കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡില്‍,ഇന്നലെ കളക്ഷന്‍ 9.05 കോടി,ജീവനക്കാരെ അഭിനന്ദിച്ച് സിഎംഡി

By Web Team  |  First Published Dec 24, 2023, 2:51 PM IST

ഡിസംബർ മാസം 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്. കെഎസ്ആർടിസി മാനേജ്മെന്‍റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ  ഫലമായാണ് റെക്കോർഡ് വരുമാനം ലഭിച്ചതെന്ന് ബിജു പ്രഭാകര്‍


തിരുവനന്തപുരം; കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡിലേക്ക്  അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച (ഡിസംബർ 23 ) ന് പ്രതിദിന വരുമാനം 9.055 കോടി രൂപയായിരുന്നു.ഡിസംബർ മാസം 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്. കെഎസ്ആർടിസി മാനേജ്മെന്‍റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ  ഫലമായാണ് റിക്കാർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും  അഭിനന്ദിക്കുന്നതായും സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിംഗും നടത്തി കൂടുതൽ ബസ്സുകൾ നിരത്തിൽ ഇറക്കിയും ഓഫ് റോഡ് നിരക്ക് കുറച്ചും  ഓപ്പറേറ്റ് ചെയ്ത ബസ്സുകൾ ഉപയോഗിച്ച് തന്നെ അധിക ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തും  ശബരിമല സർവിസിന് ബസ്സുകൾ  നൽകിയപ്പോൾ അതിന് ആനുപാതികമായി സർവീസിന് ബസ്സുകളും ക്രൂവും നൽകുവാൻ കഴിഞ്ഞതും  മുഴുവൻ ജീവനക്കാരും കൂടുതൽ ആത്മാർത്ഥമായി ജോലി ചെയ്തും ആണ് 9.055 കോടി രൂപ  വരുമാനം നേടുവാൻ കഴിഞ്ഞത്.

Latest Videos

10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ്  ലക്ഷ്യമിട്ടിട്ടുള്ളത്  എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതൽ ബസ്സുകൾ NCC ,GCC വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയുമാണ്  എന്നും സിഎംഡി അറിയിച്ചു

click me!