പിണറായിയുടെ അടിമകളായി എല്‍ഡിഎഫില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കണം. സിപിഐ എന്തുകൊണ്ട് സ്വതന്ത്രമായി നിന്നുകൂടാ എന്ന് ചോദിച്ച സുധാകരന്‍, സിപിഐ തെറ്റ് തിരുത്തിയാൽ യുഡിഎഫിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍: സിപിഐയെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. 'തെറ്റ് തിരുത്തി പുറത്ത് വന്നാല്‍ സിപിഐയെ സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. പിണറായിയുടെ അടിമകളായി എല്‍ഡിഎഫില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കണം. സിപിഐ എന്തുകൊണ്ട് സ്വതന്ത്രമായി നിന്നുകൂടാ എന്ന് ചോദിച്ച സുധാകരന്‍, സിപിഐ തെറ്റ് തിരുത്തിയാൽ യുഡിഎഫിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് മുഖമുണ്ട്, ഒന്ന് ഭരണപക്ഷ മുഖവും മറ്റൊന്ന് പ്രതിപക്ഷത്തിന്‍റെ മുഖവുമാണെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു. എല്ലാം ഒളിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പി വി അന്‍വര്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. അൻവറിനെതിരെ നടപടിയെടുക്കാത്തത് മുഖ്യമന്ത്രിക്ക് ഭയമുള്ളതിനാലാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കോൺഗ്രസ് എംഎൽഎ ആയിരുന്നെങ്കിൽ താൻ പുറത്താക്കിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'അൻവറിനെ പോലെ ഒരാളെ യുഡിഎഫിലേക്ക് വേണ്ട, ചെങ്കൊടി പിടിച്ച് മുന്നോട്ട് പോകട്ടെ': എംഎം ഹസൻ
അതേസമയം, മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെ എല്‍ഡിഎഫിൽ ഒറ്റപ്പെട്ട പി വി അൻവറിനെ ഏറ്റെടുക്കാനില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും വേണ്ടെന്നാണ് ഹസൻ പ്രതികരിച്ചത്. അൻവറിനെ സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പി വി അൻവർ എം.എൽ.എയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഇക്ബാൽ മുണ്ടേരിയുടെ കുറിപ്പ് കണ്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി.