'സർവ്വീസ് തുടങ്ങുമ്പോൾ വന്ദേ ഭാരത് കൂടുതൽ വേഗത കൈവരിക്കും', മികച്ച അനുഭവമെന്ന് ലോക്കോ പൈലറ്റ്

By Web Team  |  First Published Apr 17, 2023, 2:44 PM IST

ഷൊർണൂർ പിന്നിട്ടപ്പോൾ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ആണ് സഞ്ചരിച്ചതെന്നും ട്രയൽ റൺ മികച്ച അനുഭവം ആയിരുന്നുവെന്നും ലോക്കോ പൈലറ്റ്


കണ്ണൂ‍ർ : വന്ദേ ഭാരത് കേരളത്തിലൂടെ കൂടുതൽ വേഗത്തിൽ ഓടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂരിലേക്കുള്ള ട്രയൽ റണ്ണിന് നേതൃത്വം നൽകിയ ലോകോ പൈലറ്റ് എം ഐ കുര്യാക്കോസ്. ഷൊർണൂർ പിന്നിട്ടപ്പോൾ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ആണ് സഞ്ചരിച്ചതെന്നും ട്രയൽ റൺ മികച്ച അനുഭവം ആയിരുന്നുവെന്നും ലോക്കോ പൈലറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആദ്യ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി വന്ദേ ഭാരത് എക്സ്പ്രസ് കണ്ണൂരിലെത്തിയപ്പോൾ വലിയ സ്വീകരണമാണ് നൽകിയത്. ട്രെയിനിന്റെ ലോക്കോ പൈലറ്റുമാർക്കും ബിജെപി പ്രവർത്തകരും വിവിധ സംഘടനകളും സ്വീകരണം നൽകിയിരുന്നു. ഇങ്ങനെ ഒരു സ്വീകരണം ഇതാദ്യമാണെന്നാണ് ലോക്കോ പൈലറ്റ് കുര്യാക്കോസ് പറഞ്ഞത്. റെയിൽവേയുടെ നല്ലൊരു കാൽവെപ്പാണ് വന്ദേഭാരത് എന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് യുസർ ഫ്രണ്ട്ലി ആണ്. കംപ്യൂട്ടർ കൺട്രോൾഡ് സിസ്റ്റമായതിനാൽ ഉപയോഗിക്കാൻ ഈസിയാണെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. 

Latest Videos

Read More : ആദ്യ പരീക്ഷണയോട്ടം പൂർത്തിയാക്കി വന്ദേഭാരത്, ഏഴ് മണിക്കൂ‍ർ ഒമ്പത് മിനുട്ടിൽ കണ്ണൂരിൽ

click me!