കൊല്ലത്ത് 19 പേർക്ക് കൂടി കൊവിഡ്; എല്ലാവരും വിദേശത്തു നിന്നെത്തിയവർ

By Web Team  |  First Published Jun 6, 2020, 6:34 PM IST

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 11 പേരും തജിക്കിസ്ഥാനിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാർത്ഥികളാണ്. ഒരാൾ നൈജീരിയയിൽ നിന്ന് വന്നതാണ്. 


തിരുവനന്തപുരം: കൊല്ലം ജില്ലയിൽ നിന്നുള്ള 19 പേർക്ക് ഇന്ന് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ജില്ലയിലെ നീണ്ടകര ഇന്ന് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 11 പേരും തജിക്കിസ്ഥാനിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാർത്ഥികളാണ്. ഒരാൾ നൈജീരിയയിൽ നിന്ന് വന്നതാണ്. ബാക്കിയുള്ളവർ ​ഗൾഫ് നാടുകളിൽ നിന്ന് എത്തിയവരാണ്. 82 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുളളത്. 27 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്.

Latest Videos

undefined

സംസ്ഥാനത്ത് ഇന്ന് 108 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിലേറ്റവും കൂടുതൽ കൊല്ലത്താണ്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. അതേസമയം, രോ​ഗം ബാധിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന രണ്ട് കൊല്ലം സ്വദേശികളുടെ പരിശോധനാ ഫലം ഇന്ന് നെ​ഗറ്റീവായിട്ടുണ്ട്. 

Read Also: ആശങ്ക കനക്കുന്നു; ഇന്ന് 108 പേര്‍ക്ക് കൊവിഡ്, 50 പേര്‍ക്ക് രോഗമുക്തി...

 

click me!