ക്ലിഫ് ഹൗസ് മുന്നിൽ പ്രതിഷേധം; കറുത്ത സാരിയില്‍ മഹിള മോർച്ച പ്രവർത്തകര്‍, 10 പേര്‍ അറസ്റ്റില്‍

By Web Team  |  First Published Jun 14, 2022, 9:58 AM IST

കറുത്ത സാരിയുടുത്തായിരുന്നു മഹിള മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മഹിള മോര്‍ച്ചയുടെ ജില്ലാ നേതാക്കളായ രണ്ട് പേരെ അറസ്റ്റ് ചെയ്ത് നീക്കി.


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan)  പ്രതിഷേധ സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരുന്നു. തലസ്ഥാനത്ത് ക്ലിഫ് ഹൗസ് മുന്നിൽ പ്രതിഷേധിച്ച മഹിള മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കറുത്ത സാരിയുടുത്തായിരുന്നു മഹിള മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന സമയത്തായിരുന്നു പ്രതിഷേധം. പേയാട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവും ഉണ്ടായി. നാല് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തലസ്ഥാനത്ത് ഇന്ന് രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വിളപ്പിൽശാല ഇ എം എസ് അക്കാദമിയിലും വഴിയിൽ ഉടനീളവും കർശന സുരക്ഷയാണ് മുഖ്യമന്ത്രിക്ക് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഇ എം എസ് അക്കാദമിയിലെ പരിപാടിയിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ല. ഇന്നത്തെ ആദ്യ പരിപാടി നടക്കുന്ന വിളപ്പിൽശാല ഇ എം എസ് അക്കാദമിയിലേക്ക് പോകുന്നതിനായി ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെയാണ് കറുത്ത സാരി ഉടുത്ത മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പൊലീസ് ഏറെ പണിപ്പെട്ടാണ് മഹിളാ മോർച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. 10 ലധികം മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ക്ലിഫ് ഹൗസ് പരിസരത്ത് പല വഴികളിലായി നിന്ന പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Latest Videos

Also Read 'വിജിലൻസ് മേധാവി സർക്കാരിനെതിരെ പ്രവർത്തിച്ചു, മുഖ്യമന്ത്രിയെ കൊല്ലാൻ ക്വട്ടേഷൻ', ഇ പി 

Also Read: പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നില്ല, ഇപിയുടെ വാദം പൊളിയുന്നു

click me!