3806 കോടി രൂപയുടെ വമ്പൻ പദ്ധതി, പകുതി ചെലവും കേരളം വഹിക്കും; ആഗോള ടെണ്ടർ ക്ഷണിക്കുമെന്ന് മന്ത്രി പി രാജീവ്

By Web Team  |  First Published Sep 1, 2024, 5:24 PM IST

പദ്ധതിക്കായി ആഗോള ടെണ്ടർ ക്ഷണിക്കും. പ്രോജക്ട് മാനേജ്മെൻ്റ് കൺസൾട്ടൻ്റിനേയും നിശ്ചയിക്കും. ഇതിനായുള്ള സമയ ക്രമം നിശ്ചയിച്ചു. 
പദ്ധതിക്ക് കേന്ദ്രാനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.


കൊച്ചി: കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് അനുമതി ലഭിച്ചതോടെ അതിവേഗം തുടർപ്രവർത്തനങ്ങൾ നടത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കിൻഫ്ര ജനറൽ മാനേജർ അമ്പിളി എന്നിവരാണ് ടാസ്ക് ഫോഴ്സ് അംഗങ്ങൾ. 

പദ്ധതിക്കായി ആഗോള ടെണ്ടർ ക്ഷണിക്കും. പ്രോജക്ട് മാനേജ്മെൻ്റ് കൺസൾട്ടൻ്റിനേയും നിശ്ചയിക്കും. ഇതിനായുള്ള സമയ ക്രമം നിശ്ചയിച്ചു. 
പദ്ധതിക്ക് കേന്ദ്രാനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പദ്ധതി പ്രദേശത്തേക്ക് വൈദ്യുതി, വെള്ളം, റോഡ് ഉൾപ്പെടെയുള്ള ബാഹ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള  പദ്ധതി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന തല നെറ്റ് വർക്ക് പ്ലാനിംഗ് കമ്മിറ്റിയാണ് തയ്യാറാക്കുക. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗൺഷിപ്പ് പദവിയും നൽകും. ഏകജാലക സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.

Latest Videos

undefined

പദ്ധതിയുടെ മാസ്റ്റർ പ്ലാൻ, ഡി.പി.ആർ ടെണ്ടർ രേഖകൾ എന്നിവ പൂർത്തിയായിട്ടുണ്ട്. പാരിസ്ഥിതിക്കാനുമതിയും ലഭിച്ചു. വ്യവസായ, വാണിജ്യ, പാർപ്പിട, പൊതു സേവന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് മാസ്റ്റർ പ്ലാൻ. 3806 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ 50 ശതമാനം ചെലവും സംസ്ഥാനമാണ് വഹിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1789.92 കോടി രൂപ സംസ്ഥാനം വഹിച്ചു. പദ്ധതിക്കാവശ്യമായ 1710 ഏക്കർ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തിരുന്നു. 

പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെത്തുടർന്നാണ് യൂണിയൻ കാബിനറ്റിൻ്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വ്യവസായ മന്ത്രിയെന്ന നിലയിൽ താൻ കഴിഞ്ഞ ജൂൺ 28 ന് കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയലിനേയും സന്ദർശിച്ച് പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് ആവശ്യമുന്നയിച്ചിരുന്നുവെന്നും പി രാജീവ് പറഞ്ഞു.

കൊച്ചി - ബം​ഗളൂരു വ്യവസായ ഇടനാഴിയുടെ ഏറ്റവും പ്രധാന ഭാഗമാണ് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി. 1710 ഏക്കറിലാണ് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ നിലവിൽ വരിക. പുതുശേരി സെൻട്രലിൽ1137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണമ്പ്രയിൽ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു. കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82 ശതമാനം സ്ഥലവും 2022 ൽ തന്നെ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള  കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപ്പറേഷൻ എന്ന എസ് പി വി മുഖേനയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

10, പ്ലസ് ടു, ബിരുദം... യോ​ഗ്യത ഏതുമാകട്ടെ; പ്രമുഖകമ്പനികൾ വിളിക്കുന്നു; സൗജന്യമായി തൊഴിൽ മേളയിൽ പങ്കെടുക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!