80 ലക്ഷം ലോട്ടറി അടിച്ചയാൾ മദ്യസത്കാരത്തിനിടെ മരിച്ച സംഭവം; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

By Web Team  |  First Published Apr 4, 2023, 9:09 AM IST

മരണ കാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ അറിയൂവെന്ന് പൊലീസ് വ്യക്തമാക്കി. 


തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് 80 ലക്ഷം ലോട്ടറി അടിച്ചതിന്റെ മദ്യസത്കാരം നടത്തിയ യുവാവിന്റെ ദുരൂഹ മരണം. മരിച്ച സജീവിന്റെ സുഹൃത്ത് സന്തോഷ് കസ്റ്റഡിയിൽ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. സന്തോഷ് സജീവിനെ തള്ളിയിട്ട് കൊന്നെന്നായിരുന്നു ബന്ധുവിന്റെ മൊഴി. മറ്റൊരു സുഹൃത്തായ രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ മൺതിട്ടയിൽ നിന്ന് വീണാണ് സജീവ് മരിച്ചത്. മരണ കാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ അറിയൂവെന്ന് പൊലീസ് വ്യക്തമാക്കി. 

കൊലപാതകം നടത്തി എന്ന് സംശയിക്കപ്പെടുന്ന ആളെയാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മായാവി എന്ന് വിളിക്കുന്ന സന്തോഷാണ് കസ്റ്റഡിയിലായിരിക്കുന്നത്. സന്തോഷ് ഉൾപ്പെടെയുള്ള ആളുകൾക്ക് വേണ്ടിയാണ് മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് മദ്യസത്കാരം നടത്തിയതും പിന്നീട് വാക്കു തർക്കമുണ്ടാകുകയും സന്തോഷ് സജീവിനെ പിടിച്ച് തള്ളുകയും സജീവ് മൺതിട്ടയിൽ നിന്ന് റബർ തോട്ടത്തിലേക്ക് വീഴുകയും അവിടെ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചെയ്തത്. പിന്നീട് മെഡിക്കൽ കോളേജിൽസ ചികിത്സയിൽ കഴിയവേ ഇന്നലെ വൈകിട്ടോട് കൂടി മരണം സ്ഥിരീകരിക്കുകയും ചെയ്തത്. കഴിഞ്ഞ മാസമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ എണ്‍പത് ലക്ഷം രൂപാ സമ്മാനം ലഭിച്ചത്.  കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലേക്കെത്തിയത്. പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വക്തമാകൂവെന്ന് പൊലീസ് അറിയിച്ചു

Latest Videos

ഓൺലൈനിൽ സാധനം വാങ്ങി വിഷം നിര്‍മിച്ചു, കടലക്കറിയിൽ കലര്‍ത്തി, മയൂരനാഥൻ മാത്രം ഭക്ഷണം കഴിച്ചില്ല, ആസൂത്രിത കൊല

 

click me!