തദ്ദേശ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത കൊവിഡ് പരിശോധന ഇല്ല

കേരളത്തില്‍ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
 


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത കൊവിഡ് പരിശോധന ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ കൊവിഡ് രോഗികള്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് കിട്ടാത്തവര്‍ ഉടന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും കമ്മീഷന്‍ അറിയിച്ചു. കേരളത്തില്‍ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ തപാല്‍ വോട്ട് സംവിധാനം ഒരുക്കിയിട്ടുണ്ട്.
 

click me!