കലോത്സവത്തിന് എത്തിയ അമൃത ടി.വി മേക്കപ്പ് ആർട്ടിസ്റ്റ് രാജുവിനാണ് പരിക്കേറ്റത്.
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ സ്ലാബിടാത്ത ഓടയിൽ വീണ് യുവാവിന് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം. കലോത്സവത്തിന് എത്തിയ അമൃത ടി.വി മേക്കപ്പ് ആർട്ടിസ്റ്റ് രാജുവിനാണ് പരിക്കേറ്റത്. രാജുവിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്ലാസ്റ്റർ ഇട്ട ശേഷം രാജുവിനെ ഹോട്ടൽ മുറിയിലേക്ക് മാറ്റി. ജയിൽ റോഡിലെ ഓടയിൽ വീണാണ് അപകടം.