കോൺഗ്രസ് പാർട്ടിയുടെ മാത്രം നേതാവായിട്ടല്ല, മുഴുവൻ കേരള ജനതയുടെ നേതാവായി ഉമ്മൻ ചാണ്ടിയെ കരുതി തന്നെയാണ് ഈ അനുസ്മരണം നടക്കേണ്ടതെന്നും കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ
തിരുവനന്തപുരം: കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തില്‍ പിണറായി വിജയന്‍ പങ്കെടുത്താൽ, ഇന്നുവരെ ചെയ്ത സകല വേട്ടയാടലുകൾക്കുള്ള കുറ്റസമ്മതം തന്നെയായിരിക്കുമെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ പറഞ്ഞു.കോൺഗ്രസ് പാർട്ടിയുടെ മാത്രം നേതാവായിട്ടല്ല, മുഴുവൻ കേരള ജനതയുടെ നേതാവായിട്ട് ഉമ്മൻ ചാണ്ടിയെ കരുതി തന്നെയാണ് ഈ അനുസ്മരണം നടക്കേണ്ടത് എന്ന് ഒരിക്കലും വിസ്മരിച്ചു കൂടാ. ഉമ്മൻ ചാണ്ടി അനുസ്മരണത്തിന്‍റെ ഉദ്ഘാടകൻ പിണറായി ആണ് എന്നത് വ്യാജപ്രചാരണമാണ്.ആദ്യ അനുസ്മരണ പ്രഭാഷണം കെപിസിസി അദ്ധ്യക്ഷൻ നിർവ്വഹിക്കുമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
'പുതുപ്പള്ളിയിൽ മത്സരം ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കൂ', എൽഡിഎഫിനോട് സുധാകരൻ; തള്ളി ഇപി ജയരാജൻ
സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന്; മകനോ മകളോയെന്ന് കുടുംബം തീരുമാനിക്കട്ടെ: സുധാകരൻ