'സുരേന്ദ്രന്‍റെ അടുപ്പക്കാരന്‍ ധര്‍മ്മരാജന്‍ ഹവാല ഏജന്‍റ്'; സതീശിന് കാവൽ, നേതാക്കൾക്ക് പങ്കെന്ന് കുറ്റപത്രം

By Web Team  |  First Published Nov 2, 2024, 7:14 AM IST

കുറ്റപത്രത്തിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പുനരന്വേഷണത്തിന്റെ ഭാഗമായി തിരൂര്‍ സതീശിനെ ഉടൻ ചോദ്യം ചെയ്യും. 


തൃശൂർ: കൊടകര കുഴല്‍പ്പണക്കേസിൽ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കി ആദ്യ കുറ്റപത്രം. കെ സുരേന്ദ്രന്‍റെ അടുപ്പക്കാരന്‍ ധര്‍മ്മരാജന്‍ ഹവാല ഏജന്‍റാണെന്നും കേസിൽ തുടരന്വേഷണം ആവശ്യമാണെന്നും ആദ്യ കുറ്റപത്രത്തിൽ തന്നെ പൊലീസ് പറയുന്നു. കുറ്റപത്രത്തിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പുനരന്വേഷണത്തിന്റെ ഭാഗമായി തിരൂര്‍ സതീശിനെ ഉടൻ ചോദ്യം ചെയ്യും. അതേസമയം, സതീശിൻ്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

ഇന്നലെ മുതലാണ് സതീശിൻ്റെ വീട്ടിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയത്. മെഡിക്കൽ കോളേജ് പൊലീസാണ് സുരക്ഷ ഒരുക്കുന്നത്. അതേസമയം, കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്‍റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല. 

Latest Videos

നൂറിലേറെപ്പേര്‍ക്ക് ജോലി; വന്ദേഭാരതിൽ കേരളത്തിന് പ്രതീക്ഷ, തറയും ബർത്തും നിർമ്മിക്കുന്ന ഫാക്ടറി കാസർകോട്

കൊടകര കുഴല്‍പ്പണ കേസില്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും; തുടരന്വേഷണത്തിൽ പിന്നീട് തീരുമാനം

https://www.youtube.com/watch?v=Ko18SgceYX8

click me!