ആന്ധ്രയിൽ നിന്നു വന്ന ആഡംബര കാർ, കൊല്ലത്ത് പരിശോധനയിൽ കണ്ടെത്തിയത് 25 കിലോ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

By Web Team  |  First Published Jun 17, 2024, 11:04 AM IST

ഒന്നാം പ്രതി വിഷ്ണു 100 കിലോയോളം കഞ്ചാവ് കടത്തിയ കേസിൽ വിശാഖപ്പട്ടത്ത് ജയിൽവാസം അനുഭവിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും കഞ്ചാവ് കടത്തിയത്. രണ്ടാം പ്രതി അനീഷ് കാപ്പാ കേസിൽ നാട് കടത്തപ്പെട്ടയാളാണ്.


കൊല്ലം: പാരിപ്പള്ളിയിൽ കാറിൽ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേർ അറസ്റ്റിൽ. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ ആന്ധ്രയിൽ നിന്നും ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന 25 കിലോ കഞ്ചാവ് പിടികൂടി. ഒന്നാം പ്രതി വിഷ്ണു 100 കിലോയോളം കഞ്ചാവ് കടത്തിയ കേസിൽ വിശാഖപ്പട്ടത്ത് ജയിൽവാസം അനുഭവിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും കഞ്ചാവ് കടത്തിയത്. രണ്ടാം പ്രതി അനീഷ് കാപ്പാ കേസിൽ നാട് കടത്തപ്പെട്ടയാളാണ്.

Latest Videos

പ്രതികളുടെ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. വിഷ്ണുവിനെയും അനീഷിനെയും വിശദമായി ചോദ്യം ചെയ്യും. പാരിപ്പള്ളി, വർക്കല മേഖലയിൽ കഞ്ചാവിന്റെ മൊത്തവിൽപ്പനക്കാരാണ് പ്രതികളെന്ന് എക്സൈസ് വ്യക്തമാക്കി.

മരണത്തിന്‍റെ ട്രാക്കിൽ നിന്ന് ജീവിതത്തിന്‍റെ പ്ലാറ്റ്‍ഫോമിലേക്ക് നീട്ടിയ കൈ; ഹീറോയാണ് സിവിൽ പൊലീസ് ഓഫീസർ ലഗേഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!