ ഉൾപ്പെടുന്ന മുന്നണി ഭരണ സഖ്യം പിരിച്ചുവിടാൻ പ്രധാനമന്ത്രി നാഫ്‌തലി ബെന്നറ്റും വിദേശകാര്യ മന്ത്രി യൈർ ലിപിഡും ചേർന്ന് തീരുമാനിച്ചു. ഇത് പ്രകാരം യൈർ ലിപിഡ് കാവൽ പ്രധാനമന്ത്രിയാകും. ഇതോടെ ഇസ്രയേലിൽ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഒക്ടോബറിലോ നവംബറിലോ തെരഞ്ഞെടുപ്പ് നടക്കും. മൂന്ന് വർഷത്തിനിടെ അഞ്ചാം തവണയാണ് ഇസ്രയേൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്
10:31 PM IST:
രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ നാളെ എഐസിസി ആസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. സംസ്ഥാനത്തെ എംഎൽഎമാരോട് അടക്കം ദില്ലിക്കെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
10:30 PM IST:
കരിപ്പൂരിൽ ഒളിപ്പിച്ചു കടത്തിയ 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിലായി. വാണിയമ്പലം സ്വദേശി ഷറഫുദീൻ ആണ് പിടിയിലായത്. കാപ്സ്യൂൾ രൂപത്തിലാണ് സ്വർണ്ണം കൊണ്ടുവന്നത്.
10:29 PM IST:
സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരോടും ദില്ലിയിൽ എത്താൻ ഹൈക്കമാൻഡ് നിർദേശം നൽകി
10:28 PM IST:
കെപിസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 24,25 തീയതികളില്‍ കോഴിക്കോട് ചേരാനിരുന്ന ചിന്തിന്‍ ശിബിരം മാറ്റിവച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നേട് അറിയിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
10:20 PM IST:
രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയുടെ പേര് നിർദ്ദേശിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. എന്നാൽ യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കണമെന്ന് കോൺഗ്രസും ഇടതു പാർട്ടികളും നിലപാടെടുത്തിരിക്കുകയാണ്.
9:14 PM IST:
മെഡിക്കൽ കൊളജിലെ വീഴ്ച മൂലം രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ കൊളജ് പൊലിസ് കേസെടുത്തു. നാളെ ആർ ഡി ഒ ഇൻക്വസ്റ്റ് നടത്തും.
8:14 PM IST:
സുപ്രിയ ശ്രീനാറ്റേയെ സോഷ്യൽ മീഡിയ ഡിജിറ്റൽ പ്ലാറ്റ്ഫോം വിഭാഗം ചെയർപേഴ്സൺ ആയി എഐസിസി നിയമിച്ചു. നിലവിൽ പാർട്ടി ദേശീയ വക്താവാണ്.
8:13 PM IST:
അസമിൽ 24 മണിക്കൂറിനിടെ 11 പേർ പ്രളയക്കേടുതിയിൽ മരിച്ചെന്ന് അസം ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി. ഇതോടെ ആകെ ഈ വർഷം മരിച്ചവരുടെ എണ്ണം 82 ആയി.
8:12 PM IST:
രാജ്യത്ത് അഗ്നിപഥ് പ്രതിഷേധം കണക്കിലെടുത്ത് 595 ട്രയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. 208 മെയിലും 379 പാസഞ്ചർ ട്രയിനുകളും റദ്ദാക്കി. നാല് മെയിൽ എക്സ്പ്രസും ആറ് പാസഞ്ചർ ട്രയിനുകളും ഭാഗികമായി റദ്ദാക്കി.
8:11 PM IST:
കണ്ണൂർ രാമതെരുവിൽ താമസിക്കുന്ന അനിത പുരുഷോത്തമനെ അയൽവാസിയായ റിജേഷ് കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചു. ടൗൺ പോലീസ് റിജേഷിനെ കസ്റ്റഡിയിൽ എടുത്തു. അനിത കണ്ണൂർ എകെജി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
7:44 PM IST:
പത്ത് മാസം പ്രായമായ കുഞ്ഞ് തൊണ്ടയിൽ ഉറുമാമ്പഴം കുടുങ്ങി മരിച്ചു. മലപ്പുറം എടക്കര സ്വദേശികളുടെ പത്ത് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ ഉടൻ നിലമ്പൂർ സർക്കാർ ആശുപത്രിയിലേക്ക് ബന്ധുക്കൾ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
7:33 PM IST:
തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ ന്യൂറോളജിയിലേയും നെഫ്രോളജി വിഭാഗത്തിലെയും ചുമതല വഹിക്കുന്ന ഡോക്ടർമാർക്ക് സസ്പെൻഷൻ. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താൻ ഉത്തരവിട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
6:46 PM IST:
പയ്യന്നൂരിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകൻ ധനരാജിന്റെ കടം പാർട്ടി വീട്ടുമെന്ന് സി പി എം. വിശദീകരണക്കുറിപ്പ് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഇറക്കിയത്. പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിലെ ധനരാജിന്റെ കടം പാര്‍ട്ടി വീട്ടുമെന്ന് ഇതിൽ പറയുന്നു. അതേസമയം ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പറയുന്നു. ധനരാജിന്റെ ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും, വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം സി പി എമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.
5:49 PM IST:
പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ദില്ലി പൊലീസ് അറസ്റ്റ് ചെയ്തവരിൽ രണ്ട് പേർ ഷൂട്ടർമാരാണ്. അവരിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു.
5:48 PM IST:
തൃശൂരിൽ 18 ഗ്രാം എം ഡി എം എയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. തൃശൂർ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം(28) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്
5:01 PM IST:
മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തിൽ 12 പേർ അറസ്റ്റിലായി. കോട്ടക്കൽ സ്വദേശി മുജീബ് റഹ്മാനെയാണ് കഴിഞ്ഞ ദിവസം തുണിക്കടയുടെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുണിക്കടയുടെ ഗോഡൗണിലേക്ക് തട്ടിക്കൊണ്ടു വന്ന് മർദ്ദനത്തിന് ഇരയാക്കിയവരാണ് പിടിയിലായത്.
4:53 PM IST:
പല തീരുമാനങ്ങളും, പല പരിഷ്കാരങ്ങളും ഇപ്പോൾ അരോചകമായി തോന്നിയേക്കാം. എന്നാൽ, കാലക്രമേണ, അതേ പരിഷ്കാരങ്ങൾ രാജ്യം മുഴുവൻ ആസ്വദിക്കുന്നു. പരിഷ്കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിൽ എത്തിക്കുമെന്ന് നരേന്ദ്രമോദി.
4:44 PM IST:
സെപ്തംബർ നാലിന് നടത്താൻ തീരുമാനം. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്.മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായലിൽ വള്ളംകളി അരങ്ങേറുന്നത്.ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക
4:42 PM IST:
ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ ആരോഗ്യമന്ത്രി വിളിച്ചു വരുത്തി. ഉന്നതതലയോഗത്തിന് ശേഷമാണ് ഡോക്ടർമാരിൽ നിന്നും മന്ത്രി നേരിട്ട് വിശദീകരണം തേടിയത്. ഡോക്ടർമാർ മന്ത്രിയുടെ ഓഫീസിലെത്തി വിശദീകരണം നൽകി
4:29 PM IST:
കൊല്ലം കരുനാഗപ്പള്ളിയിൽ ലഹരി മരുന്ന് സംഘത്തിലെ രണ്ട് പേർ പൊലീസിന്റെ പിടിയിൽ. ശൂരനാട് സ്വദേശി അനീഷ്, കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 71 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
4:28 PM IST:
അപകടകരമായ രീതിയിൽ മദ്യപിച്ച് വാഹനം ഓടിച്ച വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി. ലിജോ ജോണിയെ ജില്ലാ ട്രഷറർ സ്ഥാനത്ത് നിന്ന് നീക്കി. പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെന്‍റ് ചെയ്തതായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേണിച്ചിറ പോലീസ് ലിജോ ജോണിക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് എടുത്തത്
4:24 PM IST:
സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ്. ഇവരിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു
4:23 PM IST:
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ ഒന്‍പത് പേർ മരിച്ച നിലയിൽ. മൃഗഡോക്ടർ മാണിക് വൻമോറെ, ഭാര്യ, രണ്ട് മക്കള്‍, മാണിക്കിന്‍റെ സഹോദരന്‍ പോപ്പറ്റ് വന്‍മോറെ, ഭാര്യ, രണ്ടുമക്കള്‍ ഇവരുടെ അമ്മ എന്നിവരാണ് മരിച്ചത്.
4:23 PM IST:
ജമ്മു കശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ 7 ഭീകരരെ വധിച്ചെന്ന് കശ്മീർ പൊലീസ്. പുൽവാമ, കുൽഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഏറ്റുമുട്ടൽ ഉണ്ടായത്. read more
4:20 PM IST:
പ്രതിപക്ഷം ആദ്യം രാഷ്ട്രപതി സ്ഥാനാർത്ഥിയാകണമെന്നാവശ്യപ്പെട്ട് സമീപിച്ചത് ശരദ് പവാറിനെ. അദ്ദേഹം ആ ആവശ്യം നിരസിച്ചു. പിന്നീട് ഫറൂഖ് അബ്ദുള്ളയെയും ഗോപാൽ കൃഷ്ണ ഗാന്ധിയെയും സംയുക്തപ്രതിപക്ഷ കക്ഷികൾ സമീപിച്ചെങ്കിലും ഇവരെല്ലാം പ്രതിപക്ഷത്തിന്‍റെ നിർദേശം തള്ളുകയായിരുന്നു.
4:18 PM IST:
മാമ്പറ്റയില്‍ പട്ടാപ്പകല്‍ ഡ്രൈവറെ ആക്രമിച്ച് ഒരു സംഘം കാറും പണവും തട്ടി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാമ്പറ്റയിലാണ് സംഭവം നടന്നത്. കാരശേരി ബാങ്കില്‍ നിന്ന് പണം എടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്ന് വന്ന് ഇടിച്ച് ഡ്രൈവറെ മര്‍ദ്ദിച്ച് പണം കവര്‍ച്ച നടത്തിയെന്നാണ് പൊലീസിന് കിട്ടിയ വിവരം.
4:16 PM IST:
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ ഒന്‍പത് പേർ മരിച്ച നിലയിൽ. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഒരു ഫാമിലും സമീപത്തെ ഹോട്ടലിലുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
4:14 PM IST:
സർക്കാറിന് ഹൈക്കോടതി വിമർശനം.ദൃശ്യങ്ങൾ ചോർന്നതായി റിപ്പോർട്ടിൽ ഇല്ലെന്ന് കോടതി.മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയിട്ടുണ്ട്. ദൃശ്യങ്ങൾ അടക്കിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല.പിന്നെ എങ്ങനെ ദൃശ്യം ചോർന്നെന്ന് പറയാനാകും.വിചാരണ കോടതിയെ ആക്രമിക്കുന്നത് നോക്കി നിൽക്കാനാകില്ല.വിചാരണ വൈകിപ്പിക്കാനാണോ ശ്രമം എന്നും ഹൈക്കോടതി
4:13 PM IST:

4:08 PM IST:
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. read more
4:04 PM IST:
കോടതിയിലുള്ളത് തന്‍റെ പീഡന ദൃശ്യമാണ്.അത് പുറത്ത് പോയാൽ എന്‍റെ ഭാവി എന്താകുമെന്ന് അതിജീവിത.കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യം പരിശോധിച്ചു.അതിൽ അന്വേഷണം വേണെമെന്നും ആവശ്യം
1:21 PM IST:
സി പി എമ്മിന് മധ്യസ്ഥ ചർച്ച നടത്തുന്ന രീതിയില്ല .സംഘടനാ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് ജില്ലാ സെക്രട്ടറിയെന്നും പി ജയരാജൻ.
1:19 PM IST:
അവയവമാറ്റ ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയെന്ന് ആക്ഷേപം.രോഗി മരിച്ചു. അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി.വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ. രോഗിയുടെ നില അതീവ ഗുരുതരം ആയിരുന്നു ട്രാൻസ്പ്ലാന്റിന് ശേഷമാണ് മരണം സംഭവിച്ചതെന്നും വിശദീകരണം
12:00 PM IST:
പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കം പാളി. പി. ജയരാജന്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.പൊതു പ്രവർത്തനം അവസാനിപ്പിച്ചെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും,.ടി ഐ മധുസൂധനൻ എം എൽ എ യ്ക്കെതിരെ ശക്തമായ നടപടിവേണമെന്നും കുഞ്ഞികൃഷ്ണൻ
11:26 AM IST:
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധി ഹാജരായി. നാലം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. കെണ്‍ഗ്രസ് ജനപ്രതിനിധികളും ഭാരവാഹികളും ഉള്‍പ്പെടെ ജന്ദര്‍മന്ദറില്‍ പ്രതിഷേദിക്കുന്നു.
10:30 AM IST:
കൊട്ടാരക്കര സ്വദേശി ശശീധരൻ പിള്ളയാണ് കൊല്ലപ്പെട്ടത്.
10:26 AM IST:
സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി - വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ രാവില 11 മണിക്ക് പിആര്‍ഡി ചേംബറിൽ വച്ച് വിദ്യാഭ്യസമന്ത്രി വി.ശിവൻകുട്ടിയാവും ഫലപ്രഖ്യാപനം നടത്തുക.keralaresults.nic.in എന്ന സൈറ്റിൽ ഫലം അറിയാം.
9:49 AM IST:
എസ്എംഎ രോഗം ബാധിച്ച ഗൗരിലക്ഷ്മി ചികിത്സക്കായി ഇന്ന് കോഴിക്കോട്ടേക്ക് തിരിക്കും
മരുന്ന് ഈയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം
9:47 AM IST:
ചീഫ് ഓഫീസ് വളയാൻ സിഐടിയു. ജോലിക്കെത്തുന്ന ജീവനക്കാരെ തടയും. മെയ് മാസത്തെ ശന്പളവിതരണം പൂർത്തിയാക്കാൻ 35 കോടി കൂടി വേണമെന്ന് മാനേജ്മെന്റ്
9:47 AM IST:
രാജ്യത്ത് കൊവിഡ് പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. 4.32 ശതമാനം ആണ് പ്രതിദിന ടിപിആർ. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടിപിആറിൽ വൻ വർധനയാണ് ഉണ്ടായത്. 12781 പേർക്കാണ് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്.
9:47 AM IST:
കോഴിക്കോട് പ്രതിഷേധമാർച്ചിനിടെ കൈക്ക് പരിക്കേറ്റ ഡിസിസി പ്രസിഡണ്ടിന് ഇന്ന് ശസ്ത്രക്രിയ. ജലപീരങ്കി പ്രയോഗിച്ചത് പ്രകോപനമില്ലാതെയെന്ന് പ്രവീൺ കുമാർ
9:46 AM IST:
കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് ടൗൺ പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിർമ്മാണം, ഐ ടീ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
9:46 AM IST:
പി.ജയരാജൻ ഇന്ന് കുഞ്ഞിക്കൃഷ്ണനെ കാണും. പണം നഷ്ടപ്പെട്ടില്ലെന്ന പാർട്ടി നിലപാടിനെ ദുർബലമാക്കി തെളിവ് സഹിതമുളള പരാതി
9:45 AM IST:
കുഞ്ഞിരാമനെ ഇന്ന് ജയരാജൻ നേരിൽ കാണും
7:03 AM IST:
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്നത് അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
7:03 AM IST:
അനിതാ പുല്ലയിൽ നിയമസഭ സമുച്ചയത്തിൽ എത്തിയ സംഭവത്തിൽ ചീഫ് മാർഷലിന്റെ റിപ്പോർട്ട് ഇന്ന്. സഹായിച്ചത് സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന സ്ഥാപനത്തിലെ അംഗങ്ങളെന്ന് സൂചന.
7:02 AM IST:
എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
7:02 AM IST:
നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് VP നസീറിന്റെ വീടിന് നേരെയാണ് ആക്രമണം
7:01 AM IST: