മലപ്പുറം അമരമ്പലത്ത് പ്രകമ്പനം, ഇടിമുഴക്കം പോലെ ശബ്ദം, ചെറിയ രീതിയിൽ തരിപ്പുണ്ടായതായി നാട്ടുകാർ

By Web Team  |  First Published Sep 9, 2024, 3:08 PM IST

ഭൂമികുലുക്കമല്ല, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോ​ഗസ്ഥർ പറയുന്നത്. 


മലപ്പുറം: മലപ്പുറം ജില്ലയിലെ അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. സംഭവത്തെ തുടർന്ന്  ജനങ്ങൾ പരിഭ്രാന്തരായി. എന്നാൽ ഭൂമികുലുക്കമല്ലെന്ന് റവന്യൂ ഉദ്യോ​ഗസ്ഥർ സ്ഥിരീകരിക്കുന്നുണ്ട്. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ാം വാർഡിലാണ്  ചെറിയ രീതിയിൽ പ്രകമ്പനം ഉണ്ടായത്. രാവിലെ 10.45ഓടെയാണ് സംഭവം. ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും ചെറിയ  തരിപ്പും അനുഭവപ്പെട്ടെന്ന് നാട്ടുകാർ പറഞ്ഞു.  പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഭൂമികുലുക്കമല്ല, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോ​ഗസ്ഥർ പറയുന്നത്. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. 

Latest Videos

click me!