അഴിമതിക്കും മാഫിയ പ്രവർത്തനത്തിനുമെതിരെ പോരാട്ടം തുടരുമെന്ന് മുൻ എസ്പി ശശിധരൻ; 'സ്വാധീനത്തിന് വഴങ്ങാറില്ല'

By Web TeamFirst Published Sep 17, 2024, 7:29 AM IST
Highlights

കഴിഞ്ഞ 10 മാസക്കാലം മലപ്പുറത്തെ ജനങ്ങൾക്ക് നീതി നടപ്പിലാക്കുകയായിരുന്നു തന്റെ ഉദ്ദേശം. ഇതിൽ വിജയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. സാധാരണക്കാർക്ക് നിർഭയമായി കടന്നു ചെല്ലാൻ പറ്റുക, പരാതികൾക്ക് പരിഹാരമുണ്ടാവുക, അവരോട് പൊലീസുകാർ നന്നായി പെരുമാറുക എന്ന കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ നൽകിയത്. 

മലപ്പുറം: അഴിമതിക്കും മാഫിയ പ്രവർത്തനത്തിനുമെതിരെ പോരാട്ടം ശക്തമായി തുടരുമെന്ന് മലപ്പുറം മുൻ എസ്പി എസ് ശശിധരൻ. താൻ സ്വാധീനത്തിന് വഴങ്ങുകയോ തെറ്റിന് കൂട്ടുനിൽക്കുകയോ ചെയ്യാറില്ലെന്നും ശശിധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിവി അൻവര്‍ എംഎല്‍എയുടെ മോഷണ പരാതിയിലും അന്വേഷണം നടക്കുന്നുണ്ടെന്നും ശശിധരൻ പറഞ്ഞു. 

കഴിഞ്ഞ 10 മാസക്കാലം മലപ്പുറത്തെ ജനങ്ങൾക്ക് നീതി നടപ്പിലാക്കുകയായിരുന്നു തന്റെ ഉദ്ദേശം. ഇതിൽ വിജയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. സാധാരണക്കാർക്ക് പൊലീസ് സ്റ്റേഷനുകളിലേക്ക് നിർഭയമായി കടന്നു ചെല്ലാൻ പറ്റുക, പരാതികൾക്ക് പരിഹാരമുണ്ടാവുക, അവരോട് പൊലീസുകാർ നന്നായി പെരുമാറുക എന്നീ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ നൽകിയത്. ഇവിടെയുള്ള ജനങ്ങളോട് നന്ദിയുണ്ട്. അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചത്. അതിൽ ചാരിതാർത്ഥ്യമുണ്ടെന്നും എസ്പി പറഞ്ഞു. 

Latest Videos

പൊലീസിലാവുമ്പോൾ ഇത്തരത്തിലുള്ള വിവാദങ്ങളെല്ലാം പ്രതീക്ഷിക്കണം. അതെല്ലാം മറികടന്നുപോവുകയാണല്ലോ ലക്ഷ്യം. പിവി അൻവർ എംഎൽഎയുടെ പരാതി ലഭിച്ചപ്പോൾ തന്നെ നടപടിയെടുത്തു. അന്വേഷണം നടന്നുവരികയാണ്. ഒരു തരത്തിലുള്ള സ്വാധീനത്തിന് വഴങ്ങുകയോ തെറ്റിന് കൂട്ടുനിൽക്കുകയോ ചെയ്യാറില്ല. അഴിമതിക്കും മാഫിയ പ്രവർത്തനത്തിനുമെതിരെ പോരാട്ടം ഏത്  മേഖലയിലാണെങ്കിലും ശക്തമായി തുടരുമെന്നും മലപ്പുറം മുൻ എസ്പി എസ് ശശിധരൻ പറഞ്ഞു.

മൈനാഗപ്പള്ളി അപകടം; അജ്മലിനേയും ഡോ. ശ്രീക്കുട്ടിയേയും സ്ഥലത്തെത്തിച്ച് തെളിവെടുക്കും, കസ്റ്റഡി അപേക്ഷ നൽകും

https://www.youtube.com/watch?v=Ko18SgceYX8


 

click me!