കോഴിക്കോട്ട് കൊവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ കട അടിച്ച് തകർത്ത നിലയില്‍

By Web Team  |  First Published Jun 4, 2020, 12:08 PM IST

കടയുടെ ഷട്ടറും മീൻ വിൽക്കാൻ ഉപയോഗിക്കുന്ന സ്റ്റാന്‍റും അക്രമികൾ നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. 


കോഴിക്കോട്: കോഴിക്കോട് വടകര തൂണേരിയിൽ കൊവിഡ് രോഗിയുടെ കട അടിച്ച് തകർത്തു. കൊവിഡ് 19 സ്ഥിരീകരിച്ച മത്സ്യക്കച്ചവടക്കാരന്‍റെ പുറമേരി വെള്ളൂർ റോഡിലെ കടക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 

കടയുടെ ഷട്ടറും മീൻ വിൽക്കാൻ ഉപയോഗിക്കുന്ന സ്റ്റാന്‍റും അക്രമികൾ നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. രാവിലെ പ്രദേശവാസികളാണ് വാര്‍ഡ് അംഗത്തെയും പൊലീസിനെയും വിവരമറിയിച്ചത്. സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് മത്സ്യക്കച്ചവടക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

Latest Videos

click me!