കേസിൽ വിധി വരുന്നത് പരിഗണിച്ചാണ് വീടിന് പൊലീസ് സുരക്ഷ ഒരുക്കിയത്. ആഗ്രഹിച്ചത് പോലെ മധുവിന്റെ കൊലയാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നു മധുവിന്റെ അമ്മ മല്ലി പറഞ്ഞു
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ മണ്ണാർക്കാട് പ്രത്യേക കോടതി ഇന്ന് വിധി പറയാനിരിക്കെ മധുവിന്റെ വീടിന് പൊലീസ് ശക്തമായ കാവലൊരുക്കി. കൊലപതകം നടന്ന് 5 വർഷത്തിനു ശേഷമാണ് വിധി വരുന്നത്. കേസിൽ 16 പ്രതികളും മധുവിന്റെ നാട്ടുകാരാണ്. 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറിയിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ വിധി വരുന്നത് പരിഗണിച്ചാണ് വീടിന് പൊലീസ് സുരക്ഷ ഒരുക്കിയത്. ആഗ്രഹിച്ചത് പോലെ മധുവിന്റെ കൊലയാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നു മധുവിന്റെ അമ്മ മല്ലി പറഞ്ഞു. എല്ലാ ദൈവങ്ങളോടും പ്രാർത്ഥിച്ചാണ് കാത്തിരിക്കുന്നത്. ഫീസ് കിട്ടാത്ത സമയത്തു പോലും കേസ് നടത്തിയ വക്കീലിനോട് നന്ദി മാത്രമെന്നും മല്ലി വ്യക്തമാക്കി.