'യുഡിഎഫ് തരംഗം', തോറ്റാൽ പിണറായി രാജിവയ്ക്കുമോ? കനത്ത പരാജയമെങ്കിൽ രാജിവച്ച് ജനവിധി തേടുമോയെന്നും കോൺഗ്രസ്

By Web Team  |  First Published Apr 24, 2024, 3:57 PM IST

'ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്നത് യു ഡി എഫിന്റെ ഗ്യാരന്റിയാണ്'


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്. ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്നത് യു ഡി എഫിന്റെ ഗ്യാരന്റിയാണ്. ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിക്കും ഇന്ത്യാമുന്നണിക്കും അനുകൂലമായ തരംഗമുണ്ട്. കെ പി സി സി മാധ്യമ സമിതിയുടെ ആഭിമുഖ്യത്തിലുള്ള മുഖാമുഖം പരമ്പരയില്‍ സംസാരിക്കവെയാണ് ഹസൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

രാജ്യത്ത് ബിജെപിക്കെതിരായ അതിശക്തമായ അടിയൊഴുക്ക്; മോദിയുടെ വർഗീയ-വിദ്വേഷ പ്രസംഗത്തിന്‍റെ കാരണമതെന്നും ഖര്‍ഗെ

Latest Videos

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലായി അംഗീകരിക്കുമോയെന്നും കനത്ത പരാജയം ഉണ്ടായാല്‍ രാജിവച്ച് ജനവിധി തേടുമോയെന്നും ഹസന്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്നു നേരത്തെ സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിട്ടുണ്ട്. അത് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അംഗീകരിക്കുന്നുണ്ടോയെന്നും ഹസന്‍ ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!