കൊടകര കുഴൽപ്പണ കേസ്; തിരൂര്‍ സതീശന്‍റെ മൊഴിയെടുക്കാൻ പൊലീസ്, ഹാജരാകാൻ നിര്‍ദേശം, സാവകാശം തേടി

By Web Team  |  First Published Nov 2, 2024, 3:54 PM IST

കൊടകര കുഴൽപ്പണ കേസിൽ മൊഴിയെടുക്കുന്നതിനായി ഹാജരാകാൻ തിരൂര്‍ സതീശന് പൊലീസ് നിര്‍ദേശം നല്‍കി.മൊഴിയെടുക്കാൻ എത്തുന്നതിൽ സതീശൻ അസൗകര്യം അറിയിച്ചു.


തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശന്‍റെ മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘം
തുടങ്ങി. മൊഴിയെടുക്കുന്നതിനായി ഹാജരാകാൻ തിരൂര്‍ സതീശന് പൊലീസ് നിര്‍ദേശം നല്‍കി. അതേസമയം, മൊഴിയെടുക്കാൻ എത്തുന്നതിൽ സതീശൻ അസൗകര്യം അറിയിച്ചു.

രണ്ടു ദിവസത്തെ സാവകാശം വേണമെന്നാണ് സതീശൻ പൊലീസിനെ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച കോടതിയുടെ അനുമതി തേടിയ ശേഷം മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കുഴല്‍പ്പണ കേസിൽ തിരൂര്‍ സതീശന്‍റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.

Latest Videos

കവര്‍ന്ന തുകയെക്കുറിച്ച് കൂടുതൽ തെളിവുകള്‍ കിട്ടുമ്പോള്‍ തുടരന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയാണ് 2021ൽ ഇരിങ്ങാലക്കുട കോടതിയിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് കുഴൽപ്പണം കൊണ്ടുവന്നതെന്നും പണം നഷ്ടമായതിന് പിന്നാലെ കെ. സുരേന്ദ്രൻ
വിളിച്ചിരുന്നുവെന്നും ധര്‍മരാജൻ മൊഴി നൽകിയിരുന്നു.

ബിജെപിയും സംസ്ഥാന ബിജെപി നേതാക്കളെയും കടുത്ത പ്രതിരോധത്തിലാക്കുന്ന തൃശൂരിലെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴല്‍പ്പണ കേസിൽ പൊലീസ് വീണ്ടും അന്വേഷണം നടത്തുന്നത്. ബിജെപി തൃശൂർ ഓഫീസിലേക്ക് കോടിക്കണക്കിന് രൂപ കൊണ്ടുവന്നു എന്ന മൊഴി പ്രത്യേകമായി അന്വേഷിക്കാനാണ് തീരുമാനം.


സതീഷിന്‍റെ മൊഴികൾ ശരിവെക്കുന്ന തരത്തിലാണ് 2021ൽ സമര്‍പ്പിച്ച കുറ്റപത്രവും പണമെത്തിച്ച ധര്‍മരാജന്‍റെ മൊഴിയും. ധർമ്മരാജനെ ഹവാല ഏജന്‍റ് എന്നാണ് കുറ്റപത്രം വിശേഷിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പിലും 12കോടി രൂപ ബംഗളൂരുവിൽ നിന്ന് എത്തിച്ചെന്നാണ് ധര്‍മരാജന്‍ പൊലീസിന് നൽകിയ മൊഴി.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആദ്യം ആറ് കോടി രൂപ ബിജെപിയുടെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു. തനിക്കും സംഘത്തിനും ഓഫീസ് സെക്രട്ടറിയായിരുന്ന സതീശൻ മുറിയെടുത്ത് നൽകി. കൊടകര കവർച്ച നടന്നതിന് പിന്നാലെ കെ സുരേന്ദ്രൻ അടക്കമുള്ള വരെയാണ് വിളിച്ചു. ആദ്യം ഫോണ്‍ എടുക്കാതിരുന്ന സുരേന്ദ്രൻ പിന്നീട് തിരിച്ചു വിളിച്ചു.

കെ. സുരേന്ദ്രനുമായി വര്‍ഷങ്ങളായി അടുപ്പമുണ്ടെന്നായിരുന്നു ധര്‍മരാജന്‍റെ മൊഴി. കുടുങ്ങും എന്ന ഭയത്താലാണ് ആദ്യം പരാതി നൽകാതിരുന്നത്. കുഴൽപ്പണക്കടത്ത് അറിഞ്ഞാൽ ഇ. ശ്രീധരൻ, ജേക്കബ് തോമസ് ഉൾപ്പെടെയുള്ളവർ പാർട്ടി വിടുമെന്നും ബിജെപി നേതാക്കൾ പറഞ്ഞതായും ധർമ്മരാജന്‍റെ മൊഴിയിലുണ്ട്.
'സതീഷിന് പിന്നില്‍ ശോഭയാണെന്ന് വരുത്തി തീര്‍ക്കുകയാണ്, എന്‍റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ല'

റേഷൻ കാർഡ് മസ്റ്ററിങിൽ കേരളത്തിന് നേട്ടം; 85 ശതമാനം പേരും പൂര്‍ത്തിയാക്കി, മസ്റ്ററിങ് നവംബര്‍ 30വരെ തുടരും

 

click me!