പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ച് നേതാക്കൾ; തലശ്ശേരിയിൽ പൊതുദർശനം തുടരുന്നു; സംസ്കാരം 5 മണിക്ക്

By Web TeamFirst Published Sep 29, 2024, 11:41 AM IST
Highlights

കൃത്യം എട്ട് മണിക്ക് തന്നെ കോഴിക്കോട് നിന്നുള്ള വിലാപയാത്ര ആരംഭിച്ചിരുന്നു. പ്രത്യേക പോയിന്റുകളിലാണ് അന്ത്യാഭിവാദ്യമർപ്പിക്കാൻ പ്രവർത്തകർക്ക് സൗകര്യമൊരുക്കിയിരുന്നത്. 

കണ്ണൂർ: പുഷ്പന് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ. കണ്ണൂരിലെ കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ ഇന്നലെയാണ് അന്തരിച്ചത്. തലശ്ശേരിയിലും തുടർന്ന് ചൊക്ലിയിലും മൃതദേഹം പൊതുദർശനത്തിക്കും. തലശ്ശേരി ടൗൺഹാളിൽ നിരവധി നേതാക്കൾ പുഷ്പന് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തി. കൃത്യം എട്ട് മണിക്ക് തന്നെ കോഴിക്കോട് നിന്നുള്ള വിലാപയാത്ര ആരംഭിച്ചിരുന്നു. പ്രത്യേക പോയിന്റുകളിലാണ് അന്ത്യാഭിവാദ്യമർപ്പിക്കാൻ പ്രവർത്തകർക്ക് സൗകര്യമൊരുക്കിയിരുന്നത്. നിരവധി പാർട്ടി പ്രവർത്തകരാണ് വഴിയരികിൽ കാത്തുനിന്ന് യാത്രാമൊഴി നൽകിയത്. 

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെയായിരുന്നു പുഷ്പന്റെ അന്ത്യം. കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് വിലാപയാത്രയായിട്ടാണ് മൃതദേഹം എത്തിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് തലശ്ശേരിയിലേക്ക് പുറപ്പെട്ടത്. കോഴിക്കോടും തലശേരിയിലുമുള്ള നിരവധി നേതാക്കൾ വാഹനത്തിന് അകമ്പടിയായിട്ടുണ്ടായിരുന്നു. വൈകിട്ട് 5 മണിക്കാണ് ചൊക്ലിയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടത്തുക. നിരവധി നേതാക്കളാണ് തലശ്ശേരി ടൗൺഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 

Latest Videos

click me!