നടൻ ദിലീപ് ശങ്കറിന്‍റെ മരണം; പോസ്റ്റ്‍മോർട്ടം റിപ്പോ‍ർട്ട് പുറത്ത്, മരണകാരണം ആന്തരിക രക്തസ്രാവത്തെ തുടർന്ന്

By Web Desk  |  First Published Dec 30, 2024, 1:00 PM IST

സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്


തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.  ദിലീപ് ശങ്കറിന്‍റെ മരണ കാരണം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കരൾ രോഗത്തെ തുടർന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം.

മൃതദേഹം അഴുകിയതിനാൽ കെമിക്കൽ പരിശോധ ഫലം വന്നാൽ മാത്രമേ കൃത്യതമായ കാരണം അറിയാനാകുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയാണ് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ ദിലീപ് ശങ്കറിനെ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Latest Videos

ദിലീപ് ശങ്കറിന്റെ മരണം; അസ്വാഭാവികതയില്ലെന്ന് പൊലീസ്, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി

നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

click me!