ഗുരുവായൂര്‍ ആനക്കോട്ടയിൽ രണ്ടാം പാപ്പാനെ ആന ആക്രമിച്ചു; കൊമ്പ് കൊണ്ട് തട്ടിയിട്ടു, തൂണിൽ തലയിടിച്ച് പരിക്ക്

By Web Team  |  First Published Oct 23, 2024, 12:42 PM IST

ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. ഗോപീകൃഷ്ണൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.


തൃശൂര്‍: ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. ഗോപീകൃഷ്ണൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. ഗോപീകൃഷ്ണൻ എന്ന ആനയാണ് പാപ്പാനെ തട്ടിയിട്ടത്.

രാവിലെ ആനയ്ക്ക് വെള്ളവുമായി അടുത്തേക്ക് ചെന്ന ഉണ്ണികൃഷ്ണനെ ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കൊമ്പ് കൊണ്ട് ഉണ്ണികൃഷ്ണനെ  തട്ടിയിട്ടു. തുടര്‍ന്ന് സമീപത്തെ തൂണിൽ ഇടിച്ച് പാപ്പാന്‍റെ തലയ്ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഉണ്ണികൃഷ്ണനെ ചാവക്കട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് ആണ് ആനയെ നീരിൽ നിന്ന് അഴിച്ചത്. 

Latest Videos

undefined

ദാന ചുഴലിക്കാറ്റ്; 152 ട്രെയിനുകള്‍ റദ്ദാക്കി, ബംഗാളിലും ഒഡീഷയിലും ജാഗ്രതാ നിര്‍ദേശം, അതിതീവ്ര മഴക്ക് സാധ്യത

ബസ് യാത്രക്കിടെ കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു

 

click me!