കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം, 4 വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം നൽകി; ഒറ്റത്തവണയായി വിതരണം

മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. 2020 ഡിസംബറിലാണ് കെഎസ്ആർടിസിയിൽ ഇതിന് മുമ്പ് ഒന്നാം തീയതി മുഴുവൻ ശമ്പളം കൊടുത്തത്.

KSRTC paid Salary for employees on the first day of month

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ഒന്നാം തീയതി ശമ്പളമെത്തി തുടങ്ങി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി വിതരണം ചെയ്തെന്ന് പൂര്‍ത്തിയാക്കിയെന്ന് കെഎസ്ആർടിസി അറിയിച്ചു. ഓവർ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം. സർക്കാർ സഹായം കിട്ടുന്നതോടെ ഇതിൽ 50 കോടി തിരിച്ചടക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. 2020 ഡിസംബറിലാണ് കെഎസ്ആർടിസിയിൽ ഇതിന് മുമ്പ് ഒന്നാം തീയതി മുഴുവൻ ശമ്പളം കൊടുത്തത്.

മാസം ആദ്യം ശമ്പളം എന്ന കെഎസ്ആർടിസി ജീവനക്കാരുടെ ആവശ്യം നടപ്പാകുന്നു. ശമ്പളം മുടങ്ങുന്നതും ഗഡുക്കളായി നൽകുന്നതും ഇനി പഴങ്കഥയാവുമെന്ന് കഴിഞ്ഞ മാസമാണ് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ ജീവനക്കാര്‍ക്ക് വാക്ക് നല്‍കിയത്. 10.8% പലിശയിൽ എസ്ബിഐയിൽ നിന്ന് എല്ലാ മാസവും 100 കോടിയുടെ ഓവർ ഡ്രാഫ്റ്റ് ഒരുക്കിയാണ് സ്ഥിരം സംവിധാനം ഒരുക്കുന്നത്. സർക്കാർ നിലവിൽ നൽകുന്ന 50 കോടിയുടെ പ്രതിമാസ സഹായം തുടർന്നും നൽകും. ഇത് ഓവർഡ്രാഫ്റ്റിലേക്ക് അടക്കും. ചെലവ് ചുരുക്കിയും വരുമാനം കൂട്ടിയും ബാക്കി തുക, എല്ലാ മാസവും 20നുള്ളിൽ അടച്ചുതീർക്കാനാണ് പദ്ധതി. മുമ്പും ഓവർഡ്രാഫ്റ്റ് പരീക്ഷണം കെഎസ്ആർടിസി നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റിലൂടെ ഇത്തവണ പദ്ധതി നടത്താമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!