മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല, കേട്ടുനോക്കൂ, പറഞ്ഞത് പോസ്റ്റർ പ്രചരിക്കുന്നുവെന്ന്: കെകെ ശൈലജ

By Web Team  |  First Published Apr 20, 2024, 3:14 PM IST

'ഇതിനെല്ലാം പിന്നിൽ ഒരു സംഘമുണ്ട്. അതിന് വേണ്ടിയിറങ്ങിയിരിക്കുകയാണിവർ. ആ സംഘം തന്നെയാണ് ഇത് ചെയ്യുന്നത്'.


കോഴിക്കോട് : വടകരയിലെ സൈബർ ആക്രമണ പരാതിയിൽ വിശദീകരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതെന്നും ശൈലജ വ്യക്തമാക്കി.

'വീഡിയോ നുണപ്രചരങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ഞാനന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് പോസ്റ്ററിനെ കുറിച്ചാണ്. പോസ്റ്ററിൽ തലമാറ്റി എന്റ തലയൊട്ടിച്ച് വികൃതമാക്കി പ്രചരിപ്പിക്കുന്നു. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്. ആരാണ് ഈ മനോരോഗികൾ. ഇതിനെല്ലാം പിന്നിൽ ഒരു സംഘമുണ്ട്. അതിന് വേണ്ടിയിറങ്ങിയിരിക്കുകയാണിവർ. ആ സംഘം തന്നെയാണ് ഇത് ചെയ്യുന്നത്'. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്നുംശൈലജ കൂട്ടിച്ചേർത്തു.  

Latest Videos

 


 

click me!