അതുപോലെ തന്നെ ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ പുതിയ കണ്ടെത്തൽ. പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോർവാഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനയിൽ യദു ഓടിച്ച ബസിൻ്റെ സ്പീഡ് ഗവണറും ജിപി എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസമായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. അതുപോലെ തന്നെ ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കെഎസ് ആർടിസി ബസ് ഡ്രൈവർക്കെതിരെ മേയർ നൽകിയ കേസിൽ കുറ്റപത്രം അതിവേഗം നൽകാനുള്ള തയ്യാറെടുപ്പിലാണ് പൊലിസ്. ചൊവ്വാഴ്ച മേയർ ആര്യ രാജേന്ദ്രൻെറ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തും.ഡ്രൈവർ യഥു ലൈഗിംകാധിക്ഷേപം കാണിച്ചുവെന്ന പരാതയിലാണ് അന്വേഷണം വേഗത്തിൽ പുരോഗമിക്കുന്നത്.
അതേ സമയം യദു നൽകിയ പരാതിയിൽ പ്രതിയാക്കപ്പെട്ട മേയർക്കും എംഎൽഎക്കുമെതിരെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. പ്രധാന തെളിവായ മെമ്മറി കാർഡും ആരെടുത്ത് കൊണ്ടുപോയെന്ന് ഇപ്പോഴും കണ്ടെത്താൻ പൊലിസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് മേയറുടെ പരാതിയിൽ കുറ്റപത്രം നൽകാനായി ബസ്സ് പരിശോധന നടന്നത്. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്.
മേയർ സഞ്ചരിച്ച വാഹനം അമിത വേഗത്തിൽ ബസ് മറികടന്നോയെന്നറിയാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ബസ്സിൽ നിന്നും കിട്ടിയില്ല. പക്ഷെ പരാതിക്കാരിയുടെ മൊഴിയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റപത്രം നൽകാനാണ് തീരുമാനം. കൻോണ്‍മെൻ് പൊലിസാണ് അന്വേഷണം നടത്തുന്നത്. മെമ്മറി കാർഡ് കാണാതായ കേസിൽ തമ്പാനൂർ പൊലിസാണ് അന്വേഷണം നടത്തുന്നത്.