ആരും കൊതിക്കും ഗ്ലോബൽ എക്സലൻസ് അവാർഡ് ഇനി തലസ്ഥാനത്തിരിക്കും! തിരുവനന്തപുരം ലുലു മാളിന് അഭിമാനിക്കാം

By Web Team  |  First Published Feb 26, 2024, 4:52 PM IST

മുംബൈയില്‍ നടന്ന 31ാമത് വേള്‍‍ഡ് ബ്രാന്‍ഡ് കോണ്‍ഗ്രസിലെ ഗ്ലോബല്‍ ബ്രാന്‍ഡ് എക്സലന്‍സ് അവാര്‍ഡും ലുലു മാളിന് സമ്മാനിച്ചു.


തിരുവനന്തപുരം: മൂന്നാം വയസ്സിലേക്ക് ചുവടുവെച്ച ലുലു മാളിന് ഇരട്ടിമധുരമായി പുരസ്കാര നേട്ടങ്ങള്‍. ഒരു മാസത്തിനിടെ രണ്ട് പുരസ്കാരങ്ങളാണ് ലുലു മാളിനെ തേടിയെത്തിയത്. ഇ.കെ.എല്‍.- അനെര്‍ട്ട് ഗ്രീന്‍ എനര്‍ജി അവാര്‍ഡും, മുപ്പത്തിയൊന്നാമത് വേള്‍ഡ് ബ്രാന്‍ഡ് കോണ്‍ഗ്രസിലെ ഗ്ലോബല്‍ ബ്രാന്‍ഡ് എക്സലന്‍സ് അവാര്‍ഡും മാളിന് ലഭിച്ചു. 

തിരുവനന്തപുരം നഗരപരിധിയില്‍ റിന്യൂവബിള്‍ എനര്‍ജി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതാണ് മാളിനെ അവാര്‍ഡിനര്‍ഹമാക്കിയത്. സൂര്യ കാന്തി  റിന്യൂവബിൾ എനർജി എക്സ്പോയുടെ ഭാഗമായി നടന്ന ചടങ്ങില്‍ അനെര്‍ട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി ഐ.എഫ്.എസ്.,  ആംഡ് പൊലീസ് ബറ്റാലിയൻ കമാന്‍ഡന്റ് ജയദേവ് ഐ പി എസ് എന്നിവരില്‍ നിന്ന് ലുലു മാള്‍ ചീഫ് എഞ്ചിനീയര്‍ സുധീപ് ഇ.എ, മാള്‍ മാനേജര്‍ അഖില്‍ കെ ബെന്നി, ലുലു ഗ്രൂപ്പ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ സൂരജ് അനന്തകൃഷ്ണന്‍ തുടങ്ങിയവര്‍ പുരസ്കാരം ഏറ്റുവാങ്ങി. അനെര്‍ട്ടും എക്സിക്യൂട്ടീവ് നോളെജ് ലൈന്‍സും സംയുക്തമായാണ്  ഇ.കെ.എല്‍.- അനെര്‍ട്ട് ഗ്രീന്‍ എനര്‍ജി അവാര്‍ഡുകള്‍ സംഘടിപ്പിച്ചത്. 

Latest Videos

Read Also -  ഭാര്യ പോയി വര്‍ഷങ്ങൾ, നാട്ടിൽ പോയിട്ട് 23 വര്‍ഷം, മരണം തേടിയെത്തിയിട്ടും തീരാതെ പ്രവാസം, മാസങ്ങൾ മോര്‍ച്ചറിയിൽ

മുംബൈയില്‍ നടന്ന 31ാമത് വേള്‍‍ഡ് ബ്രാന്‍ഡ് കോണ്‍ഗ്രസിലെ ഗ്ലോബല്‍ ബ്രാന്‍ഡ് എക്സലന്‍സ് അവാര്‍ഡും ലുലു മാളിന് സമ്മാനിച്ചു. 2023ലെ ലുലു ഓണ്‍ സെയിലുമായി ബന്ധപ്പെട്ട് മാള്‍ തപാല്‍ വകുപ്പുമായി ചേര്‍ന്ന് നടത്തിയ മാര്‍ക്കറ്റിംഗ് ക്യാംപെയിന്‍ കുറഞ്ഞ ചെലവിലുള്ളതും പുതുമയുള്ളതുമാണെന്ന് വിലയിരുത്തിയാണ് പുരസ്കാരം. മുംബൈയില്‍ നടന്ന ചടങ്ങില്‍ മാള്‍ മാനേജര്‍ അഖില്‍ കെ ബെന്നി പുരസ്കാരം ഏറ്റുവാങ്ങി. 

ഫോട്ടോ ക്യാപ്ഷന്‍ : അനെര്‍ട്ട് - ഇ കെ എൽ ഗ്രീന്‍ എനര്‍ജി അവാര്‍ഡ് അനെര്‍ട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരിയില്‍ നിന്ന് ലുലു മാള്‍ ചീഫ് എഞ്ചിനീയര്‍ സുധീപ് ഇ.എ, മാള്‍ മാനേജര്‍ അഖില്‍ കെ ബെന്നി, ലുലു ഗ്രൂപ്പ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ സൂരജ് അനന്തകൃഷ്ണന്‍ എന്നിവര്‍ ഏറ്റുവാങ്ങുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!