ലൈഫ് മിഷൻ അഴിമതിക്കേസിന്‍റെ ഭാഗമായി നോട്ടീസ് പോലും നൽകാതെയാണ് സരിത്തിനെ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തതും ഫോണ്‍ കസ്റ്റഡിയിലെടുത്തതും. എന്നാല്‍, ആ സമയത്ത് ഉപയോഗിച്ച ഫോണല്ല വിജിലന്‍സ് കസ്റ്റഡിയിലെടുത്തതെന്നാണ് സരിത്ത് പറയുന്നത്.
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്തില്‍ നിന്ന് വിജിലൻസ് പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഫോണ്‍ ഫോറൻസിക് ലാബിലേക്ക് അയച്ചത്. ലൈഫ് മിഷൻ കോഴക്കേസിന്‍റെ ഭാഗമായിട്ടാണ് ഫോണ്‍ പരിശോധിക്കുന്നത്.
ലൈഫ് മിഷൻ അഴിമതിക്കേസിന്‍റെ ഭാഗമായി നോട്ടീസ് പോലും നൽകാതെയാണ് സരിത്തിനെ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തതും ഫോണ്‍ കസ്റ്റഡിയിലെടുത്തതും. ലൈഫ് മിഷൻ കേസിലെ വിശദാംശങ്ങളെടുക്കാനാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത് എന്നാണ് വിജിലൻസിന്‍റെ വിശദീകരണം. അഴിമതി കേസിന്‍റെ അന്വേഷണത്തിലൂടെ സ്വപ്നയ്ക്ക് പിന്നിൽ ആരെന്ന് കണ്ടെത്തുകയാണ് ഫോണ്‍ പരിശോധനയിലൂടെ സർക്കാർ ലക്ഷ്യം. എന്നാല്‍, ലൈഫ് കേസിന്‍റെ സമയത്ത് ഉപയോഗിച്ച ഫോണല്ല വിജിലന്‍സ് കസ്റ്റഡിയിലെടുത്തതെന്ന് സരിത്ത് വ്യക്തമാക്കുന്നത്.
Also Read : 'ഒരു എമൗണ്ട് വാങ്ങിയിട്ട് കീഴടങ്ങണം': സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള ശബ്ദ സംഭാഷണം
Also Read : 'സ്വപ്നയുടെ ആരോപണം ഗൂഢാലോചന, രാഷ്ട്രീയ ലക്ഷ്യം, കള്ളക്കഥയിൽ സിപിഎം തളരില്ല': കോടിയേരി
സ്വപ്നയുടെയും സരിത്തിന്‍റെയും ഫോണുകളിൽ എന്ത് ?
പുതിയ വിവാദങ്ങളിൽ ശ്രദ്ധ കേന്ദ്രമാകുന്നത് സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും മൊബൈൽ ഫോണുകളാണ്. നികേഷ് കുമാർ എന്നയാൾ ബന്ധപ്പെട്ടാൽ ഫോണ്‍ കൈമാറാനാണ് ഷാജ് കിരണ്‍ നിർദ്ദേശിച്ചതെന്നാണ് സ്വപ്നയുടെ ആക്ഷേപം. ബുധനാഴ്ച സരിത്തിനെ വിജിലൻസ് കസ്റ്റഡിയിൽ എടുത്തതും ഫോണ്‍ പിടിച്ചെടുക്കാനാണ്.
ഫോണിന് വേണ്ടി നാടകീയമായിട്ടായിരുന്നു സരിത്തിന്‍റെ കസ്റ്റഡി. മുഖ്യമന്ത്രിയുടെ ദൂതനെന്ന് ഷാജ് കിരണ്‍ പറയുന്നയാൾക്ക് ഫോണ്‍ കൈമാറണമെന്നായിരുന്നു നിർദ്ദേശം. രണ്ട് ദിവസമായി രണ്ട് മൊബൈൽ ഫോണുകളിലാണ് പുതിയ വിവാദങ്ങൾ ചുറ്റിത്തിരിയുന്നത്. പഴയ കാര്യങ്ങളല്ല പുതിയത് പലതും ഉൾപ്പെട്ട തന്‍റെ ഫോണ്‍ സ്വന്തമാക്കാൻ നീക്കമുണ്ടെന്ന് സ്വപ്ന പറഞ്ഞതോടെയാണ് ഫോണിൽ എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. സ്വപ്നയുടെ ഈ ആക്ഷേപത്തിന് ബലമേകുന്നത് ബുധനാഴ്ചത്തെ വിജിലൻസ് നടപടികളായിരുന്നു. സ്വപ്നയുടെ ഒപ്പമുള്ള സരിത്തിന്‍റെ ഫോണാണ് വിജിലൻസ് കസ്റ്റഡിയിൽ വാങ്ങിയത്.
വിജിലൻസ് അന്വേഷിക്കുന്നത് ലൈഫ് മിഷൻ കോഴക്കേസാണ്. ഇതിൽ ശിവശങ്കറിനും സ്വപ്നക്കും ശേഷമുള്ള പ്രതിയാണ് സരിത്ത്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സരിത്തിനെ കസ്റ്റഡിയിലെടുത്തപ്പോൾ ലൈഫ് മിഷൻ കേസ് സംബന്ധിച്ച് ഒന്നും ചോദിച്ചില്ലെന്നും സരിത്ത് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയങ്കിൽ ഫോണ്‍ പിടിച്ചെടുക്കാനായിരുന്നോ കസ്റ്റഡി നാടകമെന്ന ആക്ഷേപവും ഉയരുന്നു. ഫോണ്‍ വാങ്ങിയതിനെതിരെ നിയമപരമായി നീങ്ങുമെന്ന് സ്വപ്നയുടെയും സരിത്തിന്‍റെയും അഭിഭാഷകരും വ്യക്തമാക്കി കഴിഞ്ഞു.