തോറ്റ സിപിഎം മാത്രമല്ല, ജയിച്ച കോൺഗ്രസും തിരുത്തൽ നടപടിക്ക്; സുധാകരനെ നിലനിർത്തി കെപിസിസി പുന:സംഘടിപ്പിക്കും

By Web Team  |  First Published Jun 19, 2024, 8:35 AM IST

സംഘടനാ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് കെപിസിസി പുന:സംഘടിപ്പിക്കുന്നത്


തിരുവനന്തപുരം: ലോകസ്ഭ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികളുമായി കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും മറ്റു ചില ഭാരവാഹികളെയും നിലനിര്‍ത്തികൊണ്ട് കെപിസിസി പുന:സംഘടിപ്പിക്കാനാണ് തീരുമാനം.ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സിപിഎമ്മില്‍ തിരുത്തല്‍ നടപടികള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സമിതി യോഗം നടക്കുന്നതിനിടെയാണ് മറുഭാഗത്ത് വലിയ വിജയം നേടിയ കോണ്‍ഗ്രസിലും അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.

സംഘടനാ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കാണാന ലക്ഷ്യമിട്ടാണ് കെപിസിസി പുന:സംഘടിപ്പിക്കുന്നത്. കെ.സുധാകരനെയും ചുരുക്കം ഭാരവാഹികളെയും നിലനിര്‍ത്തിയാവും പുതിയ പട്ടിക തയ്യാറാക്കുക. നാളെ ചേരുന്ന കെപിസിസി എക്സിക്യൂട്ടീവില്‍ കെ.സുധാകരന്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കും.
ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടായെങ്കിലും സംഘടനാ ദൗര്‍ബല്യങ്ങള്‍ ബൂത്ത് തലങ്ങളില്‍ വരെ നന്നായി അനുഭവുപ്പെട്ടുവെന്നാണ് എംപിമാരുടെ അനുഭവം. അതിനാല്‍ തന്നെ തദ്ദേശ തെര‍ഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ കമ്മിറ്റികള്‍ ശക്തിപ്പെടുത്തണമെന്നാണ് തീരുമാനം.

Latest Videos

undefined

പാര്‍ട്ടിയില്‍ അഴിച്ചുപണിയില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ തന്നെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. കെപിസിസി ഭാരവാഹികളില്‍ നിഷ്ടക്രിയരായവരെ ആദ്യം മാറ്റും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച കെപിസിസി സെക്രട്ടറിമാരുടെ പട്ടികയില്‍ വലിയമാറ്റം കൊണ്ടുവരും. ചെറുപ്പക്കാര്‍ക്ക് പ്രധാന്യം നല്‍കി പുനസംഘടന കൊണ്ടുവരാനാണ് കെഎസ് ശബരീനാഥന്‍, റിജില്‍ മാക്കുറ്റി തുടങ്ങി യൂത്ത് കോണ്‍ഗ്രസിന്‍റെ മുന്‍ ഭാരവാഹികളെ കെപിസിസിയിലേക്ക് കൊണ്ടുവരും.

ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ സാമുദായിക പ്രാതിനിത്യം ഉറപ്പാക്കാനും നീക്കമുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, വയനാട്, തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് സ്ഥാനചലനം ഉണ്ടായേക്കും. ഇവിടങ്ങളിലും തലമുറ മാറ്റത്തിനാണ് ശ്രമം. ഗ്രൂപ്പ് പ്രാതിനിത്യത്തിന് അപ്പുറത്ത് പാര്‍ട്ടിയുടെ തിരിച്ചുവരവിന് പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്. ജംബോ പട്ടികയിലേക്ക് പോകാതെ, അതിവേഗം അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് നീക്കം.

'മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന അഭിപ്രായമില്ല, പാർട്ടി ചര്‍ച്ചകൾ പുറത്ത് പറയുന്നവർ ഒറ്റുകാർ'; ബിനോയ് വിശ്വം

തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; 'നവകേരള സദസ് ഗുണം ചെയ്തില്ല', സിപിഎം സംസ്ഥാന സമിതിയിൽ ഇന്നും ചര്‍ച്ചകൾ തുടരും

 

click me!