ആരോപണവുമായി കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ; 'കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷാ ഫലം ചോർന്നു'

By Web Team  |  First Published Dec 19, 2024, 8:05 PM IST

കണ്ണൂർ സർവകലാശാലയുടെ ഡിഗ്രി രണ്ടാം സെമസ്റ്റർ പരീക്ഷ ഫലം ‌ ചോർന്നുവെന്ന് കെഎസ്‌യു നേതാവ്


കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഡിഗ്രി രണ്ടാം സെമസ്റ്റർ പരീക്ഷ ഫലം ‌ ചോർന്നുവെന്ന് ആരോപണം. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റേതാണ് ആരോപണം. രണ്ടാം സെമസ്റ്റ‍ർ പരീക്ഷാ ഫലം വാട്സ്ആപ്പ് ഗ്രൂപുകളിൽ പ്രചരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം പന്ത്രണ്ടാം തീയതിയാണ് പരീക്ഷ പൂർത്തിയായത്.
 

Latest Videos

click me!