രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിക്കാന്‍ കേരള പോലീസ് കൂട്ടു നിൽക്കരുത് : കെ സുധാകരന്‍

By Web Team  |  First Published Jun 12, 2022, 9:13 AM IST

ലോകത്തുള്ള മുഴുവൻ മലയാളികൾക്കും അപമാനമായ പിണറായി വിജയനെതിരെ സമരങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനമെന്ന് കെ സുധാകരന്‍ പറയുന്നു.


തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കുന്ന കേരള പൊലീസ് നടപടിക്കെതിരെ  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കേരളാ പോലീസിനോട്... എന്ന പേരിലാണ് കെ സുധാകരന്‍റെ പ്രസ്താവന. രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാൻ എന്ത് വൃത്തികേടിനും കേരള പോലീസ് കൂട്ടു നിൽക്കരുത്. പോലീസ് സേനയിലെ നല്ലൊരു വിഭാഗവും ന്യായത്തിന് വേണ്ടി നിൽക്കുന്നവരാണെന്നതിൽ ഞങ്ങൾക്ക് തർക്കമില്ല. പക്ഷെ സിപിഎമ്മിന് വേണ്ടി വിടുവേല ചെയ്യുന്നവരും നിർഭാഗ്യവശാൽ ആ കൂട്ടത്തിലുണ്ടെന്നാ സുധാകരന്‍ പറയുന്നത്. 

ലോകത്തുള്ള മുഴുവൻ മലയാളികൾക്കും അപമാനമായ പിണറായി വിജയനെതിരെ സമരങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനമെന്ന് കെ സുധാകരന്‍ പറയുന്നു.

Latest Videos

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

കേരളാ പോലീസിനോട്....
തെറ്റ് ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാൻ നിയമപരമായ അവകാശമുള്ളവരാണ് നിങ്ങൾ. നാട്ടിലെ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കേണ്ടവരാണ് നിങ്ങൾ. ആ നിങ്ങൾ തന്നെ ജനങ്ങളോട് തെറ്റ് ചെയ്യാനിറങ്ങിയാൽ പരാജയപ്പെടുന്നത് നിയമവാഴ്ചയാണ്, ജനാധിപത്യമാണ്.
രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാൻ എന്ത് വൃത്തികേടിനും കേരള പോലീസ് കൂട്ടു നിൽക്കരുത്. പോലീസ് സേനയിലെ നല്ലൊരു വിഭാഗവും ന്യായത്തിന് വേണ്ടി നിൽക്കുന്നവരാണെന്നതിൽ ഞങ്ങൾക്ക് തർക്കമില്ല. പക്ഷെ സിപിഎമ്മിന് വേണ്ടി വിടുവേല ചെയ്യുന്നവരും നിർഭാഗ്യവശാൽ ആ കൂട്ടത്തിലുണ്ട്.

പിണറായി വിജയൻ എന്നൊരു ഭീരുവിന്റെ സ്ഥലകാല ബോധമില്ലാത്ത ഉത്തരവുകൾ അതുപോലെ നടപ്പാക്കാനിറങ്ങിയാൽ പോലീസ് ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരായിപോകും. സമരം ചെയ്യുന്ന സ്ത്രീകളെ സൈബറിടങ്ങളിൽ ക്രൂരമായി അപമാനിക്കുന്ന സിപിഎം പ്രവർത്തകർക്കെതിരെ കണ്ണടയ്ക്കുന്ന പോലീസ്, കറുത്ത മാസ്ക് ധരിക്കുന്നവരെ, കറുത്ത വസ്ത്രം ധരിച്ചവരെ ഒക്കെ അടിച്ചോടിക്കുന്നത് ഏത് നിയമത്തിൻ്റെ ഭാഗമായാണ്?യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡുകൾ അടച്ചിടുന്നതും, പൊതുജനങ്ങളെ അകാരണമായി വഴി തടയുന്നതും ആർക്ക് വേണ്ടിയാണ്? എന്ത് നീതിയാണ് നിങ്ങൾ നടപ്പിലാക്കുന്നത്?

ഒരു വ്യക്തിയുടെ ഭീരുത്വത്തിന് സംരക്ഷണം നൽകാൻ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ദ്രോഹിക്കരുത്.
ആയിരക്കണക്കിന് പോലീസുകാരുടെ ഒത്ത നടുക്ക് നിന്ന്  'എന്നെ വിരട്ടാൻ നോക്കേണ്ടെന്ന'  അടിമുടി ഭയന്നു നിൽക്കുന്ന മനുഷ്യന്റെ ജല്പനങ്ങൾ കേട്ട് തലകുലുക്കുന്ന പോലീസുകാരോടാണ്....

ലോകത്തുള്ള മുഴുവൻ മലയാളികൾക്കും അപമാനമായ പിണറായി വിജയനെതിരെ സമരങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം. അതതിന്റെ വഴിക്ക് തന്നെ ഞങ്ങൾ നടത്തും.

മുഖ്യമന്ത്രിയുടെ സുരക്ഷ, മലപ്പുറത്തും പൊതുജനങ്ങളുടെ കറുത്ത് മാസ്ക്ക് അഴിപ്പിച്ചു!

നിയമോപദേശം തേടാനായി സ്വപ്ന ഇന്ന് കൊച്ചിയിലേക്ക് തിരിച്ചേക്കും
 

click me!