കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും മത്സരിച്ച് പാഞ്ഞു, മോട്ടോര്‍ വാഹന വകുപ്പ് പിന്തുടര്‍ന്ന് പിടികൂടി; കേസ്

By Web Team  |  First Published Dec 23, 2023, 12:58 PM IST

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്


കൊല്ലം: ചാത്തന്നൂരിൽ കെ എസ് ആർ ടി സി ബസും ടൂറിസ്റ്റ് ബസും മത്സരിച്ച് ഓടിയതിൽ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കൊല്ലം ജില്ലയിലെ കൊട്ടിയം മുതൽ ചാത്തന്നൂര്‍ വരെയാണ് രണ്ട് ബസുകളും മത്സരിച്ച് പാ‌ഞ്ഞത്. എന്നാൽ മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ബസുകളെ പിന്തുടര്‍ന്ന് പിടികൂടി. പിന്നാലെ രണ്ട് ഡ്രൈവര്‍മാര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു. കോട്ടയം വൈക്കത്ത് നിന്ന് ശിവഗിരിയിലേക്ക് തീർത്ഥാടകരുമായി വന്നതാണ് ടൂറിസ്റ്റ് ബസ്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. അപകടകരമായ നിലയിലാണ് രണ്ട് ബസുകളും ഓടിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Nava Kerala Sadas | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

Latest Videos

click me!