യാത്രക്കാരുടെ ശ്രദ്ധക്ക്, കെഎസ്ആർടിസിയും 'ത്രെഡ്സില്‍',കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രെന്‍ഡിനൊപ്പം ആദ്യം

By Kishor Kumar K C  |  First Published Jul 8, 2023, 11:05 AM IST

യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടിയാണ് പുതിയ സാമൂഹ്യമാധ്യമത്തില്‍ ചേര്‍ന്നതെന്ന്  കെഎസ്ആർടിസി


തിരുവനന്തപുരം:ഇനിയിപ്പോൾ നിങ്ങളും ചോദിച്ചേക്കാം കെഎസ്ആർടിസി  'ത്രെഡ്സില്‍'-ൽ ഇല്ലേ എന്ന്.ആശങ്ക വേണ്ട, പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെന്‍ഡ് അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ'ത്രെഡ്സില്‍' .കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും  കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ 'ത്രെഡ്സില്‍ അക്കൗണ്ട് തുറന്നു.കെഎസ്ആർടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റു വിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ പുതിയ അക്കൗണ്ടും ഫോളോ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു

 </

Latest Videos

undefined

ഇത് കോപ്പിയാ. കോപ്പിയടിച്ചത് തന്നെയാ..; ത്രെഡ്സിനെതിരെ കേസുമായി ട്വിറ്റർ

ത്രെഡ്സില്‍ കയറാന്‍ എളുപ്പം നിര്‍ത്തിപ്പോകാന്‍ ഇത്തിരി പാടാണ്; പണി ഇന്‍സ്റ്റഗ്രാമിന് കിട്ടും.!

 

click me!