കൊച്ചിയിൽ നിന്നുള്ള നടിമാർക്ക് കൈമാറാനുള്ള എംഡിഎംഎയെന്ന് പ്രതി; മലപ്പുറം ലഹരിവേട്ടയിൽ ഒരാൾ കൂടി പിടിയിയിൽ

By Web Team  |  First Published Dec 24, 2024, 2:21 PM IST

വഴക്കാട് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്വകാര്യ റിസോർട്ടിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിൽ നിന്നാണ് എംഡിഎ പിടിച്ചെടുത്തത്


മലപ്പുറം: മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മലപ്പുറം ചെമ്മാട് സ്വദേശി അബു ത്വാഹിർ ആണ് കസ്റ്റഡിയിലുള്ളത്. അതേസമയം കൊച്ചിയിൽ നിന്നെത്തുന്ന നടിമാർക്ക് നൽകാനാണ് എംഡിഎംഎ കൈവശം വെച്ചതെന്നാണ് സംഭവത്തിൽ ആദ്യം പിടിയിലായ കാളികാവ് സ്വദേശി മുഹമ്മദ് ഷബീബ് പൊലീസിനോട് പറഞ്ഞത്. പ്രതിയുടെ മൊഴി പ്രകാരമുള്ള വിവരം വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

വഴക്കാട് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്വകാര്യ റിസോർട്ടിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിൽ നിന്നാണ് എംഡിഎ പിടിച്ചെടുത്തത്. ഒമാനിൽ നിന്ന് എത്തിച്ച എംഡിഎംഎ മറ്റൊരാളുടെ കയ്യിൽ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് സംഭവത്തിൽ മുഹമ്മദ് ഷബീബ് പൊലീസിനോട് പറഞ്ഞത്. എറണാകുളത്ത് നിന്ന് എത്തുന്ന നടിമാർക്ക് കൈമാറാനാണ് എംഡിഎംഎ എത്തിച്ചതെന്നും ഇയാൾ പറഞ്ഞു. ഇത് പ്രകാരം അന്വേഷിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അബു ത്വാഹിർ പിടിയിലായത്. ഒമാനിൽ ജോലി ചെയ്യുന്ന ഇയാളാണ് എംഡിഎം എത്തിച്ചതെന്നായിരുന്നു ഷബീബ് പറഞ്ഞത്. 

Latest Videos

click me!