നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വൻ അപകടം; മണ്ണിനടിയിൽ കുടുങ്ങിയ ആളെ സാഹസിക ദൗത്യത്തിനൊടുവിൽ രക്ഷപ്പെടുത്തി

By Web Team  |  First Published Sep 17, 2024, 1:48 PM IST

നെയ്യാറ്റിനകര ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയത്


തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിനകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ ആളെ ഒരു മണിക്കൂറിലധകം നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവിൽ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.ഇന്ന് ഉച്ചയോടെയാണ് നെയ്യാറ്റിൻകര ആനാവൂരിൽ പറമ്പിലെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയുടെ മുകളിലേക്ക് വീണത്.

നെയ്യാറ്റിനകര ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയത്. പൂര്‍ണമായും മണ്ണിനടയിൽ കുടുങ്ങിയ ഷൈലനെ രക്ഷിക്കാനുള്ള ശ്രമവും ഉടൻ ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മുകളിലെ മണ്ണ് നീക്കാനായി. ശരീരത്തിലെ മണ്ണ് നീക്കം ചെയ്തെങ്കിലും ഷൈലന്‍റെ കാലിന്‍റെ ഭാഗം ഉള്‍പ്പെടെ  മണ്ണിനടിയിൽ കുടുങ്ങി കിടന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചയ്ക്ക് രണ്ടോടെയാണ്  തൊഴിലാളിയെ മണ്ണിൽ നിന്ന് പുറത്തെടുത്തത്. സ്ട്രച്ചറിൽ പുറത്തെത്തിച്ചശേഷം വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. തോട്ടത്തിൽ മണ്ണെടുക്കുന്ന ജോലി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്.

Latest Videos

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു, ബസ് വീണ്ടും മുന്നോട്ട് നീങ്ങി; ഗുരുതര പരിക്ക്

 

click me!