സംസ്ഥാനത്തെ 59 അണക്കെട്ടുകളുടെ ബഫർ സോൺ വ്യാപിപ്പിക്കാൻ കെഎസ്ഇബി നീക്കം; കടുത്ത ആശങ്കയിൽ ഇടുക്കി ജില്ലക്കാർ

Published : Apr 10, 2025, 06:13 AM IST
സംസ്ഥാനത്തെ 59 അണക്കെട്ടുകളുടെ ബഫർ സോൺ വ്യാപിപ്പിക്കാൻ കെഎസ്ഇബി നീക്കം; കടുത്ത ആശങ്കയിൽ ഇടുക്കി ജില്ലക്കാർ

Synopsis

സംസ്ഥാനത്ത് കെഎസ്ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫർ സോൺ പരിധി വ്യാപിപ്പിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിൽ ആശങ്ക

തിരുവനന്തപുരം: അണക്കെട്ടുകളുടെ ബഫര്‍ സോൺ പരിധി വ്യാപിപ്പിക്കാനുള്ള കെഎസ്ഇബി നീക്കത്തിൽ ആശങ്ക. സംസ്ഥാനത്ത് കെഎസ്ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫർ സോൺ പരിധി വ്യാപിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതിലാണ് ഡാമുകളുടെ സമീപത്ത് താമസിക്കുന്നവർ ആശങ്കയിൽ കഴിയുന്നത്. ഇടുക്കിയിലെ 24 അണക്കെട്ടുകളുടെ പരിസരത്ത് താമസിക്കുന്നവരെയാണ് തീരുമാനം ഏറ്റവുമധികം ബാധിക്കുക. പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കെ,  ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയിട്ടില്ലെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്ത് ജലവിഭവ വകുപ്പിൻ്റെ പരിധിയിലുള്ള അണക്കെട്ടുകളുടെ ബഫർസോൺ പരിധി വ്യാപിക്കിപ്പാനുള്ള നീക്കം വ്യാപക പ്രതിഷേധത്തിനൊടുവിലാണ് പിൻവലിച്ചത്. ഇതിന് പിന്നാലെയാണ് കെഎസ്ഇബി സമാന നടപടിക്ക് ഒരുങ്ങുന്നത്. ജലാശയത്തിൽ ജണ്ട ഇട്ട് തിരിച്ച സ്ഥലത്തു നിന്ന് 20 മീറ്റർ ചുറ്റളവിൽ സമ്പൂർണ നിർമ്മാണ നിരോധവനും 1000 മീറ്റർ പരിധിയിൽ നിർമ്മാണങ്ങൾക്ക് എൻ ഒ സി നിർബന്ധമാക്കാനുമാണ് ലക്ഷ്യം. ഈ രീതിയിലുള്ള നിയന്ത്രണങ്ങൾ വന്നാൽ ഇടുക്കിയിൽ മാത്രം ഒരു നഗരസഭയും 23 പഞ്ചായത്തുകളും ഉൾപ്പെടുന്ന ജനവാസമേഖലയെ അത് പ്രതികൂലമായി ബാധിക്കും.

അണക്കെട്ടുകളോട് ചേർന്നുള്ള പത്തു ചെയിൻ മേഖലകളിൽ പട്ടയ വിതരണം നടത്തുമെന്ന് റവന്യു വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈദ്യുതി വകുപ്പ് ഇക്കാര്യത്തിൽ അന്തിമ നിലപാട് അറിയിച്ചിട്ടില്ല. ഫുൾ റിസർവോയർ ലെവലിനെ ബാധിക്കാത്ത തരത്തിൽ പട്ടയം നൽകാമെന്നായിരുന്നു നേരത്തെയുളള നിലപാട്. പത്തുചെയിൻ മേഖലയിൽ ഇനിയും 3500ലേറെ പേർക്ക് പട്ടയം കിട്ടാനുണ്ട്. ഏറ്റവും അധികം ഡാമുകളുള്ള ഇടുക്കി ജില്ലയെ സാരമായി ബാധിക്കുന്ന നീക്കവുമായി സർക്കാർ മുന്നോട്ടു പോയാൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് നീക്കം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്