MA Baby ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ പ്രതികരണവുമായി എംഎ ബേബി
തിരുവവനന്തപുരം: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ പ്രതികരണവുമായി എംഎ ബേബി (MA Baby). യുപിയിൽ പ്രവാചക നിന്ദയുടെ പശ്ചാത്തലത്തിൽ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണെന്ന് എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു. കേസില്ല, വാദമില്ല, വക്കീൽ ഇല്ല, കോടതി ഇല്ല! കുറ്റവാളി എന്ന് സർക്കാർ ഉദ്യോഗസ്ഥർ തീരുമാനിക്കുന്നു, പൊലീസ് വീട് ഇടിച്ചു നിരത്തിക്കൊണ്ട് ഉടനടി ശിക്ഷ നടപ്പാക്കുന്നു എന്നതാണ് അവസ്ഥയെന്നും അദ്ദേഹം കുറിപ്പിൽ ആരോപിച്ചു.
'പ്രവാചകൻ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ....'; നൂപുർ ശർമ വിവാദത്തിൽ പ്രതികരണവുമായി തസ്ലീമ നസ്റിൻ
ജനാധിപത്യത്തെ ബുൾഡോസർ ചെയ്യുന്ന ബിജെപി എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിൽ, പ്രവാചകൻ മുഹമ്മദ് നബിയെ സാമുഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രതിഷേധിക്കുന്നതിന് നേതൃത്വം കൊടുത്തവരുടെ വീടുകൾ ആണ് ഇടിച്ചു നിരത്തുന്നതെന്നും ആരോപിക്കുന്നു. പ്രശ്നങ്ങളെ വലിയ വർഗീയ സംഘർഷത്തിൽ എത്തിക്കാനും അതുവഴി സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് ആർഎസ്എസും അതിന്റെ സംഘടനകളും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
എംഎ ബേബിയുടെ കുറിപ്പിങ്ങനെ
ജനാധിപത്യത്തെ ബുൾഡോസർ ചെയ്യുന്ന ബിജെപി. ഉത്തർപ്രദേശിലെ സഹാറൻപുറിൽ "സാമൂഹ്യവിരുദ്ധരുടെ" എന്ന് ആരോപിച്ച് വീടുകൾ ബുൾഡോസർ ഇറക്കി ഇടിച്ചു നിരത്തുകയാണ് യുപി പോലീസ്. കേസില്ല, വാദമില്ല, വക്കീൽ ഇല്ല, കോടതി ഇല്ല! കുറ്റവാളി എന്ന് സർക്കാർ ഉദ്യോഗസ്ഥർ തീരുമാനിക്കുന്നു, പൊലീസ് വീട് ഇടിച്ചു നിരത്തിക്കൊണ്ട് ഉടനടി ശിക്ഷ നടപ്പാക്കുന്നു.
പ്രവാചകൻ മുഹമ്മദ് നബിയെ സാമുഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രതിഷേധിക്കുന്നതിന് നേതൃത്വം കൊടുത്തവരുടെ വീടുകൾ ആണ് ഇടിച്ചു നിരത്തുന്നത്. കാൺപൂരിലും ഒരു വീട് ബുൾഡോസർ പ്രയോഗത്തിനിരയായി. റാഞ്ചിയിൽ പ്രതിഷേധത്തിനുനേരെ നടന്ന വെടിവെപ്പിൽ രണ്ടു പേർ മരിച്ചു.
പ്രതിഷേധം തുടരുന്നു, രാജ്യത്ത് പലയിടത്തും സംഘർഷം, ഹൗറയിൽ കടകൾ കത്തിച്ചു
പശ്ചിമ ബംഗാളിലെ ഹൗറയിലും തെലങ്കാനയിലെ ഹൈദരാബാദിലും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മുഹമ്മദ് നബിയെ നിന്ദിക്കുന്ന പ്രസ്താവനയുടെ പേരിൽ ഉണ്ടായ പ്രശ്നങ്ങളെ വലിയ വർഗീയ സംഘർഷത്തിൽ എത്തിക്കാനും അതുവഴി സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് ആർഎസ്എസും അതിന്റെ സംഘടനകളും ശ്രമിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ വാദികളെല്ലാം ഈ കുത്സിത നീക്കത്തിനെതിരെ ഒരുമിച്ചു നിന്നില്ല എങ്കിൽ രാജ്യം നീങ്ങുന്നത് വലിയ അപകടത്തിലേക്കാവും.
പ്രവാചക നിന്ദ: നുപുർ ശർമ്മയുടെ തല വെട്ടുന്നതായുള്ള വീഡിയോ പുറത്തുവിട്ടയാൾ അറസ്റ്റിൽ