വോട്ടെണ്ണൽ നടപടികൾ തുടങ്ങി: സ്ട്രോങ് റൂമുകൾ തുറന്നു തുടങ്ങി; 8 മണിയോടെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാറ്റും

By Web Team  |  First Published Jun 4, 2024, 6:34 AM IST

എട്ട് മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതിന് പിന്നാലെ വോട്ടിങ് മെഷീനുകളും എണ്ണിത്തുടങ്ങും


തിരുവനന്തപുരം: വോട്ടെണ്ണൽ നടപടികളുടെ ആദ്യ പടിയായ സ്ട്രോങ് റൂമുകൾ തുറന്നു തുടങ്ങി. തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും കോഴിക്കോടും വടകരയിലും സ്ട്രോങ് റൂമുകൾ തുറന്നു. തിരുവനന്തപുരത്ത് സര്‍വോദയ സ്കൂളിലും എറണാകുളത്ത് മഹാരാജാസ് കോളേജിലുമാണ് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചത്. രാവിലെ ആറ് മണിയോടെയാണ് സ്ട്രോങ് റൂമുകൾ തുറന്ന് തുടങ്ങിയത്. എന്നാൽ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വോട്ടിങ് മെഷീനുകൾ മാറ്റുക. എട്ട് മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതിന് പിന്നാലെ വോട്ടിങ് മെഷീനുകളും എണ്ണിത്തുടങ്ങും.

ലോക്‍സഭാ തെരഞ്ഞെടുപ്പ് ഫലം; ജനഹിതം തത്സമയം അറിയാം- LIVE

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!