'ഒരുതരത്തിലും ധൂർത്തല്ല'; കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി 

By Web Team  |  First Published Jan 29, 2024, 10:00 AM IST

നമ്മൾ പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. എന്നാല്‍, നമ്മുടെ നാട് തകരണമെന്ന് ചിലർ വിചാരിച്ചു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരം: കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിന് കലാകാരന്മാർ പങ്കെടുത്തു. കേരളീയം ഒരു തരത്തിലും ധൂർത്ത് ആയിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് മികച്ച പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും  മുഖ്യമന്ത്രി പറഞ്ഞു. നമ്മൾ പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. എന്നാല്‍, നമ്മുടെ നാട് തകരണമെന്ന് ചിലർ വിചാരിച്ചു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം, നിയമസഭയിൽ പ്രതിഷേധ പ്ലക്കാർഡുകളുമായി പ്രതിപക്ഷം രംഗത്തെത്തി. ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെയാണ് ചോദ്യോത്തര വേളയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തെത്തിയത്. നന്ദിപ്രമേയ ചര്‍ച്ചയ്ക്കാണ് ഇന്ന് നിയമസഭയിൽ തുടക്കമായിരിക്കുന്നത്. നയം പറയാൻ മടിച്ച ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണപക്ഷം. അതേ സമയം, എക്സാലോജിക്ക് അടക്കം വിവാദ വിഷയങ്ങളിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷവും തയാറെടുത്തു. 

Latest Videos

click me!