ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയയുമായി ചങ്ങാത്തം, നാട്ടുകാർ കിറുക്കെന്ന് പറഞ്ഞു; ആ രാത്രി നടന്നതെല്ലാം രഹസ്യം

പീഡിപ്പിക്കപ്പെട്ട പെൺമക്കളുള്ള എല്ലാ അച്ഛൻമാർക്കും എക്കാലത്തേക്കുമായി ഒരേയൊരു ഹീറോ... അതാണ് ശങ്കരനാരായണൻ

Krishna priya father shankaranarayanan Befriending Ahmed Koya who was released on bail locals called him a scoundrel everything that happened that night is a secret

മലപ്പുറം: പെൺകുഞ്ഞുങ്ങളോട് വല്ലാത്ത കരുതലുള്ള ചിലരെങ്കിലും മറക്കാതെ മനസ്സിൽ കൊണ്ട് നടക്കുന്ന പേരാണ് മഞ്ചേരിക്കാരൻ ശങ്കരനാരായണൻ. സിനിമാക്കഥയെ പോലെ നടുക്കത്തോടെയും അമ്പരപ്പോടെയും മാത്രം ഓർക്കുന്ന ഒരു യഥാർത്ഥ ജീവിത കഥയാണ് അത്. രണ്ടായിരത്തി ഒന്ന് ഫെബ്രുവരിയിലെ ആ വൈകുന്നേരം പശുക്കളെ വളർത്തി ജീവിച്ചു പോന്ന ശങ്കരനാരായണൻ എന്ന ആ മനുഷ്യന് ഒരിക്കലും മറക്കാനാകുമായിരുന്നില്ല. പതിമുന്ന് വയസ്സ് മാത്രം പ്രായമുള്ള തന്റെ മകൾ കൃഷ്ണപ്രിയയെ സ്കൂൾ വിട്ട് തിരിച്ചെയത്തിയില്ല. പിന്നീട് നടത്തിയ തിരച്ചലിൽ  അവളുടെ മുറിവേറ്റ് ചോരവാർന്ന മൃതദേഹം വഴിയിലുള്ള തോട്ടത്തിൽ കണ്ടെത്തി. തിരയാൻ കൂടെയുണ്ടായിരുന്നത് അയൽവാസിയായ മുഹമ്മദ് കോയ.  ശങ്കരനാരായണന്‍റെ മനസ്സ് മുറിഞ്ഞ് പോയി. പരിചയക്കാർ ആരെങ്കിലും ആകാം കൊലപ്പെടുത്തിയത്  സംശയത്തിൽ പൊലിസിന്‍റെ അന്വേഷണം നീണ്ടു. തിരച്ചിലിന് മുന്നിലുണ്ടായിരുന്ന അയൽവാസി മുഹമ്മദ് കോയ പിന്നീട് മുങ്ങി. നാട്ടിലെ സ്ത്രീകളെ ഉപദ്രവിച്ചതും ഒളിനോട്ടത്തിനും ലഹരിക്കേസുകളിലും മറ്റും പ്രതിയായ 24 കാരൻ മുഹമ്മദ് കോയയെ പിടികൂടി പൊലിസ്. ഇയാൾ കൃഷ്ണപ്രിയയെ കൊന്ന് തള്ളുന്നതിനിടെ കൈക്കലാക്കിയ ആഭരണവും കണ്ടെടുത്തു. ഇതേ വരെയുള്ള കഥ സാധാരണ കൊലപാതക്കേസുകളിലെ പതിവ് ചിത്രം. പക്ഷെ പിന്നീടാണ് യഥാർത്ഥ ക്ലൈമാക്സ്.

മഞ്ചേരി കോടതി ശിക്ഷിച്ച ശങ്കരനാരായണൻ, ഹൈക്കോടതിയുടെ ഒരൊറ്റ ചോദ്യത്തിൽ ജയിൽ മോചിതനായി; പിന്നെ ഹീറോയും!

Latest Videos

മകൾ പാറി നടന്ന ആ വീടിനുള്ളിൽ ശങ്കരനാരായണൻ കയറാതെയായി. അവളോടൊപ്പം കിടന്നിരുന്ന കട്ടിൽ വീടിന് പുറത്തേക്കിട്ട് രാത്രികളിൽ തീ അണയാത്ത മനസ്സുമായി അയാൾ കഴിഞ്ഞു. കൊല നടന്ന്  മാസങ്ങൾക്കകം പ്രതി ജാമ്യത്തിലിറങ്ങി. പുറത്തിറങ്ങിയ മുഹമ്മദ് കോയയുമായി ശങ്കരനാരായണൻ ചങ്ങാത്തത്തിലായി. നാട്ടുകാർ തലയിൽ കൈവെച്ചു. അയാൾക്ക് കിറുക്കെന്ന് പറഞ്ഞു. അവരൊന്നിച്ച് നാട്ടിലെ പാറപ്പുറത്തിരുന്ന് മദ്യപിച്ചു. അങ്ങനെ നാട്ടുവർത്തമാനങ്ങളൊക്കെ പറഞ്ഞു.

2002 ജൂലൈ മാസം ആ നാട് കേട്ടുണർന്നത് മുഹമ്മദ് കോയയുടെ മരണവാർത്തായിരുന്നു. കുഞ്ഞ് കൃഷ്ണപ്രിയയുടെ കൊലയാളി പൊട്ടക്കിണറ്റിൽ വെടിയേറ്റ് മരിച്ച നിലയിൽ! കൊന്നതാരെന്ന് പൊലിസിന് സംശയമുണ്ടായിരുന്നില്ല. പൊലിസ് ശങ്കരനാരായണനെ വീട്ടിലെത്തി, അറസ്റ്റ് ചെയ്തു. ആ രാത്രി എന്ത് നടന്നുവെന്ന രഹസ്യം ശങ്കരനാരായണൻ ആരോടും പറഞ്ഞില്ല. എന്നെന്നേക്കുമായി ആ രഹസ്യം അയാൾ മനസ്ലിലൊളിപ്പിച്ചു. ഒരു കോടതിയിലും കുറ്റം ഏറ്റു പറഞ്ഞില്ല. മഞ്ചേരി സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചു. കണ്ണുൂർ സെൻട്രൽ ജയിലിലേക്കയച്ചു. അപ്പീലിൽ ഹൈക്കോടതി പ്രോസിക്യൂഷനോട് ആ നിർണായക ചോദ്യം ചോദിച്ചു. സ്ഥിരം കുറ്റവാളിയായ അഹമ്മദ് കോയക്ക് ശങ്കരനാരായണൻ മാത്രമായിരുന്നോ ശത്രു. അങ്ങനെ വാദപ്രതിവാദങ്ങൾക്കൊടുവിൽ ശങ്കരനാരായണനെ ഹൈക്കോടതി വെറുതേ വിട്ടു. വിട്ടയക്കപ്പെട്ടപ്പോൾ, ജയിലും കടന്ന് സ്വതന്ത്രനായി ശങ്കരനാരായണൻ നീട്ടിവളർത്തിയ താടിയും മുടിയും വെട്ടിയൊതുക്കി, നിയമ പ്രകാരമുള്ള മുന്നറിയിപ്പ് ഓർത്ത് ഒരിക്കലെങ്കിലും ചിരിച്ചു കാണും. 'ആരും നിയമം കൈയിലെടുക്കരുത്'... പീഡിപ്പിക്കപ്പെട്ട പെൺമക്കളുള്ള എല്ലാ അച്ഛൻമാർക്കും എക്കാലത്തേക്കുമായി ഒരേയൊരു ഹീറോ.. അതാണ് ശങ്കരനാരായണൻ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!