'മകളെയോർത്ത് മരണം വരെ ഉള്ളുനീറിയാണ് ശങ്കരനാരായണൻ പോയത്'; ഒപ്പം ജയിലിൽ കിടന്ന സുഹൃത്ത്

ചാരങ്ങാട്ടെ ശങ്കരനാരായണൻ്റെ ഏറ്റവും അടുത്ത സുഹൃത്തും ഒരു ശങ്കരനാരായണനാണ്. മുഹമ്മദ് കോയ കൊലപാതക കേസിൽ ചാരങ്ങാട്ടെ ശങ്കരനാരായണനൊപ്പം ജയിലിൽ കിടന്ന ഈ ശങ്കരനാരായണനെയും ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു.

krishna priya father shankaranarayanan's  friend in memories about Krishnapriya  and shankaranarayanan

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണ പ്രിയയുടെ അച്ഛന്‍ ശങ്കരനാരായണൻ ഇന്നലെയാണ് മരിച്ചത്. മകളുടെ കൊലയാളി വെടിയേറ്റ മരിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ ശങ്കരനാരായണൻ കേരള മനസാക്ഷി മറക്കാത്ത മുഖമാണ്. ചാരങ്ങാട്ടെ ശങ്കരനാരായണൻ്റെ ഏറ്റവും അടുത്ത സുഹൃത്തും ഒരു ശങ്കരനാരായണനാണ്. മുഹമ്മദ് കോയ കൊലപാതക കേസിൽ ചാരങ്ങാട്ടെ ശങ്കരനാരായണനൊപ്പം ജയിലിൽ കിടന്ന ഈ ശങ്കരനാരായണനെയും ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു. സുഹൃത്തിന് മകൾ കൃഷ്ണപ്രിയയോടുണ്ടായിരുന്ന ഹൃദയബന്ധം പറയുമ്പോൾ ശങ്കരനാരായണന് ഇപ്പോഴും സങ്കടം സഹിക്കാനാവുന്നില്ല.

സ്വന്തം മക്കളുടെ ഓർമ്മകൾ ഒരിയ്ക്കലും മാഞ്ഞുപോവില്ലെന്ന് ശങ്കരനാരായണൻ പറഞ്ഞു. ശങ്കരനാരായണനൊപ്പം കേസിൽപ്പെട്ടു. ഹൈക്കോടതി നിരപരാധിത്വം അറിഞ്ഞ് വെറുതെ വിട്ടു. ശങ്കരനാരായണൻ കൂടപ്പിറപ്പ് പോലെയാണെന്നും മരിച്ചതിൽ അതിയായ വിഷമമുണ്ടെന്നും സുഹൃത്ത് പറയുന്നു. അവസാന കാലം വരെ മകളുടെ മരണത്തിൽ ശങ്കരനാരായണന് വേദനയുണ്ടായിരുന്നു. സാഹചര്യത്തെളിവുകൾ അനുസരിച്ച് മുഹമ്മദ് കോയ കോയ തന്നെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് അറിയുന്നത്. കുട്ടിയെ തെരയാൻ കോയയും ശങ്കരനാരായണനൊപ്പം പോവുമായിരുന്നു. എല്ലാവരോടും ഇഷ്ടമുള്ള ഒരു മോളായിരുന്നു കൃഷ്ണ പ്രിയയെന്നും ശങ്കരനാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

Latest Videos

കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നായിരുന്നു ക്രിഷ്ണപ്രിയയുടേത്. മഞ്ചേരി എളങ്കൂരിൽ ഏഴാം ക്ലാസുകാരിയായ കൃഷ്ണപ്രിയ സ്‌കൂൾ വിട്ടുവരികെയാണ് അയൽവാസിയായ മുഹമ്മദ് കോയ (24) ബലാത്സം​ഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയത്. 2001 ൽ കേരളത്തെ പിടിച്ചുകുലുക്കിയ കൃഷ്ണപ്രിയ വധക്കേസിൽ പ്രതിയെ തെളിവുകൾ നിരത്തി കോടതി ശിക്ഷിച്ചു. 2002 ൽ പ്രതി ജാമ്യത്തിലിറങ്ങിയപ്പോളാണ് ഒരുപാട് കേട്ട പീഡന വാർത്തകൾ പോലെ തീരുമായിരുന്ന ഈ കേസ്, ഒരച്ഛന്റെ കയ്പ്പുനിറഞ്ഞ കണ്ണീരിൽ തീർത്ത പകയുടെ മറ്റൊരു അധ്യായത്തിലേക്ക് കടന്നത്.

Also Read: ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയയുമായി ചങ്ങാത്തം, നാട്ടുകാർ കിറുക്കെന്ന് പറഞ്ഞു; ആ രാത്രി നടന്നതെല്ലാം രഹസ്യം

2002 ജൂലായ് 27 ന് മുഹമ്മദ് കോയ വെടിയേറ്റ് കൊല്ലപ്പെട്ടു. തെളിവുകൾ നിരന്നതോടെ മഞ്ചേരി സെഷൻസ് കോടതി മുതൽ ജില്ലാ കോടതിവരെ ശങ്കരനാരായണനെയും മറ്റ് രണ്ടു പ്രതികളെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. എന്നാൽ 2006 മെയ് മാസത്തിൽ ശങ്കരനാരായണനെ ഹൈക്കോടതി വെറുതേവിട്ടു. മുഹമ്മദ് കോയക്ക് കൂടുതൽ ശത്രുക്കളുണ്ടാകാമെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ശങ്കരനാരായണനെ വെറുതേ വിട്ടത്. പ്രോസിക്യൂഷനോടുള്ള ഹൈക്കോടതിയുടെ നിർണായകമായ ചോദ്യമാണ് ശങ്കരനാരായണന് രക്ഷയായത്. സ്ഥിരം കുറ്റവാളിയായ അഹമ്മദ് കോയക്ക് ശങ്കരനാരായണൻ മാത്രമായിരുന്നോ ശത്രു. അങ്ങനെ വാദപ്രതിവാദങ്ങൾക്കൊടുവിൽ ശങ്കരനാരായണനെ ഹൈക്കോടതി വെറുതേ വിടുകയായിരുന്നു.

Also Read: മകളെ പിച്ചിച്ചീന്തിയ കുറ്റവാളിയെ കൊന്ന കേസിലെ പ്രതി, കൃഷ്ണപ്രിയയുടെ ഓർമകളും പേറി ജീവിച്ച ശങ്കരനാരായണൻ

vuukle one pixel image
click me!