തൊടുപുഴ നഗരസഭ ഭരണം അട്ടിമറിയിലൂടെ എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് വിമതൻ സനീഷ് ജോർജാണ് നഗരസഭ ചെയർമാൻ.
തൊടുപുഴ: തൊടുപുഴ നഗരസഭയിലെ വൈസ് ചെയർപേഴ്സണ്‍ പദവിയും എൽഡിഎഫിന്. ജെസി ജോണി നഗരസഭ വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം. ജെസി ജോണിക്ക് 14 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിക്ക് 13 വോട്ടും ലഭിച്ചു. ലീഗ് സ്വതന്ത്രയായാണ് ജെസി ജോണി വിജയിച്ചത്.
തൊടുപുഴ നഗരസഭ ഭരണം അട്ടിമറിയിലൂടെ എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് വിമതൻ സനീഷ് ജോർജാണ് നഗരസഭ ചെയർമാൻ. സനീഷിന്‍റെയും യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയുടെയും പിന്തുണയിൽ ഒരംഗത്തിന്‍റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ഭരണം പിടിച്ചത്. 35 അംഗ നഗരസഭയിൽ എൽഡിഎഫ് 14, യുഡിഎഫ് 13, ബിജെപി 8 എന്നിങ്ങനെയാണ് കക്ഷിനില. രണ്ട് യുഡിഎഫ് വിമതരാണ് നഗരസഭയിലുള്ളത്. ഇതിൽ നിസ സക്കീറിന്‍റെ പിന്തുണയോടെ 14 സീറ്റുകളുമായി യുഡിഎഫ് ഭരണം ഉറപ്പിച്ചതായിരുന്നു. എന്നാൽ രാത്രി നടന്ന ചർച്ചയിലൂടെ എൽഡിഎഫ് ഭരണം പിടിച്ചെടുത്തു. ലീഗ് സ്വതന്ത്ര സ്ഥാനാത്ഥിയായി ജയിച്ച ജെസി ജോണിക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് അറിയിച്ചു.